Gold Rate: 5,640 രൂപ കുറഞ്ഞ് സ്വർണം, ദീപാവലി ആഘോഷം കഴിഞ്ഞിട്ടില്ല, ഇന്നത്തെ പവന്‍റെ വില അറിയാം
സംസ്ഥാനത്തെ സ്വർണപ്രേമികളുടെ ദീപാവലി ആഘോഷം ഇതുവരെ അവസാനിച്ചിട്ടില്ല. കാരണം സ്വർണവില തുടർച്ചയായി കുറയുകയാണ്. 5640 രൂപയാണ് കഴിഞ്ഞ 4 ദിവസത്തിനുള്ളിൽ സ്വർണത്തിന് കുറഞ്ഞത്. 97360 രൂപ എന്ന ചരിത്രത്തിലെ ഏറ്റവും വലിയ വിലയിൽ നിന്നും 92,000 രൂപയ്ക്ക് താഴേക്ക് പവന്‍റെ വില വീണു. വരും ദിവസങ്ങളിലും വില കുറഞ്ഞാൽ വലിയ അളവിൽ സ്വർണം വാങ്ങുന്നവർക്ക് വലിയ ആശ്വാസമായിരിക്കും.
ഇന്നത്തെ വില
ഇന്നലെ 93280 രൂപയായിരുന്നു രാവിലെ സ്വർണത്തിന്‍റെ വില. എന്നാൽ ഉച്ചയ്ക്ക് ശേഷം അന്താരാഷ്ട്ര വിപണിയിൽ സ്വർണവില കുറഞ്ഞതോടെ കേരളത്തിലും അതിന്‍റെ ഗുണം ലഭിച്ചു. വൈകുന്നേരത്തോടെ പവന്‍റെ വില 92320 രൂപയായി വീണ്ടും കുറഞ്ഞു. അതായത് ഇന്നലെ മാത്രം കുറഞ്ഞത് 3440 രൂപയാണ്. ചൊവ്വാഴ്ചത്തെ വിലയെ അപേക്ഷിച്ച് 2480 രൂപയുടെ കുറവുമായാണ് ഇന്നലെ രാവിലെ സ്വർണവ്യാപാരം ആരംഭിച്ചത്.
ഇന്ന് പവന് 600 രൂപയാണ് കുറഞ്ഞത്. അതോടെ സ്വർണവില 91,720 രൂപയിലേക്കെത്തി. ഗ്രാമിന് 11,465 രൂപ. ഇന്ത്യയിൽ 24 കാരറ്റ് സ്വർണ്ണത്തിന്റെ വില 10 ഗ്രാമിന് 1,25,890 രൂപയായി കുറഞ്ഞു. അതേസമയം 18 കാരറ്റ് സ്വർണ്ണത്തിന്റെ വില 10 ഗ്രാമിന് 9,44,200 രൂപയായി കുറഞ്ഞു.

ഇടിവിന് കാരണം
കഴിഞ്ഞ പത്ത് മാസത്തിനിടെ, പ്രത്യേകിച്ച് കഴിഞ്ഞ രണ്ട് മാസത്തിനിടെ, ഇന്ത്യയിൽ സ്വർണ്ണ വിലയിൽ കുത്തനെയുള്ള കുതിച്ചുചാട്ടം ഉണ്ടായിട്ടുണ്ട്. വ്യാപാരവുമായി ബന്ധപ്പെട്ട വർദ്ധിച്ചുവരുന്ന പിരിമുറുക്കങ്ങൾ, ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങൾ, താരിഫ് അനിശ്ചിതത്വം എന്നിവയാണ് സ്വർണ്ണത്തിന്റെ നിരന്തരമായ കുതിപ്പിന് കാരണമായത്. എന്നാൽ യുഎസ്-ചൈന വ്യാപാര സംഘർഷങ്ങൾ ലഘൂകരിക്കപ്പെട്ടതിനെത്തുടർന്ന് നിക്ഷേപകർ ലാഭം ബുക്ക് ചെയ്യുന്നത് തുടർന്നു. ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങൾ കുറഞ്ഞതും സ്വർണവിലയെ താഴേക്ക് വലിച്ചിട്ടുണ്ട്. അതോടൊപ്പം യുഎസ് ഫെഡറൽ റിസർവിന്റെ നിരക്ക് കുറയ്ക്കൽ പ്രഖ്യാപനം അടുത്തുവരുന്നതിനാൽ, വിപണി പങ്കാളികൾ സ്വർണ്ണ വില ചലനത്തെ സൂക്ഷ്മമായി നിരീക്ഷിക്കുന്നു.
ഒരുപവൻ വാങ്ങാൻ
ഇന്നത്തെ നിരക്കിൽ ഒരു പവൻ സ്വർണ്ണം വാങ്ങാൻ എത്ര രൂപ നൽകേണ്ടി വരും എന്ന് നോക്കാം. കാരണം സ്വർണാഭരണം വാങ്ങുമ്പോൾ പവന്‍റെ വിലയോടൊപ്പം പണിക്കൂലി, നികുതി, ഹാൾമാർക്കിംങ് നിരക്കുകൾ തുടങ്ങിയ കൂടി നൽകണം. ശരാശരി 5 ശതമാനമാണ് പണിക്കൂലി. 3 ശതമാനം ജിഎസ്ടിയും. അങ്ങനെ കണക്ക് കൂട്ടുമ്പോൾ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 1 ലക്ഷം രൂപ നൽകേണ്ടി വരും.
ഈവർഷം കൂടിയത് 37,000 രൂപ
ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. ജനുവരി 22നാണ് സ്വര്‍ണവില ആദ്യമായി 60,000 കടന്നത്. തുടര്‍ന്ന് ഫെബ്രുവരി 11ന് പവന്‍ വില 64,000 കടന്നിരുന്നു. മാര്‍ച്ച് 14ന് 65,000 കടന്ന വില ഏപ്രില്‍ 12നാണ് ആദ്യമായി 70,000 കടന്നത്. തുടര്‍ന്ന് ഏപ്രില്‍ 17ന് പവന്‍ വില 71,000 രൂപയും ഏപ്രില്‍ 22ന് വില 74,000 രൂപയും കടന്നു.
പിന്നീട് ഏറിയും കുറഞ്ഞും മുന്നോട്ട് പോയ പവന്‍റെ വില സെപ്റ്റംബർ 9-ആം തീയ്യതി ചരിത്രത്തിൽ ആദ്യമായി 80,000 രൂപയും കടന്നു. ഒക്ടോബർ 8-ആം തീയ്യതിയാണ് പവന്‍റെ വില 90,000 രൂപ കടന്നത്. ഒക്ടോബർ 17-ആം തീയ്യതി 97,360 രൂപ എന്ന ചരിത്രത്തിലെ ഏറ്റവും വലിയ വിലയിലേക്കും സ്വർണം എത്തി.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.


Click it and Unblock the Notifications


