മൂന്ന് ദിവസത്തിനു ശേഷം ഇന്ന് വീണ്ടും സ്വർണ വില 57,000 കടന്നു. സംസ്ഥാനത്തെ സ്വർണ വില ഇന്ന് വർദ്ധിച്ചു. ഡിസംബർ 6 വെള്ളിയാഴ്ച സ്വർണ വില പവന് 200 രൂപ കുറഞ്ഞിരുന്നു. അതിനു ശേഷം ഡിസംബർ 7 നും വിലയിൽ മാറ്റമില്ലാതെ തുടർന്നു. ഇന്ന് പവന് 120 രൂപയാണ് വർദ്ധിച്ചത്. ഇന്നത്തെ വിലക്കയറ്റം സാധാരണക്കാരുടെ മുഖത്തെ ചിരി മായ്ക്കുന്നു. സ്വർണ വില പ്രവചനാതീതമായി മാറി മറിയുന്നത് സാധാരണക്കാർക്കാണ് വലിയ തിരിച്ചടിയാവുന്നത്.
ഇന്നത്തെ വില
ഇന്ന് ഒരു ഗ്രാമിന് 15 രൂപ വർദ്ധിച്ച് 7130 രൂപയായി. പവന് 120 രൂപ വർദ്ധിച്ച് 57,040 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 71,300 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 7778 രൂപയും പവന് 62,224 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 5834 രൂപയും പവന് 46,672 രൂപയുമാണ്.

രാജ്യാന്തര മാറ്റങ്ങൾ.....
ഔൺസിന് 2,628 ഡോളർ വരെ രാജ്യാന്തരവില താഴ്ന്നിരുന്നു. എന്നാൽ പിന്നീട് 2,649 ഡോളറിലേക്ക് ഉയർന്നതോടെയാണ് കേരളത്തിലെ സ്വർണ വിലയും ഇന്ന് ഉയർന്നത്.
യു. എസിലെ കഴിഞ്ഞമാസത്തെ പണപ്പെരുപ്പക്കണക്ക് ഈ ആഴ്ചയിൽ പുറത്ത് വരുന്നതോടെ പലതരം മാറ്റങ്ങളും പ്രതീക്ഷിക്കാം. അത് കേരളത്തിലെ വിലയെ എങ്ങനെ ബാധിക്കുമെന്നതും കണ്ടറിയണം.
യു.എസ് പലിശ നിരക്ക് കുറക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഒരു പക്ഷേ വില കുറഞ്ഞാൽ സ്വർണ വില ഉയരും. കാരണം ഇത് ബാങ്ക് നിക്ഷേപങ്ങളുടെ പലിശ കുറയാനും ഇടയാവും. ഒപ്പം ഡോളറിന്റെ മൂല്യവും കുറയും. ഇതെല്ലാം ആളുകളെ സ്വർണ നിക്ഷേപത്തിലേക്ക് ആകർഷിക്കുന്ന ഘടകങ്ങളാണ്. അത് സ്വർണത്തിൻ്റെ വില ഉയരാൻ കാരണമാവും.
മാത്രമല്ല സിറിയൻ ആഭ്യന്തര പ്രശ്നങ്ങൾ ശക്തി പ്രാപിക്കുന്നു. ഇതും സ്വർണ വില ഉയരാൻ കാരണമാണ്. യുദ്ധങ്ങൾ എല്ലാ കാലത്തും സ്വർണ വിലയ്ക്ക് അനുകൂല സാഹചര്യമാണ്. അതിനാൽ സ്വർണ വില ഇനിയും ഉയരാനാണ് സാധ്യത. 60,000 എന്ന മാന്ത്രിക നമ്പർ ഭേദിക്കാൻ ഇനി അധിക ദൂരമില്ല.
വീണ്ടും വില കയറുന്നു....
സ്വർണ വില വീണ്ടും കയറുന്നു. ഇന്ന് അഡ്വാൻസ് ബുക്ക് ചെയ്താൽ ഇന്നത്തെ വിലയിൽ നിങ്ങൾക്ക് ആഭരണം വാങ്ങാം. മൂന്ന് ദിവസത്തിനു ശേഷം വില കുത്തനെ കയറിയപ്പോൾ ആഭരണപ്രേമികൾക്കും വലിയ തിരിച്ചടിയായി. വിവാഹ ആവശ്യങ്ങൾക്ക് ആഭരണം വാങ്ങുന്നവരും ഇന്നത്തെ വിലയിൽ അഡ്വാൻസ് ബുക്ക് ചെയ്യുന്നതാണ് നല്ലത്. ഒരു പക്ഷേ അടുത്ത ദിവസങ്ങളിൽ വില വർദ്ധിച്ചേക്കാം, അതിനു മുന്നേ ആഭരണം ഇന്നത്തെ വിലയിൽ തന്നെ ബുക്ക് ചെയ്യാം.


Click it and Unblock the Notifications