ഇന്നും സ്വർണ വില കുതിച്ചുയരുന്നു. എങ്ങോട്ടാണ് പൊന്നിന്റെ പോക്ക്? സാധാരണക്കാർക്കും ആഭരണപ്രേമികൾക്കും ഈ വിലക്കയറ്റം ദുഖകരമാവുന്നു. ഇന്ന് ഒരു പവന് 320 രൂപയാണ് ഉയർന്നത്. തുടർച്ചയായ ആറാം ദിവസമാണ് സ്വർണ വില കുതിക്കുന്നത്. നാളെയും ഉയർന്നാൽ പവൻ വില 59000 കടക്കും. ഇതോടെ ആഭരണം വാങ്ങുന്നവർക്ക് സ്വർണം വെറും സ്വപ്നമായി മാറും.
ഇന്നത്തെ വില
ഇന്ന് ഒരു ഗ്രാമിന് 40 രൂപ വർദ്ധിച്ച് 7340 രൂപയായി. പവന് 320 രൂപ വർദ്ധിച്ച് 58,720 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 73,400 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 8007 രൂപയും പവന് 64,056 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 6006 രൂപയും പവന് 48,048 രൂപയുമാണ്.
രാജ്യാന്തര സ്വർണ വില ഔൺസിന് 2686 ഡോളറിലാണ് ഇന്ന് വ്യാപാരം നടത്തുന്നത്. അതിനാൽ തന്നെ കേരളത്തിൽ സ്വർണം കുതിപ്പ് അവസാനിപ്പിക്കുന്നില്ല. സ്വർണ നിക്ഷേപങ്ങളിൽ വ്യാപകമായി ആളുകൾ നിക്ഷേപിക്കാൻ തുടങ്ങിയതും സ്വർണ വിലക്ക് അനുയോജ്യമായി എന്ന് വ്യക്തമാണ്.

ഇന്നത്തെ വിലക്കയറ്റവും ജനുവരിയിലെ ഏറ്റവും ഉയർന്ന നിരക്കാണ്. വില ഉയരുന്നതോടെ ഒക്ടോബറിന് സമാനമായ വിലയിലേക്ക് എത്താനാണ് സാധ്യത. 2024 ജനുവരി 13 ന് 46400 രൂപയായിരുന്നു സ്വർണം പവന് വില, ഒരു ഗ്രാമിന് 5800 രൂപയും. പക്ഷേ ഇന്ന് 58000 കടന്നിരിക്കുന്നു. അതായത് ഈ കാലായളവിൽ പവന്റെ വില 12,320 രൂപയാണ് ഉയർന്നത്.
ഒരു പവൻ ആഭരണത്തിന് എത്ര വേണം?
സ്വർണ വില ഉയരുന്നത് ഏറെ നിരാശയുണ്ടാക്കുന്നു. ആഭരണം വാങ്ങുവാൻ ഈ സ്വർണ വില മാത്രം മതിയാവില്ല. പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നിവയും ചേർന്നാൽ കേരളത്തിലെ ജ്വല്ലറിയിൽ നിന്നും ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 63,550 രൂപ വേണം. ഒരു ഗ്രാം ആഭരണത്തിന് ഇന്ന് ഏകദേശം 7,990 രൂപ കൊടുക്കണം. ഇതേ തുക എല്ലാ ജ്വല്ലറികളിലും ഒരുപോലെ വരില്ല. പണിക്കൂലിയിലെ വ്യത്യാസം ഈ തുകയിൽ മാറ്റം വരാൻ കാരണമാവുന്നു.
സ്വർണം സ്വപ്നമായി മാറുമോ?
ഇന്ത്യയിലെ ജനങ്ങൾക്ക് വാങ്ങാൻ ആഗ്രഹമുള്ള മഞ്ഞ ലോഹം ഇനി വെറും സ്വപ്നമാവുമോ? വില 60000ലേക്കാണ് കുതിക്കുന്നത്. ജനുവരിയിൽ 60000 ഭേദിച്ചാൽ 2025ലെ ആദ്യ നേട്ടമായിരിക്കും അത്. എന്നാൽ സാധാരണക്കാർക്ക് ആഭരണം വാങ്ങുന്നത് പ്രതിസന്ധി സൃഷ്ടിക്കും. സ്വർണാഭരണങ്ങൾ വാങ്ങുന്ന വില ദിനംപ്രതി ഉയരുന്നത് വാങ്ങുന്നവർക്ക് ആശ്വാസകരമല്ലെങ്കിലും വിൽക്കുന്നവർക്കും സ്വർണത്തിൽ നിക്ഷേപിക്കുന്നവർക്കും ഇത് അനുയോജ്യമായ സാഹചര്യമാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications