വൈറസ് ബാധ സ്വർണത്തേയും തളർത്തിയോ? ഇന്നും കേരളത്തിലെ സ്വർണ വില മാറ്റമില്ലാതെ തുടരുന്നു. തുടർച്ചയായ നാലാമത്തെ ദിവസമാണ് സ്വർണ വില മാറ്റമില്ലാതെ വ്യാപാരം നടത്തുന്നത്. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് പലപ്പോഴും സ്വർണ വിലയെ ബാധിക്കുന്നത്. ഇന്നലെ എച്ച്.എം.പി.വി രോഗം ഇന്ത്യയിൽ സ്ഥിരീകരിച്ചതോടെ ഓഹരി വിപണി കുത്തനെ ഇടിഞ്ഞിരുന്നു. എന്നാൽ ഇന്ന് സ്വർണ വിലയും അനക്കമില്ലാതായി.
ജനുവരി 4നായിരുന്നു സ്വർണം പവന് 360 രൂപ ഇടിഞ്ഞ് വില 57720 ലേക്ക് എത്തിയത്. അതിനു മുന്നേ 58000ലേക്ക് കുതിച്ചിരുന്നു. തുടർച്ചയായ 4 ദിവസം കൊണ്ട് ഒരേ വിലയിൽ വ്യാപാരം നടന്നതോടെ ആഭരണപ്രേമികൾക്കും വിവാഹാഘോഷങ്ങൾക്കും ആശ്വാസകരമായി. ഇന്നത്തെ കേരളത്തിലെ സ്വർണ വില അറിയാം..
ഇന്നത്തെ വില
ഒരു ഗ്രാമിന് 7215 രൂപയും പവന് 57,720 രൂപയുമാണ്. 10 ഗ്രാം സ്വർണത്തിന് 72,150 രൂപ വേണം. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 7871 രൂപയും പവന് 62,968 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 5903 രൂപയും പവന് 47,224 രൂപയുമാണ്.

ഡോളർ തളർന്നിട്ടും സ്വർണത്തിന് അനക്കമില്ല
യു.എസ് പ്രസിഡൻ്റായി ഡോണൾഡ് ട്രംപ് എത്തുന്നതിനായി കാത്തിരിക്കുകയാണ് വിപണി. ഡ്രംപിൻ്റെ സാമ്പത്തിക നയങ്ങൾ ഡോളറിനെ ശക്തിയാർജ്ജിച്ചാൽ അത് സ്വർണ വിലയെ സാരമായി ബാധിച്ചേക്കാം. അതിനാൽ വിപണിയിൽ എന്തു മാറ്റം വേണമെങ്കിലും സംഭവിക്കാം. സ്വർണ വിലയിലെ ഇന്നത്തെ തളർച്ച രാജ്യാന്തര വിപണിയിലെ മാറ്റങ്ങൾ കൊണ്ടാണ്.
ട്രംപിന്റെ വരവ് പണപ്പെരുപ്പം വർദ്ധിക്കാൻ കാരണമായേക്കാം. അത് ഇന്ത്യയേയും സാരമായി ബാധിക്കും. നിലവിൽ ഈ വർഷം യു.എസ് ഫെഡറൽ പലിശ നിരക്ക് കുറക്കില്ലെന്നാണ് വ്യക്തമാക്കുന്നത്. ഈ തീരുമാനവും സ്വർണ വിലയെ സാരമായി ബാധിക്കും. 2025ൽ സ്വർണ വില 65,000 കടക്കുമെന്ന ചർച്ചകൾ ഉയർന്നെങ്കിലും നിലവിൽ സ്വർണത്തിന് ക്ഷീണമാണ്.
രാജ്യാന്തര വിലയുടെ സ്ഥിരത ഏറെ ആശയക്കുഴപ്പം സൃഷ്ടിക്കുന്നു. ഡോളറിൻ്റെ ശക്തിയെല്ലാം ചോർന്നു. ഇന്നലെ ഡോളർ ഇൻഡക്സ് 107.75 വരെ താഴ്ന്നിട്ടും സ്വർണ വില അനങ്ങിയില്ല. ഇന്നും കനത്ത നഷ്ടത്തിലേക്ക് ഡോളർ കൂപ്പുകുത്തിയിട്ടും രാജ്യാന്തര സ്വർണവില ഔൺസിന് 2,638 ഡോളറിൽ നിൽക്കുന്നു. സ്വർണത്തിന് എന്തു പറ്റി?
2024ൽ സ്വർണ വില അവസാന മാസങ്ങളിൽ ശക്തമായ തേരോട്ടത്തിലായിരുന്നു. ഈ കുതിപ്പ് പിന്നീട് പ്രകടമായില്ല. 2025 ജനുവരിയിൽ ആദ്യ മൂന്ന് ദിവസം ശക്തമായ കുതിപ്പായിരുന്നു. എന്നാൽ വില കൂടിയും കുറഞ്ഞും സ്വർണം കയറിയിറങ്ങി. ജനുവരി 4 മുതൽ വില മാറ്റമില്ലാതെ തുടരുന്നതിനാൽ അടുത്ത ദിവസം വിപണി പ്രവചനാതീതമാവും.
ഇന്നും മാറ്റമില്ല
വിവാഹ ആവശ്യങ്ങളുണ്ടെങ്കിൽ സ്വർണം വാങ്ങാൻ ഇതാണ് ബെസ്റ്റ് ടൈം. തുടർച്ചയായ നാലാം ദിവസമാണ് സ്വർണം ഒരേ വിലയിൽ വ്യാപാരം നടത്തുന്നത്. ഇന്നത്തെ വിലയിൽ തന്നെ സ്വർണാഭരണം വാങ്ങാൻ അഡ്വാൻസ് ബുക്ക് ചെയ്യൂ. നാളെ വില കുത്തനെ കയറിയാൽ സ്വർണം കൈ വിട്ടു പോയേക്കാം. നിലവിൽ 57000ൽ തന്നെയാണ് സ്വർണ വില നിൽക്കുന്നത്.
More From GoodReturns

സ്വർണ്ണവിലയിൽ മാറ്റമില്ലാതെ തുടരുന്നു; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications