രാജ്യാന്തര വിപണിയിൽ കടുത്ത ചാഞ്ചാട്ടം. കേരളത്തിലും സ്വർണ വില ഉയരുന്നു. ട്രംപ് ഇഫക്ട് സ്വർണത്തെ വീണ്ടും ശക്തമാക്കുന്നു. ഇന്ന് പവന് 120 രൂപ വർദ്ധിച്ചു. കഴിഞ്ഞ 4 ദിവസമായി സ്വർണ വില 59,000 കടന്ന് മുന്നേറുന്നു. ഇതിൽ ജനുവരി 18 ശനിയാഴ്ച പവന് 120 രൂപ കുറഞ്ഞെങ്കിലും കാര്യമായ ആശ്വാസമൊന്നുമില്ല. ഇന്ന് വീണ്ടും 120 ഉയരുകയും ചെയ്തതോടെ ജനുവരി 17ന് വ്യാപാരം നടന്ന അതേ വില ഇന്നും തുടരുന്നു.
60,000ലേക്ക് കുതിക്കുന്നുണ്ടെങ്കിലും നേരിയ ചലനങ്ങളാണ് ഓരോ ദിവസവും പ്രകടമാവുന്നത്. രാജ്യാന്തര വിപണി കുതിക്കുന്നതോടെ സ്വർണ നിക്ഷേപങ്ങളും ശക്തമാവുന്നു.
ഇന്നത്തെ വില
ഇന്ന് ഒരു ഗ്രാമിന് 15 രൂപ വർദ്ധിച്ച് 7450 രൂപയായി. പവന് 120 രൂപ വർദ്ധിച്ച് 59,600 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 74,500 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 8127 രൂപയും പവന് 64,984 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 6100 രൂപയും പവന് 48,800 രൂപയുമാണ്.
രാജ്യാന്തര സ്വർണ വില ഔൺസിന് 2705 ഡോളറിലാണ് ഇന്ന് വ്യാപാരം നടത്തുന്നത്. എന്നാൽ വെള്ളി വിലയിൽ നേരിയ ഇടിവുണ്ടായി.

സ്വർണ വില ഉയരാൻ കാരണം....
രാജ്യാന്തര വിപണിയില്‍ ഡോളർ നിരക്ക് കുത്തനെ ഉയർന്നതും രൂപയുടെ മൂല്യം ഇടിഞ്ഞതുമാണ് സ്വർണ വില കുതിക്കാൻ കാരണായത്. 15 മാസമായി ഗാസയിൽ തുടരുന്ന യുദ്ധം ഇന്നലെ അവസാനിപ്പിച്ചെങ്കിലും സ്വർണ വിലയെ തളർത്തിയില്ല. അതിനു കാരണം ഡൊണാൾഡ് ട്രംപാണോ? ഇന്ന് ഡൊണാൾഡ് ട്രംപിൻ്റെ സ്ഥാനാരോഹണം നടക്കാനിരിക്കെ സ്വർണ വില കൂടുതൽ ശക്തമായി.
ഒരു പവൻ ആഭരണത്തിന് എത്ര വേണം?
ഇന്നത്തെ സ്വർണത്തിന്റെ വിലക്കൊപ്പം പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നിവയും ചേർന്നാൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 62,630 രൂപ നൽകേണ്ടി വരും. ഒരു ഗ്രാം ആഭരണത്തിന് ഇന്ന് ഏകദേശം 8110 രൂപ കൊടുക്കണം. ഓരോ ജ്വല്ലറികളിലും ഈ സ്വർണ വിലയിൽ മാറ്റമില്ല. പണിക്കൂലി മാറുന്നതിന് അനുസരിച്ച് സ്വർണ വിലയിൽ മാറ്റം വന്നേക്കാം. വില ഓരോ ദിവസവും കുതിക്കുന്നു.
18 കാരറ്റ് വാങ്ങിയാലോ?
സ്വർണ വില കുതിക്കുമ്പോൾ ഏതൊരു സാധാരണക്കാരനും നിരാശയാണ്. ഈ വിലക്കയറ്റം പ്രയാസകരമാണെങ്കിലും സ്വർണത്തിൻ്റെ ഡിമാൻഡിൽ യാതൊരു ഇടിവും ഉണ്ടായിട്ടില്ല. ശനിയാഴ്ച നേരിയ തോതിൽ വില കുറഞ്ഞിരുന്നെങ്കിലും ഇന്ന് വീണ്ടും വില ഉയർന്നു. 22 കാരറ്റ് ആഭരണങ്ങൾക്കു പകരം 18 കാരറ്റിന്റെ സ്വർണാഭരണങ്ങൾക്ക് ഡിമാൻഡ് വർദ്ധിക്കുന്നു. 18 കാരറ്റിന് താരതമ്യേന വില കുറവുള്ളതാണ് ഇതിന് കാരണം. ജ്വല്ലറികളിലും 18 കാരറ്റ് ആഭരണങ്ങൾ ഇടം പിടിക്കുന്നുണ്ട്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications