ഇന്ന് മാറ്റമൊന്നുമില്ല. കേരളത്തിലെ സ്വർണ വില ഇന്ന് മാറ്റമില്ലാതെ തുടരുന്നു. ഡിസംബറിൽ ഇത്തരത്തിൽ പല തവണയായി സ്വർണ വില മാറ്റമില്ലാതെ തുടർന്നിരുന്നു. ശനിയാഴ്ച വ്യാപാരം നടന്ന അതേ വിലയിലാണ് ഇന്നും വ്യാപാരം നടക്കുന്നത്. അതിനാൽ ഇന്നത്തെ ട്രെൻഡ് ആഭരണപ്രേമികൾക്ക് ആശ്വാസകരമാണ്. ശനിയാഴ്ച പവന് 360 രൂപയും ഗ്രാമിന് 45 രൂപയുമായിരുന്നു കുറഞ്ഞത്.
ഇന്നത്തെ വില
ഇന്ന് ഒരു ഗ്രാമിന് 7215 രൂപയും പവന് 57,720 രൂപയുമാണ്. 10 ഗ്രാം സ്വർണം വാങ്ങാൻ 72,150 രൂപ വേണം. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 7871 രൂപയും പവന് 62,968 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 5903 രൂപയും പവന് 47,224 രൂപയുമാണ്.
ഇന്ന് വിലയിൽ മാറ്റമില്ലാത്തതിനാൽ ശനിയാഴ്ചയിലെ വിപണി വിലയാണ് ഇത്.

ഗോൾഡ് ഇ.ടി.എഫുകളിലേക്കുള്ള നിക്ഷേപ ഒഴുക്ക് കുറഞ്ഞത് സ്വർണവിലയുടെ കുതിപ്പിനെ സാരമായി ബാധിച്ചിട്ടുണ്ട്. ഓഹരി വിപണികളിലെ കനത്ത ചാഞ്ചാട്ടവും ഒരു പ്രധാന ഘടകമായിരുന്നു. കണക്കുകൾ അനുസരിച്ച് 2025ൽ രാജ്യാന്തര വില 3,000 കടക്കും. എങ്കിൽ കേരളത്തിൽ ഒരു പവന് 70,000 രൂപ കടന്നേക്കും.
നിലവിൽ ഡോളറിൻ്റെ കുതിപ്പാണ് സ്വർണ വില തളർത്തുന്നത്. മാത്രമല്ല യു.എസ് ഫെഡറൽ ബാങ്ക് പലിശ നിരക്ക് കുറക്കില്ലെന്ന തീരുമാനവും സ്വർണത്തിന് ക്ഷീണമാണ്. ഇന്നത്തെ വിലയിൽ മാറ്റമില്ലാത്തതിനാൽ നാളെ ചിലപ്പോൾ നേരിയ തോതിൽ വില ഉയരാനും സാധ്യതയുണ്ട്.
ഒരു പവൻ ആഭരണത്തിന് എത്ര രൂപ?
ഇന്നത്തെ സ്വർണ വിലയിലും മാറ്റമില്ലാത്തതിനാൽ ശനിയാഴ്ച വാങ്ങിയ അതേ വിലയിൽ തന്നെ ഇന്നും ആഭരണം വാങ്ങാൻ സാധിക്കും. അതായത് ഇന്നും കേരളത്തിലെ ജ്വല്ലറിയിൽ നിന്നും ഒരു പവൻ സ്വർണാഭരണം വാങ്ങാൻ 62,480 രൂപ വേണം. ഒരു ഗ്രാം ആഭരണത്തിന് ഇന്ന് 7810 രൂപ കൊടുക്കണം. ഇത് 5% പണിക്കൂലി കണക്കാക്കുമ്പോൾ ഈടാക്കുന്ന തുകയാണ്.
അതായത് 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (54.10 രൂപ), പണിക്കൂലി എന്നിവയാണ് സ്വർണാഭരണം വാങ്ങുമ്പോൾ അധിക വില ഈടാക്കുന്നതിന് കാരണം. പണിക്കൂലി വ്യത്യാസപ്പെടുന്നത് അനുസരിച്ച് ഓരോ ആഭരണത്തിന്റെയും വിലയിൽ വ്യത്യാസം വരും. അതിനാൽ ഈ വിലയിൽ മാറ്റം വരാം.
വില മാറ്റമില്ലെങ്കിലും ആശ്വാസമുണ്ട്.....
സ്വർണ വില മാറ്റമില്ലാതെ ഇന്നും 57,720ൽ നിൽക്കുന്നു. വിവാഹ ആവശ്യങ്ങൾക്ക് ഇന്നത്തെ വിലയിൽ തന്നെ സ്വർണാഭരണം വാങ്ങാൻ അഡ്വാൻസ് ബുക്ക് ചെയ്യുന്നില്ലേ?. നാളെ വില കുത്തനെ കയറിയാൽ സ്വർണം കൈ വിട്ടു പോയേക്കാം. ആഭരണപ്രേമികൾക്കും സാധാരണക്കാർക്കും ഈ മാറ്റമില്ലാത്ത സ്വർണ വില ആശ്വാസം നൽകുന്നുണ്ട്. എന്നാൽ നിലവിലെ ട്രെൻഡ് അനുസരിച്ച് ഇന്ന് വിലയിൽ മാറ്റമില്ലാത്തതിനാൽ നാളെ വില നേരിയ തോതിൽ ഉയരാനും സാധ്യത ഏറെയാണ്.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം



Click it and Unblock the Notifications
