പ്രതീക്ഷകളെല്ലാം തെറ്റിച്ച് മുന്നോട്ട് കുതിക്കുകയാണ് സംസ്ഥാനത്തെ സ്വർണവില. സെപ്തംബർ 23-ആം തീയ്യതി ചരിത്രത്തിലെ ഏറ്റവും വലിയ വിലയിലേക്കെത്തിയ സ്വർണം പിന്നീടുള്ള രണ്ട് ദിവസം താഴേക്ക് വീണിരുന്നു. എന്നാൽ ഇന്നലെയും ഇന്നും വീണ്ടും മുകളിലേക്ക് ഉയർന്നു. അതോടെ ആഭരണപ്രേമികൾ വീണ്ടും ആശങ്കയിലാണ്. 2025-ൽ മാത്രം സ്വർണവിലയിലുണ്ടായ വർദ്ധനവ് 27,500 രൂപയാണ്. അതായത് ഏകദേശം 47 ശതമാത്തിന്‍റെ വളർച്ച. സെപ്തംബർ മാസം മാത്രം 7040 രൂപയാണ് പവന് കൂടിയത്.
ഇന്നത്തെ വില
പവന് 84,240 രൂപ എന്ന നിലയിലായിരുന്നു സംസ്ഥാനത്ത് ഇന്നലെ സ്വർണവ്യാപാരം നടന്നത്. എന്നാൽ ഇന്ന് വില ഉയർന്നു. ഗ്രാമിന് 55 രൂപയാണ് കൂടിയത്. പവന് 440 രൂപയും വർദ്ധിച്ചു. അതോടെ ഇന്ന് ഗ്രാമിന് 10,585 രൂപയും പവന് 84,640 രൂപയുമാണ് വില. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 11,548 രൂപയും പവന് 92,384 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 8661 രൂപയും പവന് 69288 രൂപയുമാണ്.
സ്വർണം വാങ്ങുമ്പോൾ പവന്‍റെ വില മാത്രം നൽകിയാൽ പോര. പവന്‍റെ വിലയ്ക്കൊപ്പം പണിക്കൂലി, ജിഎസ്ടി, ഹോൾമാർക്കിംങ് ചാർജ്ജ് തുടങ്ങിയവയും നൽകണം. 3 ശതമാനമാണ് ജിഎസ്ടി. പണിക്കൂലിക്കും ജിഎസ്ടിയുണ്ട്. 5 ശതമാനം. ഇതെല്ലാം കൂട്ടുമ്പോൾ ഇന്നത്തെ വിലയിൽ 22 ഗ്രാമിന്‍റെ ഒരുപവൻ സ്വർണം വാങ്ങാൻ ഏകദേശം 92,000 രൂപ മുതൽ 95,000 രൂപ വരെ നൽകേണ്ടി വരും.
വില വർദ്ധനവിന് കാരണം
അമേരിക്കൻ പ്രസിഡന്‍റ് ഡോണാൾഡ് ട്രംപിന്‍റെ വ്യാപാരം യുദ്ധങ്ങളാണ് സ്വർണവിലയ്ക്ക് കരുത്ത് പകരുന്നുണ്ട്. ഡോളര്‍ മൂല്യം, രൂപയുടെ മൂല്യം, കേന്ദ്ര ബാങ്കുകള്‍ സ്വര്‍ണ ശേഖരം വര്‍ധിപ്പിക്കുന്നത്, യുഎസ് ഫെഡ് നിരക്ക് എന്നിവയും സ്വർണവിലയെ സ്വാധീനിക്കുന്ന ഘകടങ്ങളാണ്.

വില വീണ്ടും ഉയരുമോ..?
സ്വർണവില വീണ്ടും മുകളിലേക്ക് ഉയരുമോ അല്ലെങ്കിൽ ആശ്വാസം നൽകി താഴേക്ക് വീഴുമോ എന്നതാണ് ആഭരണപ്രേമികളുടെ ഇപ്പോഴത്തെ ഏറ്റവും വലിയ ചോദ്യം. എന്നാൽ സ്വർണവില വീണ്ടും മുകളിലേക്ക് തന്നെ പോകുമെന്നാണ് മാർക്കറ്റ് വിദഗ്ധർ നൽകുന്ന സൂചനകൾ. ഈ വർഷം അവസാനത്തോടെ സ്വർണ വില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കായ 3,800 ഡോളറിലെത്തുമെന്നും, 2026-ഓടെ ഇത് 4,000 ഡോളർ എന്ന നിരക്ക് കടക്കുമെന്നുമാണ് വിദഗ്ധർ പറയുന്നത്. വർഷാവസാനത്തോടെ സ്വർണവില ഔൺസിന് 3,800 ഡോളറായി ഉയരുമെന്നാണ് എഎൻസെഡ് ഗ്രൂപ്പ് പ്രവചിക്കുന്നത്. അടുത്ത ജൂണോടുകൂടി ഇത് 4,000 ഡോളറിനടുത്ത് എത്തുമെന്നും ഇവർ പറയുന്നു.
സ്വർണ വില ഔൺസിന് 5000 ഡോളർ വരെ തൊടുമെന്നാണ് നിക്ഷേപ-ബാങ്കിങ് സ്ഥാപനമായ ഗോൾഡ്മാൻ സാക്സ് പ്രവചിക്കുന്നത്. ഡിസംബറോടെ വില 3700 ൽ എത്തുമെന്നും 2026 പകുതിയോടെ വില 4000ത്തിനും 4500 ഡോളറിനും ഇടയിൽ വരുമെന്നും വർഷാവസാനം വില 5000 തൊടുമെന്നുമാണ് പ്രവചനം.
ഇനി എന്ത് ചെയ്യണം..?
സ്വർണവില കത്തിക്കയറുമ്പോൾ അതിൽ നിന്നും രക്ഷപ്പെടാനുള്ള ഏകവഴി കാരറ്റ് കുറഞ്ഞ സ്വർണം വാങ്ങുക എന്നതാണ്. ഉദാഹരണത്തിന് 9 കാരറ്റ്, 18 കാരറ്റ് സ്വർണം വാങ്ങുക. 22 കാരറ്റ് സ്വർണത്തെ അപേക്ഷിച്ച് കുറഞ്ഞ വിലയിൽ ഇന്ന് 9 കാരറ്റ്, 18 കാരറ്റ് സ്വർണാഭരണങ്ങൾ വിപണിയിൽ ലഭ്യമാണ്. ഈ രണ്ട് സ്വർണവും മറ്റ് കാരറ്റുകളെ അപേക്ഷിച്ച് കൂടുതല്‍ ശക്തവും ഈടുനില്‍ക്കുന്നതുമാണ്. കാരണം ചേര്‍ക്കുന്ന ലോഹങ്ങള്‍ ഉയര്‍ന്ന കാരറ്റ് സ്വർണത്തേക്കാൾ ആഭരണങ്ങളെ കൂടുതല്‍ കടുപ്പമുള്ളതാക്കുന്നു.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാംഗ്ലൂർ മെട്രോ ഫേസ്-3: ഡബിൾ ഡെക്കർ ഇടനാഴിയുടെ നിർമ്മാണം അടുത്ത ഘട്ടത്തിലേക്ക്; വരാനിരിക്കുന്നത് വൻ മാറ്റങ്ങൾ

സ്വർണ്ണവിലയിൽ വൻ മാറ്റം; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

സ്വർണ്ണവിലയിലെ പുതിയ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ



Click it and Unblock the Notifications