ആഭരണപ്രേമികൾക്ക് ആശ്വസിക്കാം. ഇന്ന് സ്വർണ വിലയിൽ നേരിയ ഇടിവ്. 3 ദിവസത്തിനു ശേഷമാണ് സ്വർണ വിലയിൽ ഇടിവ് വന്നത്. ഈ വിലക്കുറവ് ആശ്വാസകരമാണ്. ഇന്ന് പവന് 120 രൂപയാണ് ഇടിഞ്ഞത്. വിവാഹ ആഘോഷങ്ങൾക്ക് ഒരുങ്ങുന്നവർക്ക് ഇത് ബെസ്റ്റ് ടൈം തന്നെ. 2025ലേക്ക് ഇനി വെറും 3 ദിവസങ്ങൾ മാത്രമാണ് ബാക്കി. അടുത്ത 2 ദിവസങ്ങളിൽ സ്വർണ വില ഇടിയുമോ? 2025ൽ സ്വർണ വിലക്ക് എന്തു സംഭവിക്കും?
ഇന്നത്തെ വില
ഇന്ന് ഒരു ഗ്രാമിന് 15 രൂപ കുറഞ്ഞ് 7135 രൂപയായി. പവന് 120 രൂപ കുറഞ്ഞ് 57,080 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 71,350 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 7784 രൂപയും പവന് 62,272 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 5838 രൂപയും പവന് 46,704 രൂപയുമാണ്.
ഇന്നലെ ഗ്രാമിന് 25 രൂപയും പവന് 200 രൂപയും വർദ്ധിച്ചിരുന്നു. വർഷാവസാനത്തേക്ക് വില കുതിക്കുമോ?

ഒരു പവൻ ആഭരണത്തിന് എത്ര വേണം?
ഇന്നത്തെ സ്വർണ വിലയ്ക്ക് പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നിവ നോക്കിയാൽ കേരളത്തിലെ ജ്വല്ലറിയിൽ നിന്നും ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 61,785 രൂപ വേണം. ഒരു ഗ്രാം ആഭരണത്തിന് ഇന്ന് ഏകദേശം 7,780 രൂപ കൊടുക്കണം. 5% പണിക്കൂലി കണക്കാക്കിയാണ് ഈ തുക വരുന്നത്. എന്നാൽ പണിക്കൂലി മാറുന്നതിനനുസരിച്ച് ഓരോ ജ്വല്ലറികളിലും ഈ വിലയിൽ നേരിയ മാറ്റങ്ങൾ വന്നേക്കാം.
2025 ഇനിയും കുതിക്കും...
രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലെ സ്വർണ വിലയേ ബാധിക്കുന്നത്. 2024 ജനുവരി 1 മുതൽ ഇതുവരെ 10240 രൂപയാണ് സ്വർണം പവന് വർദ്ധിച്ചത്. ഒരു വർഷം കൊണ്ട് 10,000 രൂപയ്ക്ക് മുകളിൽ വില കുതിച്ചു. 2025ൽ വില 65,000 എന്ന മാന്ത്രിക നമ്പർ കടക്കുമെന്നാണ് കണക്കുകൾ പറയുന്നത്.
ഈ വർഷം സ്വർണ വിലയിൽ ഇനിയും ഇടിവ് വരുമോ എന്നത് പ്രവചനാതീതമാണ്. ഒക്ടോബറിലായിരുന്നു കേരളം കണ്ട ഏറ്റവും ഉയർന്ന സ്വർണ വില. അതിനു ശേഷം ഇനി 2025ൽ മറ്റൊരു റെക്കോർഡ് സൃഷ്ടിച്ചേക്കാം.
ബുക്ക് ചെയ്യാം...
വേഗം തന്നെ ബുക്ക് ചെയ്തോളൂ... ഇതാണ് ബെസ്റ്റ് ടൈം... ഇന്ന് കേരളത്തിലെ സ്വർണ വില കുറഞ്ഞു. ഇന്നത്തെ വിലയിൽ തന്നെ ആഭരണം ബുക്ക് ചെയ്യുന്നതാണ് നല്ലത്. ആഭരണ പ്രേമികൾക്കും വിവാഹ ആഘോഷങ്ങൾക്ക് തയ്യാറെടുക്കുന്നവർക്ക് ഈ വിലക്കുറവ് നേരിയ തോതിൽ ആശ്വാസകരമാണ്. വേഗം തന്നെ ബുക്ക് ചെയ്തോളൂ.. ഈ വിലക്കുറവ് 2025ലേക്ക് എത്തുമ്പോൾ മാറി മറിയുമെന്നാണ് വിദഗ്ധർ പറയുന്നത്. 2025ൽ സ്വർണം കുതിച്ചുയരാനും സാധ്യത ഏറെയാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications