ഇന്നും സ്വർണ വില ഉയർന്നു. കേരളത്തിലെ സാധാരണക്കാരുടെ സ്വർണ മോഹങ്ങളെ ഇല്ലാതാക്കി വില ഉയരുന്നു. ഇന്ന് പവന് 80 രൂപയാണ് ഉയർന്നത്. ഇന്ന് നേരിയ വിലക്കയറ്റമാണെങ്കിലും സ്വർണം കൈവിട്ടു പോവുകയാണ്. ഈ വിലക്കയറ്റം എങ്ങോട്ടേക്കാണ്. നാളെയും ശക്തമായി വില ഉയർന്നാൽ 65,000ലേക്ക് പവൻ വില ഉയർന്നേക്കും. ഇതോടെ ആഭരണത്തിൻ്റെ വിലയും 70,000 കടക്കും.
സ്വർണ നിക്ഷേപങ്ങളിൽ നിന്നുള്ള ലാഭമെടുപ്പ് ഡോളറിനെ തളർത്തി. ഇത് സ്വർണ വിലയെ ശക്തിയാർജ്ജിച്ചു. ഫെബ്രുവരിയിൽ സ്വർണ വില കാര്യമായി കുറഞ്ഞിട്ടില്ല. 2025ൽ സ്വർണം കുത്തനെ ഉയരുമെന്ന പ്രവചനം അക്ഷരാർത്ഥത്തിൽ സത്യമായി മാറുന്നു.
ഇന്നത്തെ സ്വർണ വില
ഇന്ന് ഒരു ഗ്രാമിന് 10 രൂപ വർദ്ധിച്ച് 8055 രൂപയായി. പവന് 80 രൂപ വർദ്ധിച്ച് 64,440 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 80,550 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 8787 രൂപയും പവന് 70,296 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 6591 രൂപയും പവന് 52,728 രൂപയുമാണ്.
ഇന്ന് സ്പോട്ട് സ്വർണ വില ഔൺസിന് 2,939 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. ഇത് ഡോളറിനെ തളർത്തി, ഒപ്പം രൂപയുടെ മൂല്യം ശക്തമായി. ഇതോടെ ആഭ്യന്തര വിപണിയിൽ സ്വർണ വില കുതിച്ചുയരാൻ കാരണമായി.

സ്വർണ വില ഉയരുന്നു...
ഡോളർ ഇൻഡക്സിൽ 109.96 വരെ കഴിഞ്ഞ മാസം എത്തിയിരുന്നു. യു.എസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച ഇറക്കുമതി തീരുവ ലോകത്തെ ആഞ്ഞടിക്കുന്നു. ഇത് ഇന്ത്യയെയും പ്രതികൂലമായി ബാധിക്കുന്നു. മാത്രമല്ല ഈ ഇറക്കുമതി നയം രാജ്യത്ത് പണപ്പെരുപ്പം കുതിച്ചുകയറാൻ വഴിയൊരുക്കും എന്നതും ശ്രദ്ധിക്കേണ്ടതാണ്.
മാത്രമല്ല ഡൊണാൾഡ് ട്രംപ് ഗവൺമെന്റ് പദ്ധതിച്ചെലവുകൾ വെട്ടിക്കുറയ്ക്കും എന്ന സൂചന പുറത്തു വന്നിരുന്നു. ഇത് ഡോളറിനെ തളർത്തി. അമിതമായി സ്വർണത്തിൽ നിന്നും ലാഭം എടുക്കുന്നത് സാധാരണ സ്വർണ വില ഇടിയാൻ കാരണമാവും. എന്നാൽ ഡോളറിൻ്റെ തളർച്ചയാണ് ഇന്നത്തെ ആഭ്യന്തര വിലയെ ഉയർത്തിയത്.
ഇന്ന് സ്വർണാഭരണം വാങ്ങാൻ എത്ര രൂപ വേണം?
ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 69,747 രൂപ നൽകേണ്ടി വരും. ഒരു ഗ്രാം ആഭരണത്തിന് ഇന്ന് ഏകദേശം 8,718 രൂപ കൊടുക്കണം. അതായത് പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നിവ ചേരുമ്പോഴാണ് ഈ വില കണക്കാക്കുന്നത്. ഇവിടെ 5% പണിക്കൂലിയാണ് കണക്കാക്കിയത്. സാധാരണ 5 മുതൽ 30 ശതമാനം വരെയാണ് പണിക്കൂലി വരുന്നത്. അതിനാൽ ഓരോ ജ്വല്ലറികളിലും പണിക്കൂലി വ്യത്യാസപ്പെടുമ്പോൾ വിലയിൽ മാറ്റം വരും.
സ്വർണ നിക്ഷേപമാണോ മികച്ചത്?
സ്വർണ നിക്ഷേപങ്ങൾ എന്നും മികച്ച ഓപ്ഷനാണ്. സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണം എന്നും മികച്ച ആസ്തിയാണ്. എല്ലാ കാലത്തും സ്വർണത്തിന് ഡിമാൻഡ് ഉയരും. അതിനാൽ ഭാവിയിലേക്ക് സ്വർണം വാങ്ങാനും ഇത്തരം നിക്ഷേപങ്ങൾ നിങ്ങളെ സഹായിക്കും.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം



Click it and Unblock the Notifications
