കൊച്ചി: കേരളത്തില്‍ പൊന്നിന് 'തീവില'. ജൂലായ് മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് സ്വര്‍ണം ഇന്നുള്ളത്. വ്യാഴാഴ്ച്ച പവന് 200 രൂപയും ഗ്രാമിന് 25 രൂപയും കൂടി. ഇതോടെ സ്വര്‍ണം പവന് 36,120 രൂപയായി; ഗ്രാമിന് വില 4,515 രൂപ.
സംസ്ഥാനത്ത് കഴിഞ്ഞ മൂന്നു ദിവസം കൊണ്ട് പവന് 400 രൂപയും ഗ്രാമിന് 50 രൂപയുമാണ് വര്‍ധിച്ചത്. ഇന്നലെ പവന് 80 രൂപയും ഗ്രാമിന് 10 രൂപയും കൂടിയിരുന്നു. ജൂണില്‍ സ്വര്‍ണം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന വിലനിലവാരം പവന് 36,960 രൂപയാണ് (ജൂണ്‍ 3). ഏറ്റവും കുറഞ്ഞ വിലനിലവാരം 35,000 രൂപയും (ജൂണ്‍ 30). കഴിഞ്ഞമാസം സ്വര്‍ണം പവന് 1,960 രൂപ കുറയുകയുണ്ടായി.

ഇതേസമയം, മെയ് മാസം 1,680 രൂപയും ഏപ്രിലില്‍ 1,720 രൂപയും പവന് വില വര്‍ധിച്ചു. മാര്‍ച്ചില്‍ 1,560 രൂപയും ഫെബ്രുവരിയില്‍ 2,640 രൂപയും പവന് വില കുറഞ്ഞിരുന്നു. സംസ്ഥാനത്തെ വെള്ളി നിരക്കിലും ഇന്ന് മാറ്റമുണ്ട്. 1 ഗ്രാം വെള്ളിക്ക് 69.50 രൂപയാണ് വ്യാഴാഴ്ച്ച വില. 8 ഗ്രാം വെള്ളിക്ക് വില 556 രൂപ.
ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെ സ്വര്‍ണവില ചുവടെ കാണാം (8 ഗ്രാം 22 കാരറ്റ് സ്വര്‍ണം).
- ബെംഗളൂരു: പവന് 36,120 രൂപ
- ചെന്നൈ: പവന് 36,456 രൂപ
- ദില്ലി: പവന് 37,648 രൂപ
- ഹൈദരാബാദ്: പവന് 36,120 രൂപ
- കൊല്‍ക്കത്ത: പവന് 37,928 രൂപ
- ലഖ്നൗ: പവന് 37,648 രൂപ
- മുംബൈ: പവന് 37,672 രൂപ
- സൂറത്ത്: പവന് 37,928 രൂപ
ഇന്ന് ദേശീയ വിപണിയില്‍ സ്വര്‍ണവില കുറയുകയാണ് ചെയ്തത്. പ്രമുഖ ചരക്ക് വ്യാപാര കേന്ദ്രമായ എംസിഎക്സില്‍ (മള്‍ട്ടി കമ്മോഡിറ്റി എക്സ്ചേഞ്ച്) 10 ഗ്രാമിന് 48,265 രൂപയാണ് സ്വര്‍ണം വില കുറിക്കുന്നത് (0.1 ശതമാനം നേട്ടം). ബുധനാഴ്ച്ച 1 ശതമാനം മുന്നേറി കഴിഞ്ഞ ഒരു മാസത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് സ്വര്‍ണം എത്തിയിരുന്നു. ഇന്ന് വെള്ളിയില്‍ കാര്യമായ ചലനങ്ങളില്ല. കിലോയ്ക്ക് 69,480 രൂപ നിരക്കില്‍ വെള്ളി വ്യാപാരം പുരോഗമിക്കുന്നു.
ഇന്ന് രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വില കാര്യമായി ഉയര്‍ന്നിട്ടില്ല. ഔണ്‍സിന് 1,824.81 ഡോളര്‍ എന്ന നിലയില്‍ സ്വര്‍ണ വ്യാപാരം വ്യാഴാഴ്ച്ച പുരോഗമിക്കുന്നത്. ഇന്നലെ കഴിഞ്ഞ നാലു മാസത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന നിലയില്‍ സ്വര്‍ണമെത്തിയിരുന്നു (1,829.55 ഡോളര്‍).
രാജ്യാന്തര വിപണിയില്‍ വെള്ളി വില ഇന്നിടിഞ്ഞു. വെള്ളിയുടെ ഔണ്‍സ് വില 0.3 ശതമാനം കുറഞ്ഞ് 26.16 ഡോളറിലെത്തി. പ്ലാറ്റിനം നിരക്ക് 0.5 ശതമാനം താഴ്ന്ന് 1,123.83 ഡോളറും രേഖപ്പെടുത്തുന്നു.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം



Click it and Unblock the Notifications
