ഇന്നും സ്വർണ വില കുറഞ്ഞു. ഇന്നലെയും നേരിയ ഇടിവുണ്ടായി. കുതിച്ചുയർന്ന സ്വർണം ഇപ്പോൾ തളരുന്നു. ഇന്ന് 240 രൂപയാണ് പവന് മാത്രം കുറഞ്ഞിരിക്കുന്നു. എന്നിട്ടും വില 60,000ൽ തന്നെയാണ് തുടരുന്നത്. രണ്ട് ദിവസം കൊണ്ട് 360 രൂപയാണ് പവന് ഇടിഞ്ഞത്. നാളെയും വില താഴേക്ക് കുത്തിയാൽ ഒരു പക്ഷേ വീണ്ടും 59,000ലേക്ക് വീഴും. അത് സാധാരണക്കാർക്ക് ആശ്വാസകരമാവും. രാജ്യാന്തര വിപണിയിൽ ഡോളർ ശക്തമാവുന്നതാണ് സ്വർണ വില ഇടിയാൻ ഇടയാക്കുന്നത്.
ഇന്നത്തെ വില
ഇന്ന് ഒരു ഗ്രാമിന് 30 രൂപ കുറഞ്ഞ് 7510 രൂപയായി. പവന് 240 രൂപ കുറഞ്ഞ് 60,080 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 75,100 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 8193 രൂപയും പവന് 65,544 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 6145 രൂപയും പവന് 49,160 രൂപയുമാണ്.
രാജ്യാന്തര വിപണിയിൽ സ്പോട്ട് സ്വർണ വില 2,740 ഡോളറിൽ നിൽക്കുന്നു. റെക്കോർഡ് വിലയിൽ എത്തിയിരുന്നെങ്കിലും ഇന്നും സ്വർണം താഴേക്ക് പതിക്കുന്നു. എന്നാൽ ഡോളർ കൂടുതൽ ശക്തിയാർജ്ജിക്കുന്നു.

സ്വർണം കൈവിടുമോ?
രാജ്യാന്തര സ്വർണ വിലയിലും തകർച്ചയാണ്. ഡൊണാൾഡ് ട്രംപിൻ്റെ സ്ഥാനാരോഹണത്തോടെ സ്വർണം ഒറ്റയടിക്കാണ് കുതിച്ചത്. നിലവിലെ ഇടിവ് ആശ്വാസകരമാണ്, എങ്കിലും ഡോളർ ഇൻഡക്സിൽ അടിപതറിയാൽ സ്വർണത്തിന് ശക്തി വർദ്ധിക്കും.
ഒരു പവൻ ആഭരണത്തിന് എത്ര വേണം?
ഇന്നത്തെ സ്വർണ വിലയുടെ കൂടെ പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ)എന്നിവ നോക്കിയാൽ കേരളത്തിലെ ഒരു ജ്വല്ലറിയിൽ നിന്ന് ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 65,025 രൂപ നൽകണം. ഒരു ഗ്രാം ആഭരണത്തിന് ഇന്ന് ഏകദേശം 8175 രൂപ കൊടുക്കണം. 5% പണിക്കൂലി കണക്കാക്കുമ്പോഴാണ് ആഭരണത്തിന് ഈ തുക വരുന്നത്. എന്നാൽ ആഭരണത്തിൻ്റെ പണിക്കൂലി വ്യത്യാസപ്പെടുന്നത് അനുസരിച്ച് ഈ വിലയിൽ നേരിയ വ്യത്യാസം വരും.
അഡ്വാൻസ് ബുക്ക് ചെയ്യുന്നുണ്ടോ?
ഇന്നും വില കുറഞ്ഞു. ഇന്നത്തെ വിലയിൽ ആഭരണം വാങ്ങാനുള്ള പ്ലാനുണ്ടോ? നാശെയും വില ഇടിഞ്ഞാൽ 59,000ലേക്ക് സ്വർണം വീഴാൻ സാധ്യതയുണ്ട്. പക്ഷേ നാളെ വീണ്ടും കുതിച്ചുയർന്നാൽ കൈവിട്ടു പോവും. ആഭരണപ്രേമികൾക്ക് ഇന്നത്തെ വിലയിൽ സ്വർണം വാങ്ങാം. പലരും 18 കാരറ്റ് ആഭരണങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. യുവാക്കൾക്കിടയിലും 18 കാരറ്റിന് ഡിമാൻഡ് വർദ്ധിക്കുന്നു.
സ്വർണം വാങ്ങുന്നതിനേക്കാൾ വിൽക്കാൻ പറ്റിയ സമയമാണ് ഇത്. സാമ്പത്തിക ആവശ്യങ്ങൾക്കോ മറ്റെന്തെങ്കിലും ലക്ഷ്യത്തിനോ വേണ്ടി സ്വർണം വിൽക്കാം. ഇപ്പോഴത്തെ ഉയർന്ന വിലയിൽ മികച്ച ലാഭവും നേടാം.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications