ആശ്വസിക്കാം, കേരളത്തിലെ സ്വർണ വില ഇന്ന് കുറഞ്ഞു. ഇന്നലെ നേരിയ കയറ്റം ഉണ്ടായെങ്കിലും ഇന്ന് പവന് 120 രൂപയാണ് കുറഞ്ഞത്. ഈ വിലയിറക്കം വിവാഹ ആവശ്യങ്ങൾക്ക് ആഭരണം എടുക്കുന്നവർക്ക് ഏറെ ആശ്വാസകരമായ വാർത്തയാണ്. നാളെയും വില ഇടിഞ്ഞാൽ സ്വർണ 56000ലേക്ക് മറിഞ്ഞ് വീഴും. ഇത് ശരിക്കും സാധാരണക്കാർക്ക് ബമ്പറടിച്ച സന്തോഷം നൽകും. യു.എസിന്റെ സാമ്പത്തിക രംഗത്തെ പ്രശ്നങ്ങൾ സ്വർണ വിലയിലും പ്രതിഫലിക്കുന്നുണ്ട്.
ഇന്നത്തെ വില
ഇന്ന് ഒരു ഗ്രാമിന് 15 രൂപ കുറഞ്ഞ് 7135 രൂപയായി. പവന് 120 രൂപ കുറഞ്ഞ് 57,080 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 71350 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 7784 രൂപയും പവന് 62,272 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 5838 രൂപയും പവന് 46,704 രൂപയുമാണ്.
ഇന്നലെ പവന് 80 രൂപ കയറിയിരുന്നു. നാളെ 80 രൂപ കുറഞ്ഞാൽ 56,000 എന്ന സംഖ്യയിലേക്ക് വീഴും. എന്നാൽ വരും ദിവസങ്ങളിൽ കുത്തനെ കയറിയാൽ കൈവിട്ടു പോവാനും സാധ്യത ഏറെയാണ്.

യു.എസ് പണനയത്തെ കുറിച്ചുള്ള ചർച്ചകൾ ഇന്ന് നടക്കുന്നു. ഇതാണ് ഇന്നത്തെ സ്വർണ വില ഇടിയാൻ കാരണമായത്. ഇന്നത്തെ ചർച്ചയിൽ പലിശ നിരക്ക് കുറച്ചാൽ നാളെ സ്വർണ വിലയിൽ ഒരു വമ്പൻ കുതിപ്പ് പ്രതീക്ഷാം.
വേഗം തന്നെ ബുക്ക് ചെയ്തോളൂ... ഇതാണ് ബെസ്റ്റ് ടൈം...
ഇന്ന് കേരളത്തിലെ സ്വർണ വില കുറഞ്ഞു. നിങ്ങൾക്ക് ഇന്നത്തെ വിലയിൽ തന്നെ ആഭരണം ബുക്ക് ചെയ്യുന്നതാണ് നല്ലത്. വിവാഹ ആഘോഷങ്ങൾക്ക് തയ്യാറെടുക്കുന്നവർക്ക് ഇന്നത്തെ വിലക്കുറവ് ഏറെ ആശ്വാസകരമാണ്. വേഗം തന്നെ ബുക്ക് ചെയ്തോളൂ.. ആഭരണപ്രേമികൾക്കും ഇന്ന് തന്നെ അഡ്വാൻസ് ബുക്ക് ചെയ്യാം. നാളെയും വില കുറഞ്ഞാൽ വില 56,000ലേക്ക് എത്തും.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം



Click it and Unblock the Notifications
