സ്വർണം ശക്തിയാർജ്ജിച്ചെങ്കിലും ഇന്ന് സ്വർണ വിലയിൽ നേരിയ ഇടിവുണ്ടായി. തുടർച്ചയായ മൂന്ന് ദിവസത്തിനു ശേഷം ശക്തമായ ഉയർച്ചക്കു ശേഷമാണ് ഇന്ന് വില കുറഞ്ഞത്. ഇന്ന് പവന് 120 രൂപയാണ് കുറഞ്ഞത്. ജനുവരിയിലെ ഇതുവരെയുള്ള കുതിപ്പ് സാധാരണക്കാർക്ക് ഏറെ നിരാശയുണ്ടാക്കുന്നു. ഇന്നലെ ഒറ്റയടിക്കായിരുന്നു 59,000ലേക്ക് സ്വർണം വീണത്. രാജ്യാന്തര വിപണിയിലെ ചലനങ്ങളാണ് 2025ലെ ഈ വിലക്കയറ്റത്തിന് കാരണമായത്.
ഇന്നത്തെ വില
ഇന്ന് ഒരു ഗ്രാമിന് 15 രൂപ കുറഞ്ഞ് 7435 രൂപയായി. പവന് 120 രൂപ കുറഞ്ഞ് 59,480 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 74,250 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 8111 രൂപയും പവന് 64,888 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 6083 രൂപയും പവന് 48,664 രൂപയുമാണ്.
രാജ്യാന്തര വിപണിയിലെ വിലയിലും നേരിയ ഇടിവുണ്ടായിരുന്നു. വെള്ളി വിലയിലും നേരിയ ഇടിവുണ്ട്. സ്വർണ വില ഔൺസിന് 2703 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. ഡോളർ വില കുത്തനെ ഉയർന്നതും രൂപയുടെ മൂല്യം ഇടിഞ്ഞതുമാണ് ഇന്നലെ സ്വർണവില ഉയരാൻ കാരണമായത്.

2024 ഒക്ടോബറിൽ ഇത്രയും വിലയിലേക്ക് ഉയർന്നതിനു തൊട്ടടുത്ത ദിവസങ്ങളിലായി കുത്തനെ വില ഇടിഞ്ഞു. വീണ്ടും 55,000ലേക്ക് നവംബറിൽ വില ഇടിഞ്ഞു. ഇന്നത്തെ വിലയിറക്കം അതുപോലെയാണെങ്കിൽ ട്രംപിൻ്റെ വരവോടെ സ്വർണ വില റെക്കോർഡ് ഭേദിച്ച് കുതിക്കുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ഒരു പവൻ ആഭരണത്തിന് എത്ര വേണം?
ഇന്നത്തെ സ്വർണ വിലക്കൊപ്പം പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ)എന്നിവ ചേർന്നാൽ കേരളത്തിൽ നിന്നും ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 64,380 രൂപ നൽകണം. ഒരു ഗ്രാം ആഭരണത്തിന് ഇന്ന് ഏകദേശം 7,855 രൂപ കൊടുക്കണം. പണിക്കൂലി ഏകദേശം 5 ശതമാനം നിരക്കിലാണ് ഇവിടെ ആഭരണത്തിൻ്റെ വില കണക്കാക്കിയത്. എന്നാൽ എല്ലാ ജ്വല്ലറികളിലും ആഭരണത്തിൻ്റെ വില ഒരുപോലെയാവില്ല. അതിനാൽ പണിക്കൂലി വ്യത്യാസപ്പെടുമ്പോൾ ഇവിടെ കണക്കു കൂട്ടിയ വിലയിൽ നേരിയ വ്യത്യാസം വരും.
ഇന്ന് അഡ്വാൻസ് ബുക്ക് ചെയ്യുന്നുണ്ടോ?
ഇന്ന് സ്വർണം വാങ്ങാൻ പ്ലാനുണ്ടെങ്കിൽ വേഗം തന്നെ ബുക്ക് ചെയ്തോളൂ... ഇന്ന് നേരിയ തോതിലാണ് വില കുറഞ്ഞതെങ്കിലും 60,000 കടക്കുന്നതിനു മുന്നേ സ്വർണം വാങ്ങാം. നിലവിൽ 59,480 രൂപയിലാണ് വ്യാപാരം നടക്കുന്നത്. എന്നാൽ സാധാരണക്കാരന് ഇന്നത്തെ ഇടിവും ആശ്വാസകരമല്ല.
ഈ മാസത്തെ ട്രെൻഡ് അനുസരിച്ച് വില 60,000 കടക്കാൻ കാലതാമസമില്ല. ഈ വിലയിൽ താങ്ങാൻ പറ്റാത്തവർക്ക് പവന് 48,664 രൂപ വരുന്ന 18 കാരറ്റ് സ്വർണം വാങ്ങുന്നതാവും കൂടുതൽ ഉചിതം. ഇപ്പോൾ ജ്വല്ലറികളിൽ വേറിയ ഡിസൈനുകളിൽ 18 കാരറ്റ് ആധിപത്യം സ്ഥാപിക്കുന്നുണ്ട്.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം



Click it and Unblock the Notifications
