2025 കേന്ദ്ര ബജറ്റിനു ശേഷം സ്വർണത്തിന് ഇന്ന് വില കുറഞ്ഞു. ബജറ്റ് പ്രഖ്യാപനങ്ങളിൽ ആഭരണത്തിന്റെ കസ്റ്റംസ് തീരുവ 5% കുറച്ചിരുന്നു. സ്വർണം വാങ്ങുന്നവർക്ക് ഈ പ്രഖ്യാപനം ഒരു ആശ്വാസകരമായി. ബജറ്റിനു പിന്നാലെ ഇന്ന് രൂപയുടെ മൂല്യം റെക്കോർഡ് ഇടിവാണ് രേഖപ്പെടുത്തിയത്. സ്വർണ വില കുറയാൻ കാരണമായതും ഇത് തന്നെ. അതോടെ ഇന്ന് ഒരു പവന് 320 രൂപയാണ് കുറഞ്ഞത്. തുടർച്ചയായ 5 ദിവസത്തിനു ശേഷമാണ് സ്വർണത്തിന് വില ഇടിഞ്ഞത്.
ഫെബ്രുവരിയുടെ തുടക്കത്തിലും ആഭ്യന്തര വിപണിയിൽ റെക്കോർഡ് വിലയായിരുന്നു. ഇന്ന് വില ഇടിഞ്ഞെങ്കിലും ആശ്വസിക്കാനുള്ള വകയില്ല. എങ്കിലും കസ്റ്റംസ് തീരുവ കുറച്ചതോടെ സ്വർണ വില നേരിയ തോതിൽ ഇനിയും കുറഞ്ഞേക്കാം.
ഇന്നത്തെ സ്വർണ വില
ഇന്ന് ഒരു ഗ്രാമിന് 40 രൂപ കുറഞ്ഞ് 7705 രൂപയായി. പവന് 320 രൂപ കുറഞ്ഞ് 61,640 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 77,050 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 8405 രൂപയും പവന് 67,240 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 6304 രൂപയും പവന് 50,432 രൂപയുമാണ്.
ഇന്ന് രാജ്യാന്തര വിപണിയിൽ സ്പോട്ട് സ്വർണ വില 2780 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. ഫെബ്രുവരി 1ന് 2795 ഡോളർ എന്ന റെക്കോർഡ് വിലയിലാണ് വ്യാപാരം നടന്നത്. ഡോളർ ഇൻഡക്സിൽ ശക്തമായതോടെ രൂപയുടെ മൂല്യം ഇടിഞ്ഞു.

ഇന്നത്തെ വിലക്കുറവ് സ്വർണം വാങ്ങുന്നവർക്ക് അനുഗ്രഹമാണ്. പക്ഷേ സ്വർണത്തിൽ നിക്ഷേപിക്കുന്നവർക്ക് വലിയ തിരിച്ചടിയാണ്. ഒരു പക്ഷേ വരും ദിവസങ്ങളിലും വില ഇടിഞ്ഞാൽ സ്വർണത്തിന് കൂടുതൽ ക്ഷീണമാവും. സ്വർണ നിക്ഷേപങ്ങളാണ് ഭാവിയിലേക്കുള്ള വലിയ നിക്ഷേപങ്ങളിലൊന്ന്. സ്വർണത്തിൻ്റെ മൂല്യം ഇനിയും വർദ്ധിക്കും. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലും പ്രതിഫലിക്കുന്നത്.
ബജറ്റിൽ ആഭരണത്തിൻ്റെ ഇറക്കുമതി തീരുവ കുറച്ച് 20 ശതമാനത്തിലേക്ക് എത്തിയതോടെ ഇനി ആഭ്യന്തര വിപണിയിൽ സ്വർണത്തിൻ്റെ ഡിമാൻഡ് വർദ്ധിക്കാനും സാധ്യതയുണ്ട്.
ഇന്ന് സ്വർണാഭരണം വാങ്ങാൻ എത്ര രൂപ വേണം?
പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നിവയും ചേർന്നാൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 66,715 രൂപ വേണം. ഒരു ഗ്രാം ആഭരണത്തിന് ഇന്ന് ഏകദേശം 8,385 രൂപ കൊടുക്കണം. ഇതേ വിലയിൽ എല്ലാ ജ്വല്ലറികളിലും ആഭരണം വാങ്ങാൻ സാധിക്കില്ല. പണിക്കൂലിയിലെ വ്യത്യാസമാണ് ആഭരണ വിലയിൽ മാറ്റം വരുന്നത്. ഇന്ന് സ്വർണാഭരണം വാങ്ങാൻ പ്ലാനുണ്ടോ?
ഇന്ന് സ്വർണത്തിന് നേരിയ വില ഇടിവുണ്ടായെങ്കിലും സാധാരണക്കാർക്ക് ഇത്രയും വിലയിൽ സ്വർണാഭരണം വാങ്ങാൻ സാധിക്കില്ല. 18 കാരറ്റ് സ്വർണത്തിന് പോലും 50,000 കടന്നു. ആഭരണങ്ങൾ വാങ്ങുന്നതിലും പകരമായി സ്വർണത്തിൽ ഇൻവെസ്റ്റ് ചെയ്യുന്നതാണ് കൂടുതൽ മികച്ചത്.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications