സ്വർണ വിലയിൽ ഇന്ന് നേരിയ കയറ്റം. നീണ്ട നാല് ദിവസത്തിനു ശേഷമാണ് സ്വർണ വിലയിൽ വർദ്ധനവ്. ഇന്ന് പവന് 80 രൂപയാണ് ഉയർന്നത്. ജനുവരി 3നായിരുന്നു 2025ലെ ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയത്. അതിനു ശേഷം വില ഇടിയുകയും മാറ്റമില്ലാതെ തുടരുകയും ചെയ്തിരുന്നു. രാജ്യാന്തര വിപണിയിൽ നേരിയ ചലനം വന്നതോടെ കേരളത്തിലെ സ്വർണ വിലയിലും മാറ്റം ഉണ്ടായി.
ഇന്നത്തെ വില
ഇന്ന് ഒരു ഗ്രാമിന് 10 രൂപ വർദ്ധിച്ച് 7225 രൂപയായി. പവന് 80 രൂപ വർദ്ധിച്ച് 57,800 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 72,250 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 7882 രൂപയും പവന് 63,056 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 5912 രൂപയും പവന് 47,296 രൂപയുമാണ്.
രാജ്യാന്തര വിപണിയിലെ ചാഞ്ചാട്ടം...
രാജ്യാന്തരവില ഔൺസിന് 2630ൽ നിന്ന് 2,647 ഡോളറിലേക്ക് നേരിയ കയറ്റം വന്നു. ഇതാണ് കേരളത്തിലെ സ്വർണ വിലയിലും പ്രതിഫലിച്ചത്. ഡോളർ കുതിച്ചുയരുന്നതിനാൽ സ്വർണ വിലക്ക് കാര്യമായ ഉയർച്ച കാണാനില്ല. യു.എസിൽ പണപ്പെരുപ്പം ഉയരാനുള്ള സാധ്യത പ്രചരിച്ചതോടെയാണ് ഡോളർ ശക്തമായത്.
യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ഈ മാസമാണ് അധികാരത്തിലെത്തുന്നത്. അത് വിപണിയിൽ പല തരം മാറ്റങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുണ്ട്. അദ്ദേഹം അധികാരത്തിലെത്തുന്നതോടെ സ്വർണത്തിന് ക്ഷീണം ഉണ്ടാവാൻ സാധ്യതയുണ്ട്. ഡോളർ ശക്തിയാർജ്ജിക്കുന്നതാണ് സ്വർണത്തെ തളർത്തുന്നത്. വരും ദിവസങ്ങളിഷ സ്വർണത്തിൽ ഇടിവ് സംഭവിക്കാനും സാധ്യതയുണ്ട്.

2024ലെ സ്വർണം
2024ൽ ഏറ്റവും ഉയർന്ന സ്വർണ വില ഒക്ടോബർ 31നായിരുന്നു. എന്നാൽ അതിനു ശേഷം 59000 കടക്കാൻ സാധിച്ചിട്ടില്ല. സ്വർണ വിലയുടെ ചരിത്രത്തിൽ സ്വർണ ലിപികൾ കൊണ്ട് എഴുതേണ്ട വർഷമാണ് കടന്നു പോയത്. ഈ ട്രെൻഡ് 2025ലും കാണാനാവുമെന്നാണ് സാമ്പത്തിക വിദഗ്ദർ വ്യക്തമാക്കിയത്. എന്നാൽ 2025 ജനുവരിയിലെ പ്രകടനം അൽപം നിരാശയുണ്ടാക്കുന്നു.
ഒരു പവൻ ആഭരണത്തിന് എത്ര വേണം?
പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ)എന്നിവ നോക്കിയാൽ കേരളത്തിലെ ജ്വല്ലറിയിൽ നിന്നും ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 62,560 രൂപ വേണം. ഒരു ഗ്രാം ആഭരണത്തിന് ഇന്ന് ഏകദേശം 7,860 രൂപ കൊടുക്കണം. 5% പണിക്കൂലി കണക്കാക്കുമ്പോൾ ഈ തുക വരും. എങ്കിലും ഓരോ ജ്വല്ലറികളിലും വ്യത്യസ്ത പണിക്കൂലിയുള്ള ആഭരണങ്ങളുണ്ട്. അതിനാൽ ഈ തുകയിലും നേരിയ മാറ്റങ്ങൾ വന്നേക്കാം.
ഇന്ന് ബുക്ക് ചെയ്യാൻ പ്ലാനുണ്ടോ?
ഇന്ന് സ്വർണ വിലയിൽ നേരിയ ഉയർച്ചയുണ്ടായെങ്കിലും സ്വർണം വാങ്ങാൻ നല്ല സമയമാണ്. വിവാഹ ആഘോഷങ്ങൾക്ക് തയ്യാറെടുക്കുന്നവർക്ക് ഇന്നത്തെ വിലയിൽ ആഭരണം അഡ്വാൻസ് ബുക്ക് ചെയ്യാം. ഇന്നത്തെ വിലയിൽ തന്നെ വേഗം ബുക്ക് ചെയ്യൂ, വരും ദിവസങ്ങളിൽ സ്വർണ വില ഉയർന്നേക്കാം.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications