സ്വർണത്തിന് തീ വിലയാണ്. ഇന്നും റെക്കോർഡ് വിലയിൽ കുതിക്കുന്നു. ഈ കുതിപ്പ് സാധാരണക്കാരെയും ആഭരണപ്രേമികളേയും നിരാശരാക്കുന്നു. ഇന്ന് ഒരു പവന് 120 രൂപയാണ് ഉയർന്നത്. രണ്ട് ദിവസം കൊണ്ട് പവന് 800 രൂപയാണ് വർദ്ധിച്ചത്. ഇത് സത്യത്തിൽ സ്വർണം വാങ്ങുന്നവർക്ക് വലിയ തിരിച്ചടിയാണ്. രാജ്യാന്തര വിപണിയിലെ ചലനങ്ങളാണ് ആഭ്യന്തര വിപണിയേയും ശക്തമാക്കുന്നത്.
സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? 18 കാരറ്റ് ആഭരണങ്ങളും 50,000ലേക്ക് അടുക്കുന്നു. വരും ദിവസങ്ങളിലും വില ഉയർന്നാൽ 50,000 ഭേദിക്കും.
ഇന്നത്തെ വില
ഇന്ന് ഒരു ഗ്രാമിന് 15 രൂപ വർദ്ധിച്ച് 7610 രൂപയായി. പവന് 120 രൂപ വർദ്ധിച്ച് 60,880 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 76,100 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 8302 രൂപയും പവന് 66,416 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 6227 രൂപയും പവന് 49,816 രൂപയുമാണ്.
ഇന്ന് സ്പോട്ട് സ്വർണ വില 2760 ഡോളറിലാണ് വ്യാപാരം നടത്തുന്നത്. രാജ്യാന്തര വിപണിയിലും സ്വർണം കുതിക്കുന്നു. ഡോളറിൻ്റെ മൂല്യം തകർന്നതോടെയാണ് സ്വർണ വില ശക്തമായത്.

സ്വർണം ഇനിയും ഉയർന്നേക്കാം...
ഡൊണാൾഡ് ട്രംപിൻ്റെ നയങ്ങളാണ് സ്വർണത്തിന് ഇത്രയും ശക്തിയാർജ്ജിക്കാൻ ഇടയാക്കിയത്. താരിഫ് നയങ്ങൾ നടപ്പിലാക്കിയാൽ ഇനിയും സ്വർണ വില കയും. നേരത്തെ പ്രവചിച്ചത് 2025ൽ 65,000 മറി കടക്കുമെന്നാണ്. മാത്രമല്ല പലിശ നയത്തിലും ഇളവുകൾ ഉണ്ടായാൽ സ്വർണ വില ഉയരും.
സ്വർണാഭരണങ്ങൾ വാങ്ങാൻ ആഗ്രഹമുള്ളവർക്ക് ഈ വിലക്കയറ്റം നിരാശയുണ്ടാക്കുന്നു. കഴിഞ്ഞ വർഷം ജനുവരിയിൽ ഇതേ ദിവസം 22 കാരറ്റ് പവന് 46,400 രൂപയായിരുന്നു. അതായത് കൃത്യം ഒരു വർഷം കൊണ്ട് 14,480 രൂപയാണ് സ്വർണം പവന് ഉയർന്നത്. 10,000 രൂപയിൽ അധികം ഉയർന്നു.
ഒരു പവൻ ആഭരണത്തിന് എത്ര വേണം?
സ്വർണ വില കുതിക്കുന്നു. ഇന്നത്തെ വിലയോടൊപ്പം പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നിവയും ചേർന്നാൽ കേരളത്തിലെ ജ്വല്ലറിയിൽ നിന്നും ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 65,890 രൂപ വേണം. ഒരു ഗ്രാം ആഭരണത്തിന് ഇന്ന് ഏകദേശം 8,280 രൂപ കൊടുക്കണം. ഈ വിലയിൽ വ്യത്യാസം വന്നേക്കാം. പണിക്കൂലിയിൽ മാറ്റം വരുമ്പോൾ ആഭരണ വിലയും വർദ്ധിച്ചേക്കാം. എങ്കിലും ഏകദേശം ഇത്രയും രൂപ നൽകേണ്ടി വരും.
സ്വർണം വാങ്ങാൻ പ്ലാനുണ്ടോ?
സ്വർണാഭരണം വാങ്ങാൻ ആഗ്രഹമുണ്ടെങ്കിലും ഒന്നിലധികം തവണ ആലോചിക്കേണ്ടി വരും. ഇത്രയും വിലയിൽ ആഭരണം വാങ്ങുന്നത് അത്രയും എളുപ്പമല്ല. സ്വർണത്തിന് ഇന്ത്യയിലെ സംസ്കാരവുമായി അടുത്ത ബന്ധമുണ്ട്. വിവാഹത്തിനും മറ്റു ചടങ്ങുകൾക്കും സ്വർണാഭരണങ്ങളാണ് സ്ത്രീകളും പുരുഷൻമാരും ധരിക്കുന്നത്. അതിനാൽ വിവാഹാഘോഷങ്ങൾക്ക് ഒരുങ്ങുന്നവർക്ക് ഈ വിലക്കയറ്റം വലിയ തിരിച്ചടിയാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications