സ്വർണവില മുകളിലേക്ക് തന്നെ പോവുകയാണ്. പവന്‍റെ വില 95,000 രൂപയ്ക്ക് മുകളിൽ. വരും ദിവസങ്ങളിലും വില മുകളിലേക്ക് ഉയർന്നാൽ കീശ കീറുമെന്ന കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ. എന്തായാലും ആഭരണപ്രേമികളുടെ ആശങ്ക ഇതുവരെ മാറിയിട്ടില്ല. ഇത്തിരി പൊന്നുവാങ്ങാൻ ഒത്തിരി പണം എന്ന സ്ഥിതി ആരിലും ആശങ്ക ജനിപ്പിക്കുന്നതാണല്ലോ...
ഇന്നത്തെ വില
ഗ്രാമിന് 11,930 രൂപ എന്ന നിലയിലായിരുന്നു സംസ്ഥാനത്ത് ഇന്നലെ സ്വർണവ്യാപാരം നടന്നത്. പവന് 95,440 രൂപ. എന്നാൽ ഇന്ന് ഗ്രാമിന് 25 രൂപയും പവന് 200 രൂപയും വർദ്ധിച്ചു. 95,640 രൂപ എന്നതാണ് ഇന്നത്തെ സ്വർണവില. 24 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 13,045 രൂപയും പവന് 1,04,360 രൂപയുമാണ്. അതേസമയം 18 കാരറ്റിന് ഒരു ഗ്രാമിന് 9,782 രൂപയും പവന് 78,256 രൂപയുമാണ്.
ഒരുപവൻ വാങ്ങാൻ
സ്വർണാഭരണം വാങ്ങുമ്പോൾ 5% പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നീ ചാർജുകൾ ഈടാക്കും. അങ്ങനെ വരുമ്പോൾ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 1,03,300 രൂപ നൽകേണ്ടി വരും. ഒരു ഗ്രാം ആഭരണത്തിന് ഏകദേശം 13,000 രൂപയുമായിരിക്കും.

ഡിസംബറിലെ വില
പവന് 95,680 രൂപ എന്നതായിരുന്നു ഡിസംബർ 1-ആം തീയ്യതിയിലെ സ്വർണവില. രണ്ടാം തീയ്യതി 95,480 രൂപയിലേക്ക് സ്വർണവില വീണു. പിന്നീടുള്ള ദിവസങ്ങളിലും സ്വർണം ചാഞ്ചാട്ടം തുടർന്നു. 4-ആം തീയ്യതി രേഖപ്പെടുത്തിയ 95,080 രൂപയാണ് ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ സ്വർണവില. 95,840 തീയ്യതി രേഖപ്പെടുത്തിയ 95,840 രൂപയാണ് ഡിസംബർ മാസത്തെ ഏറ്റവും ഉയർന്ന സ്വർണവില. വില ഉയരുന്നത് വിവാഹം പോലുള്ള ആവശ്യങ്ങൾക്കായി സ്വർണം വാങ്ങുന്നതിൽ വലിയ കുറവ് രേഖപ്പെടുത്തി. വിൽപന ഇടിഞ്ഞതോടെ സംസ്ഥാനത്തെ സ്വർണ വ്യാപാര മേഖല കനത്ത പ്രതിസന്ധിയിലാണ്
വില വരും ദിവസങ്ങളിൽ കൂടുമോ..?
അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറയ്ക്കുമെന്ന വിവരം സ്വര്‍ണവില കൂടുമെന്ന സൂചന നല്‍കുന്നു. ഡിസംബര്‍ പത്തിനാണ് ഫെഡ് റിസര്‍വ് തീരുമാനം പ്രഖ്യാപിക്കുക. പലിശ നിരക്ക് കുറച്ചാല്‍ നിക്ഷേപ വരുമാനം കുറയും എന്നതിനാല്‍ ആളുകള്‍ കൂടുതലായി സ്വര്‍ണം വാങ്ങിക്കൂട്ടും. അത് സ്വര്‍ണവില കൂടാന്‍ കാരണമാകും.
നിക്ഷേപകർ എന്ത് ചെയ്യണം..?
സ്വർണവില വർദ്ധിക്കുമെന്ന സാഹചര്യം നിലനിൽക്കുന്നത് കൊണ്ടുതന്നെ വലിയ അളവിൽ സ്വർണം വാങ്ങുന്നവർ അഡ്വാന്‍സ് ബുക്കിംഗ് നടത്തുന്നത് നല്ലതാണ്. . സ്വര്‍ണവിലയുടെ 10 ശതമാനം മുതല്‍അഡ്വാന്‍സ് നല്‍കി സ്വര്‍ണം ബുക്ക് ചെയ്യാം. സ്വര്‍ണ വില കൂടിയാല്‍ബുക്ക് ചെയ്ത വിലയിലും വില കുറഞ്ഞാല്‍കുറഞ്ഞ വിലയിലും സ്വര്‍ണം ലഭിക്കും എന്നതാണ് അഡ്വാൻസ് ബുക്കിംഗിന്റെ പ്രത്യേകത.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications