പൊന്നിന്റെ വില കുതിക്കുന്നു. ഈ കുതിപ്പ് സാധാരണക്കാരെയും ആഭരണപ്രേമികളേയും നിരാശരാക്കുന്നു. സംസ്ഥാനത്ത് സ്വർണ വില ഇന്നും ഉയർന്നു. ഇന്ന് ഒരു പവന് 240 രൂപയാണ് ഉയർന്നത്. ഇന്നലെ വിലയിൽ മാറ്റമില്ലാതെ തുടർന്നെങ്കിലും ഇന്ന് ശക്തിയാർജ്ജിച്ച് വീണ്ടും വില ഉയർന്നു. 60,000 കടന്നതിനു ശേഷം വില താഴ്ന്നിട്ടില്ല. ഇനിയും ഉയർന്നാൽ സ്വർണം എങ്ങനെ വാങ്ങും. രാജ്യാന്തര വിപണിയിലും സ്വർണ വില കയറി.
ഇന്നത്തെ വില
ഇന്ന് ഒരു ഗ്രാമിന് 30 രൂപ വർദ്ധിച്ച് 7555 രൂപയായി. പവന് 240 രൂപ വർദ്ധിച്ച് 60,440 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 75,550 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 8242 രൂപയും പവന് 65,936 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 6182 രൂപയും പവന് 49,456 രൂപയുമാണ്.
ഇന്നത്തെ സ്പോട്ട് സ്വർണ വില ഔൺസിന് 2774 ഡോളറിലാണ് നിലവിൽ വ്യാപാരം നടത്തുന്നത്. ഇന്ന് രാജ്യാന്തര വില കുതിക്കുന്നു. ഇന്നലെ നേരിയ തളർച്ച വന്നെങ്കിലും ഇന്ന് ശക്തിയാർജ്ജിച്ചു. സ്വർണ വില ഉയർന്നതോടെ സ്വർണ നിക്ഷേപങ്ങളിൽ വ്യാപകമായി ആളുകൾ നിക്ഷേപിക്കാൻ തുടങ്ങിയതും സ്വർണ വിലക്ക് അനുകൂലമായി.

അമേരിക്കൻ പ്രസിഡൻ്റായി ചുമതലയേറ്റ ശേഷം ഡോണൾഡ് ട്രംപ് നടത്തിയ ചില സുപ്രധാന പ്രസ്താവനകളാണ് സ്വർണ വില കുതിച്ചുയരാൻ കാരണമായത്. ജനുവരി 20നായിരുന്നു ട്രംപ് അധികാരമേറ്റത്. നാല് ദിവസം കൊണ്ട് പവന് 960 രൂപ ഉയർന്നു, ഗ്രാമിന് 120 രൂപയും ഉയർന്നു.
ഡോളർ ഇൻഡക്സ് ഇനിയും ഉയരാനാണ് സാധ്യത. ഡോളർ കരുത്താർജ്ജിക്കുന്നത് രൂപയുടെ മൂല്യം ഇനിയും കുറയാൻ കാരണമാവും. അതുവഴി സ്വർണത്തിന്റെ ഇറക്കുമതിച്ചെലവു കൂടുകയും ആഭ്യന്തര വിപണിയിൽ സ്വർണ വില വർദ്ധിക്കാനും വഴിയൊരുക്കും.
ഒരു പവൻ ആഭരണത്തിന് എത്ര വേണം?
സ്വർണ വില ഉയരുന്നു. ഇന്ന് സ്വർണ വിലക്കൊപ്പം പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നിവയും ചേർന്നാൽ കേരളത്തിലെ ജ്വല്ലറിയിൽ നിന്നും ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 65,420 രൂപ വേണം. ഒരു ഗ്രാം ആഭരണത്തിന് ഇന്ന് ഏകദേശം 8,225 രൂപ കൊടുക്കണം. ഇതേ തുക എല്ലാ ജ്വല്ലറികളിലും ഒരുപോലെ വരില്ല. പണിക്കൂലിയിലെ വ്യത്യാസം ഈ തുകയിൽ മാറ്റം വരാൻ കാരണമാവുന്നു.
സ്വർണം വാങ്ങാൻ പ്ലാനുണ്ടോ?
സ്വർണ വില കുതിച്ചുയരുന്ന സാഹചര്യത്തിൽ സ്വർണം വാങ്ങുന്നത് എല്ലാവർക്കും എളുപ്പമല്ല. സ്വർണത്തിന്റെ ഇന്ത്യയിലെ സംസ്കാരവുമായി അടുത്ത ബന്ധമുണ്ട്. വിവാഹത്തിനും മറ്റു ചടങ്ങുകൾക്കും സ്വർണാഭരണങ്ങളാണ് സ്ത്രീകളും പുരുഷൻമാരും ധരിക്കുന്നത്. ഈ വിലക്കയറ്റം സാധാരണക്കാർക്ക് സ്വർണ വില താങ്ങാനാവില്ല. 22 കാരറ്റിനു പകരം 18 കാരറ്റ് സ്വർണഭരണങ്ങൾ വാങ്ങുന്നതാവും ഉചിതം. താരതമ്യേന വില കുറഞ്ഞ 18 കാരറ്റ് ആഭരണങ്ങൾക്ക് ഇന്ന് വിപണിയിൽ കൂടുതൽ ഡിമാൻഡുണ്ട്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications