കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല. പവന് 35,600 രൂപയും ഗ്രാമിന് 4,450 രൂപയുമായി കേരളത്തില്‍ സ്വര്‍ണവില തുടരുകയാണ്. ഇന്നലെ പവന് 160 രൂപയും ഗ്രാമിന് 20 രൂപയും വില കുറഞ്ഞിരുന്നു. മെയ് മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് സ്വര്‍ണം ചൊവാഴ്ച്ച (മെയ് 11) എത്തിയത്. ഈ ദിവസം പവന് 35,760 രൂപയും ഗ്രാമിന് 4,470 രൂപയുമായിരുന്നു നിരക്ക്. ഈ മാസം സ്വര്‍ണം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വിലനിലവാരം പവന് 35,040 രൂപയാണ് (മെയ് 1, 2 തീയതികളില്‍).

മെയ് മാസം ഇതുവരെ പവന് 560 രൂപയുടെ വിലവര്‍ധനവ് സംഭവിച്ചു. ഏപ്രിലില്‍ 1,720 രൂപയാണ് പവന് വില കൂടിയത്. ഇതേസമയം, മാര്‍ച്ചില്‍ 1,560 രൂപയും ഫെബ്രുവരിയില്‍ 2,640 രൂപയും പവന് വില കുറഞ്ഞിരുന്നു. കഴിഞ്ഞമാസം സ്വര്‍ണം കുറിച്ച ഏറ്റവും ഉയര്‍ന്ന നിരക്ക് 36,080 രൂപയും (ഏപ്രില്‍ 22) ഏറ്റവും കുറഞ്ഞ നിരക്ക് 33,320 രൂപയുമായിരുന്നു (ഏപ്രില്‍ 1). സംസ്ഥാനത്തെ വെള്ളി നിരക്കിലും ഇന്ന് ചെറിയ മാറ്റമുണ്ട്. 1 ഗ്രാം വെള്ളിക്ക് 71.13 രൂപയാണ് വ്യാഴാഴ്ച്ച വില. 8 ഗ്രാം വെള്ളിക്ക് വില 569 രൂപ.
ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെ സ്വര്‍ണവില ചുവടെ കാണാം (8 ഗ്രാം 22 കാരറ്റ് സ്വര്‍ണം).
ബെംഗളൂരു: പവന് 35,600 രൂപ
ചെന്നൈ: പവന് 36,000 രൂപ
ഹൈദരാബാദ്: പവന് 35,600 രൂപ
കൊല്‍ക്കത്ത: പവന് 36,640 രൂപ
മംഗലാപുരം: പവന് 35,600 രൂപ
മുംബൈ: പവന് 35,776 രൂപ
മൈസൂരു: പവന് 35,600 രൂപ
ദില്ലി: പവന് 36,720 രൂപ
രാജ്യത്തെ പ്രമുഖ ചരക്ക് വ്യാപാര കേന്ദ്രമായ എംസിഎക്സില്‍ (മള്‍ട്ടി കമ്മോഡിറ്റി എക്സ്ചേഞ്ച്) 10 ഗ്രാമിന് 160 രൂപ കുറഞ്ഞ് 47,473 രൂപയാണ് സ്വര്‍ണം ഇന്ന് വില രേഖപ്പെടുത്തുന്നത്. 0.28 ശതമാനം ഇടിവ്. വെള്ളിയുടെ കിലോ നിരക്ക് 769 രൂപ കുറഞ്ഞ് 71,165 രൂപയിലുമെത്തി. ഇടിവ് 1.07 ശതമാനം. രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന് വില കൂടുന്ന ചിത്രമാണ് ഇന്നുള്ളത്. അമേരിക്കയുടെ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കൂട്ടില്ലെന്ന പ്രതീക്ഷ സ്വര്‍ണത്തിന് ഗുണം ചെയ്യുകയാണ്. ഇതേസമയം ഏപ്രിലില്‍ കരുതിയതിലും മുകളില്‍ പണപ്പെരുപ്പം രേഖപ്പെടുത്തിയതോടെ അമേരിക്കയുടെ ട്രഷറി വരുമാനം കൂടി. ഈ സാഹചര്യം സ്വര്‍ണത്തിന്റെ വലിയ കുതിപ്പിന് കടിഞ്ഞാണിടുന്നുണ്ട്.
വ്യാഴാഴ്ച്ച ഔണ്‍സിന് 1,819.7 ഡോളര്‍ എന്ന കമ്പോള വിലയിലാണ് സ്വര്‍ണ വ്യാപാരം പുരോഗമിക്കുന്നത്. 0.2 ശതമാനം വര്‍ധനവ്. യുഎസ് സ്വര്‍ണ ഫ്യൂച്ചറുകളിലും 0.2 ശതമാനം വര്‍ധനവ് ദൃശ്യമാണ്. 1,819.10 ഡോളര്‍ നിലവാരം യുഎസ് സ്വര്‍ണ ഫ്യൂച്ചറുകള്‍ ഇന്ന് കയ്യടക്കുന്നു.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications