ഇന്ന് ലോകമെമ്പാടും ക്രിസ്മസ് ആഘോഷിക്കുമ്പോൾ സ്വർണ വില ഉയർന്നു. കേരളത്തിൽ ഇന്നലെ സ്വർണ വില പവന് 80 രൂപ കുറഞ്ഞിരുന്നു. എന്നാൽ ഇന്ന് പവന് 80 രൂപ വർദ്ധിച്ചു. ഇന്നലെ ഇറങ്ങിയ വില ഇന്ന് കയറി. എങ്കിലും കാര്യമായ ഒരു ഉയർച്ച വന്നിട്ടില്ല. ക്രിസ്മസ് ആഘോഷത്തിൽ സ്വർണ വിലയിൽ കാര്യമായ കയറ്റം വന്നിട്ടില്ല എന്നത് ആശ്വാസകരം. രാജ്യാന്തര വിപണിയുടെ ചലനങ്ങളാണ് കേരളത്തിലും പ്രതിഫലിക്കുന്നത്.
ഇന്നത്തെ വില
ഇന്ന് ഒരു ഗ്രാമിന് 10 രൂപ വർദ്ധിച്ച് 7100 രൂപയായി. പവന് 80 രൂപ വർദ്ധിച്ച് 56,800 രൂപയായി. 10 ഗ്രാം സ്വർണത്തിന് ഇന്നും 71,000 രൂപ വേണം. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 7745 രൂപയും പവന് 61,960 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 5809 രൂപയും പവന് 46,472 രൂപയുമാണ്. ഡിസംബർ 23ന് വ്യാപാരം പുരോഗമിച്ച അതേ വിലയിലാണ് ഇന്നത്തെ വ്യാപാരം നടക്കുന്നത്.

ഒരു പവൻ ആഭരണത്തിന് എത്ര വേണം?
ഇന്നത്തെ സ്വർണ വിലയിൽ 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (45 രൂപ), പണിക്കൂലി എന്നിവ നോക്കിയാൽ കേരളത്തിലെ ജ്വല്ലറിയിൽ നിന്നും ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ 61,475 രൂപ വേണം. ഒരു ഗ്രാം ആഭരണത്തിന് ഇന്ന് 7725 രൂപ കൊടുക്കണം. പണിക്കൂലിയിലെ നേരിയ മാറ്റങ്ങളാണ് സ്വർണാഭരണ വിലയിലും വ്യത്യാസം ഉണ്ടാവാൻ കാരണമാവുന്നത്. ഇവിടെ 5% പണിക്കൂലിയുടെ അടിസ്ഥാനത്തിലാണ് ഈ വില കണക്കാക്കുന്നത്. ഇതിൽ വ്യത്യാസം വന്നേക്കാം.
വില ഉയരുന്നു....
സ്വർണ വില ഉയരുന്നതിനാൽ ഇന്ന് അഡ്വാൻസ് ബുക്ക് ചെയ്യുന്നുണ്ടോ? നാളെയും വില കയറിയാൽ സ്വർണം വെറും സ്വപ്നമായേക്കാം. വിവാഹ ആവശ്യങ്ങൾക്കായി ആഭരണം വാങ്ങുന്നവർക്ക് ഇന്നത്തെ വിലയിൽ അഡ്വാൻസ് ബുക്ക് ചെയ്യുന്നതാണ് നല്ലത്. ഒരു പക്ഷേ അടുത്ത ദിവസങ്ങളിൽ വില വർദ്ധിച്ചേക്കാം, അതിനു മുന്നേ ആഭരണം ഇന്നത്തെ വിലയിൽ തന്നെ ബുക്ക് ചെയ്യാം.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം



Click it and Unblock the Notifications
