2025ൽ എത്തിയപ്പോഴേക്കും സ്വർണ വില കുത്തനെ ഉയരുന്നു. ഇന്നും വില മുന്നോട്ട് കുതിക്കുന്നു. ഇന്ന് പവന് 240 രൂപ ഉയർന്നു. നേരത്തെ പ്രവചിച്ചതു പോലെ സ്വർണ വില 2025ൽ കുതിക്കുമെന്നതിനുള്ള സൂചനയാണ് ഇന്നും വില ഉയരാൻ കാരണമായത്. ഇത് വിവാഹ ആഘോഷങ്ങൾക്ക് തയ്യാറെടുക്കുന്നവർക്കും ആഭരണപ്രേമികൾക്കും ഏറെ നിരാശയുണ്ടാക്കുന്നു. വില വീണ്ടും 58000ലേക്കുള്ള കുതിപ്പാണ് പ്രകടമാക്കുന്നത്.
ഇന്നത്തെ വില
ഇന്ന് ഒരു ഗ്രാമിന് 30 രൂപ വർദ്ധിച്ച് 7180 രൂപയായി. പവന് 240 രൂപ വർദ്ധിച്ച് 57,440 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 71,800 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 7833 രൂപയും പവന് 62,664 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 5875 രൂപയും പവന് 47,000 രൂപയുമാണ്.

ഇന്നലെ പവന് 320 രൂപയും ഗ്രാമിന് 40 രൂപയും വർദ്ധിച്ചു. രണ്ട് ദിവസം കൊണ്ട് പവന് 560 രൂപയാണ് കയറിയത്. രാജ്യാന്തര ഇന്ന് ഔൺസിന് 2,632 ഡോളറിൽ എത്തിയിരിക്കുന്നു. ഇന്നലെ ഔൺസിന് 2624 ഡോളറായിരുന്നു. ഇന്ത്യയുടെ റിസർവ് ബാങ്ക് ഉൾപ്പെടെ ലോകത്തെ പ്രമുഖ കേന്ദ്രബാങ്കുകളെല്ലാം സ്വർണം വാങ്ങിക്കൂട്ടുന്നതിനാൽ സ്വർണ വില ശക്തമായി ഉയരുന്നു.
ഒരു പവൻ ആഭരണത്തിന് എത്ര വേണം?
ഇന്നത്തെ സ്വർണ വിലയ്ക്ക് പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ)എന്നിവ നോക്കിയാൽ കേരളത്തിലെ ജ്വല്ലറിയിൽ നിന്നും ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ 62,175 രൂപ വേണം. ഒരു ഗ്രാം ആഭരണത്തിന് ഇന്ന് 7,820 രൂപ കൊടുക്കണം. 5% പണിക്കൂലി കണക്കാക്കുമ്പോൾ ഈ തുക വരും. ഈ തുക ഏകദേശ കണക്കാണ്. കാരണം പണിക്കൂലിയിൽ ഓരോ ജ്വല്ലറിയിലും വ്യത്യാസം വന്നേക്കാം. അതിനാൽ ഈ തുകയിൽ മാറ്റം വരും.
ബുക്ക് ചെയ്യുന്നുണ്ടോ?
2025ൽ വില ഉയരുന്നു. ഇത് സ്വർണം വാങ്ങാൻ നല്ല സമയമാണോ? വില 58000ലേക്ക് കുതിക്കുന്നു. സാധാരണക്കാർക്കും വിവാഹ ആഭരണങ്ങൾ തിരയുന്നവർക്ക് ഈ വിലക്കയറ്റം ആശങ്ക നിറക്കുന്നതാണ്. വരും ദിവസങ്ങളിൽ വില കുറഞ്ഞില്ലെങ്കിൽ സ്വർണ വില കൈവിട്ടു പോവാൻ സാധ്യതയുണ്ട്. വില കുറയുന്ന ദിവസങ്ങളിൽ ഉടൻ തന്നെ അഡ്വാൻസ് ബുക്ക് ചെയ്യുന്നതാണ് നല്ലത്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications