സ്വർണ വിലയിൽ ഇന്നും മാറ്റമില്ല. ഇന്നലെ വ്യാപാരം അവസാനിച്ച അതേ വിലയിലാണ് ഇന്നും സ്വർണ വില നിൽക്കുന്നത്. വില മാറ്റമില്ലാതെ തുടരുന്നതിനാൽ തിങ്കളാഴ്ച വീണ്ടും വില ഉയരാൻ സാധ്യതയേറെയാണ്. 60,000 കടന്നതോടെ സ്വർണം വാങ്ങുന്നത് സാധാരണക്കാർക്ക് വലിയ തിരിച്ചടിയായി. വിവാഹാവശ്യങ്ങൾക്ക് ആഭരണങ്ങൾ വാങ്ങുന്നവർക്കും ഇത് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നു.
ഇന്നും വില സർവ്വകാല റെക്കോർഡിൽ തന്നെയാണ് തുടരുന്നത്. 60,000 ഭേദിച്ചതോടെ വില താഴെയിറങ്ങിയിട്ടില്ല. രാജ്യാന്തര വിപണിയിലെ മാറ്റങ്ങൾ വ്യാപകമായി ആഭ്യന്തര വിപണിയേയും ഉലക്കുന്നു.
ഇന്നത്തെ വില
ഇന്നും വിലയിൽ മാറ്റമില്ല. ഒരു ഗ്രാമിന് 7555 രൂപയും പവന് 60,440 രൂപയുമാണ്. ഇന്ന് 10 ഗ്രാം സ്വർണം വാങ്ങാൻ 75,550 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 8242 രൂപയും പവന് 65,936 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 6182 രൂപയും പവന് 49,456 രൂപയുമാണ്.
തുടർച്ചയായ മൂന്നാം തവണയാണ് വില വർദ്ധിക്കുകയും അടുത്ത ദിവസം മാറ്റമില്ലാതെ തുടരുകയും ചെയ്യുന്നത്. ഈ ട്രെൻഡ് വ്യക്തമാക്കുന്നത് വരുന്ന ദിവസം വില ഉയരുമെന്ന് തന്നെയാണ്.

ഇന്ന് രാജ്യാന്തര സ്പോട്ട് സ്വർണ വില ഔൺസിന് 2,771 ഡോളറിലാണ് വ്യാപാരം നടത്തുന്നത്. ഇന്നലത്തെ വില നിരക്ക് അപേക്ഷിച്ച് ഇന്ന് നേരിയ ഇടിവുണ്ടായിട്ടുണ്ട്. ഇതാണ് ഇന്ത്യയിൽ സ്വർണ വില മാറ്റമില്ലാതെ തുടരാൻ കാരണമായത്.
യു.എസ് കേന്ദ്ര ബാങ്കിനോട് പലിശ നിരക്ക് കുറക്കാൻ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആവശ്യപ്പെടുമെന്ന് പറഞ്ഞതോടെയാണ് ഇന്നലെ സ്വർണത്തിന് കരുത്തായത്. ഇതോടെ ഡോളർ ഇടിയുകയും സ്വർണം കരുത്താർജ്ജിക്കുകയും ചെയ്തു.
ഒരു പവൻ ആഭരണത്തിന് എത്ര വേണം?
ഇന്നത്തെ സ്വർണ വിലക്കൊപ്പം പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നിവയും ചേരുമ്പോഴാണ് ആഭരണത്തിൻ്റെ വില കണക്കാക്കുന്നത്. അങ്ങനെയെങ്കിൽ കേരളത്തിലെ ജ്വല്ലറിയിൽ നിന്നും ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 65,420 രൂപ വേണം. ഒരു ഗ്രാം ആഭരണത്തിന് ഇന്ന് ഏകദേശം 8,178 രൂപ കൊടുക്കണം. ഈ തുകയിൽ ഓരോ ജ്വല്ലറികളിലും മാറ്റം വന്നേക്കാം. പണിക്കൂലിയിലെ മാറ്റമാണ് ഈ വ്യത്യാസത്തിന് കാരണം.
എങ്ങനെ സ്വർണം വാങ്ങും?
ഇന്ന് സ്വർണ വില മാറ്റമില്ലാതെ തുടരുന്നത് ഒട്ടും ആശ്വാസകരമല്ല. തുടർച്ചയായ ആറാം ദിവസമാണ് വില കുറയാതെ തുടരുന്നത്. ഇത് സാധാരണക്കാർക്ക് വലിയ നിരാശയുണ്ടാക്കുന്നു. സ്വർണ വില ഇനിയും ഇടിയാതെ തുടർന്നാൽ ആഭരണം വാങ്ങാൻ സാധിക്കുമോ? ഈ വിലക്കയറ്റത്തെ നേരിടുവാൻ 22 കാരറ്റിനു പകരം 18 കാരറ്റ് സ്വർണഭരണങ്ങൾ വാങ്ങുന്നതാവും ഉചിതം. താരതമ്യേന വില കുറഞ്ഞ 18 കാരറ്റ് ആഭരണങ്ങൾക്ക് ഇന്ന് വിപണിയിൽ കൂടുതൽ ഡിമാൻഡുണ്ട്.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം



Click it and Unblock the Notifications
