2025 കേന്ദ്ര ബജറ്റ് ദിവസമായ ഇന്നും സ്വർണ വിലയിൽ രക്ഷയില്ല. ഇന്നും റെക്കോർഡ് വിലയിലാണ് സ്വർണം കുതിക്കുന്നത്. സാധാരണക്കാർക്ക് ആശ്വസിക്കാനുള്ള വകയില്ലാതെ സ്വർണ വില ഇന്ന് പവന് 120 രൂപ ഉയർന്ന് മുന്നേറുന്നു. നാല് ദിവസം കൊണ്ട് 1,880 രൂപയാണ് സ്വർണം പവന് വർദ്ധിച്ചത്. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലും സ്വർണത്തെ ശക്തയാക്കുന്നത്. സ്വർണാഭരണങ്ങൾ വാങ്ങുന്നത് വെറും സ്വപ്നമായി മാറുന്നു. ഈ ട്രെൻഡ് പരിശോധിച്ചാൽ വില ഇനിയും ഉയരും.
ഇന്നത്തെ വില
ഇന്ന് ഒരു ഗ്രാമിന് 15 രൂപ വർദ്ധിച്ച് 7745 രൂപയായി. പവന് 120 രൂപ വർദ്ധിച്ച് 61,960 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 77,450 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 8449 രൂപയും പവന് 67,592 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 6337 രൂപയും പവന് 50,696 രൂപയുമാണ്.

ഒരു പവൻ ആഭരണത്തിന് എത്ര വേണം?
ഇന്നത്തെ വില പ്രകാരം പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നിവയും ചേർന്നാൽ കേരളത്തിലെ ജ്വല്ലറിയിൽ നിന്നും ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 67,060 രൂപ വേണം. ഒരു ഗ്രാം ആഭരണത്തിന് ഇന്ന് ഏകദേശം 8,430 രൂപ കൊടുക്കണം. ഇതേ തുക എല്ലാ ജ്വല്ലറികളിലും ഒരുപോലെ വരില്ല. പണിക്കൂലിയിലെ വ്യത്യാസം ഈ തുകയിൽ മാറ്റം വരാൻ കാരണമാവുന്നു.
സ്വർണം വാങ്ങുമോ?
ഈ വിലക്കയറ്റത്തിൽ സാധാരണക്കാർക്കു പോലും ആശ്വാസമില്ല. വിവാഹാഘോഷങ്ങൾക്ക് തയ്യാറെടുക്കുന്നവർക്ക് വിലക്കയറ്റം വലിയ തിരിച്ചടിയാവുന്നു. നേരത്തെ ബുക്ക് ചെയ്യാത്തവർക്കാണ് ഇത് കാര്യമായി ബാധിക്കാൻ പോകുന്നത്. 22 കാരറ്റ് സ്വർണം ആഭരണ രൂപത്തിൽ വാങ്ങുമ്പോഴേക്കും 65,000 രൂപയ്ക്ക് മുകളിലേക്കാണ് വില ഉയരുന്നത്. ഇത് താങ്ങാവുന്നതിലും അപ്പുറമാണ്.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം



Click it and Unblock the Notifications
