സ്വർണ വില പിടിമുറുക്കുന്നു. ഇന്നും സംസ്ഥാനത്തെ സ്വർണ വില ഉയർന്നു. തുടർച്ചയായ നാലു ദിവസമായി സ്വർണവില കുതിക്കുന്നു. നവംബറിൽ ആദ്യമായിട്ടാണ് തുടർച്ചയായിട്ട് സ്വർണ വില ഉയരുന്നത്. ആഭരണപ്രേമികൾക്ക് ഇന്നും ദുഖകരമായ വാർത്തയാണിത്. ഇന്ന് പവന് 240 രൂപയാണ് വർദ്ധിച്ചത്. ഇന്ന് ഒരു പവൻ വാങ്ങാൻ 57,160 രൂപ വേണ്ടി വരും. സ്വർണ വില 60,000ലേക്കുള്ള കുതിപ്പാണ് കാണുന്നത്. ഇനിയും അടുത്ത ദിവസങ്ങളിൽ വില കയറിയാൽ ഒക്ടോബറിലെ ഏറ്റവും ഉയർന്ന വിലയെ ഭേദിക്കുമെന്നതിൽ സംശയമില്ല.
രാജ്യാന്തര വിപണിയിലെ ചലനം കേരളത്തിൽ കാര്യമായി അലയടിക്കുന്നുണ്ട്. സ്വർണ വില ഉയരുന്നതിൽ സാധാരണക്കാരും പ്രത്യേകിച്ച് വിവാഹ ആവശ്യങ്ങളുള്ളവർക്കും വൻ തിരിച്ചടിയായി.
ഇന്നത്തെ വില
ഇന്ന് സ്വർണ വില വീണ്ടും ഉയർന്നു. ഒരു ഗ്രാമിന് 30 രൂപ വർദ്ധിച്ച് 7145 രൂപയായി. പവന് 240 രൂപ വർദ്ധിച്ച് ഇന്ന് 57,160 രൂപയായി. നവംബർ 18 മുതൽ സ്വർണ വില മുകളിലേക്ക് ഉയരുന്നു. ഈ നാലു ദിവസം കൊണ്ട് 1680 രൂപ പവന് കയറി. ഇതൊരു നിസ്സാര വിലക്കയറ്റമല്ല. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 71,450 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 7795 രൂപയും പവന് 62,360 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 5846 രൂപയും പവന് 46,768 രൂപയുമാണ്.
ഒരു പവൻ ആഭരണത്തിന് എത്ര വേണം?
3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ), പണിക്കൂലി എന്നിവയാണ് സ്വർണാഭരണം വാങ്ങുമ്പോൾ അധിക വില കാരണം. ഇന്നത്തെ സ്വർണ വില പ്രകാരം 5% പണിക്കൂലി നോക്കിയാൽ കേരളത്തിലെ ജ്വല്ലറിയിൽ നിന്നും ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ 61000 രൂപയിൽ അധികം നൽകണം. ഒരു ഗ്രാം ആഭരണത്തിനും ഇന്ന് 7700 രൂപയിൽ അധികം കൊടുക്കണം.

സ്വർണം മുന്നോട്ട് കുതിച്ചുയരുന്നു
റഷ്യയെ ആക്രമിക്കാൻ ഉക്രൈന് യു.എസ് ആയുധങ്ങൾ നൽകി ജോ ബൈഡൻ അനുമതി കൊടുത്തതോടെ യുദ്ധം ആരംഭിച്ചു. ഇതാണ് സ്വർണ വില ഉയരാനുണ്ടായ പ്രധാന കാരണം. ഇത് സ്വർണ നിക്ഷേപങ്ങളുടെ മൂല്യം വർദ്ധിക്കാനും ഇടയാക്കി. യു.എസ് തിരഞ്ഞെടുപ്പിൽ ട്രംപ് വിജയിച്ചതോടെ രാജ്യാന്തര വിപണിയിൽ സ്വർണത്തിന് 6% ഇടിവാണ് രേഖപ്പെടുത്തിയത്.
യു.എസ് തിരഞ്ഞെടുപ്പ് ഫലത്തിനു ശേഷം സ്വർണത്തിന് കനത്ത ഇടിവ് രേഖപ്പെടുത്തിയെങ്കിലും അതിനു പ്രതികാരമായി ഇപ്പോൾ ശക്തമായി വില വർദ്ധിക്കുന്നുണ്ട്. നവംബറിൽ സ്വർണത്തിന് കാര്യമായ വിലക്കുറവ് വന്നപ്പോൾ ജോ ബൈഡന്റെ ഇടപെടലാണ് സ്വർണ വില കുതിക്കാൻ കാരണമായത്. ഇനിയും വരും ദിവസങ്ങളിൽ വില ഉയരാനുള്ള സാധ്യതയാണ് വിദഗ്ദർ പറയുന്നത്.
വില കുതിക്കുന്നു...
സ്വർണ വില ശക്തമായി ഉയരുന്നു. നാലു ദിവസം കൊണ്ട് വമ്പൻ വിലക്കയറ്റമാണ് ഉണ്ടായിരിക്കുന്നത്. സ്വർണാഭരണം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഇത് വലിയ തിരിച്ചടിയാണ്. വരും ദിവസങ്ങളിൽ ഇനിയും വില കുതിച്ചേക്കാം. അതിനാൽ ഇന്നത്തെ വിലയ്ക്ക് തന്നെ സ്വർണം വാങ്ങുന്നതാണ് നല്ലത്. ആഭരണത്തിനൊപ്പം സ്വർണ നിക്ഷേപങ്ങളിൽ നിക്ഷേപിക്കുന്നതും നേട്ടം കൈവരിക്കാം. ഇപ്പോൾ സ്വർണ നിക്ഷേപങ്ങൾക്കും മൂല്യം വർദ്ധിച്ചു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications