പുതുവർഷത്തിൽ സ്വർണ വില ഉയർന്നു. 2025ലേക്ക് പ്രവേശിക്കുമ്പോൾ സ്വർണത്തിന് മാറ്റ് കൂടുന്നു. ഇന്നലെ പവന് 320 രൂപയായി സ്വർണം കുത്തനെ ഇടിഞ്ഞപ്പോൾ 320 തന്നെ ഇന്ന് ഉയർന്നു. ഡിസംബർ 30ന് വ്യാപാരം നടന്ന അതേ വിലയിൽ തന്നെയാണ് ഇന്നത്തെ സ്വർണ വിലയും. സാമ്പത്തിക വിദഗ്ധർ പ്രവചിച്ചതു പോലെ 2024നോട് വിട പറഞ്ഞ് 2025 എത്തിയപ്പോഴേക്കും സ്വർണ വില ഉയർന്നു. ഇന്നലെ വില കുറഞ്ഞപ്പോൾ സ്വർണം 56000ലേക്ക് വീണിരുന്നു.
ഇന്നത്തെ വില
ഇന്ന് ഒരു ഗ്രാമിന് 40 രൂപ വർദ്ധിച്ച് 7150 രൂപയായി. പവന് 320 രൂപ വർദ്ധിച്ച് 57,200 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 71,500 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 7800 രൂപയും പവന് 62,400 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 5850 രൂപയും പവന് 46,800 രൂപയുമാണ്.

ഒരു പവൻ ആഭരണത്തിന് എത്ര വേണം?
ഇന്നത്തെ സ്വർണ വിലയ്ക്ക് പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നിവ നോക്കിയാൽ കേരളത്തിലെ ജ്വല്ലറിയിൽ നിന്നും ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 61,915 രൂപ വേണം. ഒരു ഗ്രാം ആഭരണത്തിന് ഇന്ന് ഏകദേശം 7,787 രൂപ കൊടുക്കണം. 5% പണിക്കൂലി കണക്കാക്കിയാണ് ഈ തുക വരുന്നത്. ഈ തുക ഏകദേശ കണക്കാണ്. എന്നാൽ പണിക്കൂലി മാറുന്നതിനനുസരിച്ച് ഓരോ ജ്വല്ലറികളിലും ഈ വിലയിൽ നേരിയ മാറ്റങ്ങൾ വന്നേക്കാം.
വർഷം അവസാനിച്ചപ്പോൾ ഇന്നലെ സ്വർണ വിലയിൽ കനത്ത ഇടിവായിരുന്നു. എന്നാൽ 2025ലേക്ക് ചുവട് വെച്ചപ്പോഴേക്കും സ്വർണം ശക്തിപ്രാപിച്ചു. ഇത് വരും ദിവസങ്ങളിലും തുടർന്നാൽ ജനുവരിയിൽ ഉയർന്ന വില 60,000 എന്ന സംഖ്യയിലേക്ക് എത്തും.
സ്വർണ വില കുതിച്ചുയരാൻ നിരവധി കാരണങ്ങളുണ്ട്:
1) 2025ൽ ആഗോളതലത്തിൽ പ്രമുഖ ബാങ്കുകളെല്ലാം അടിസ്ഥാന പലിശനിരക്ക് കുറയ്ക്കുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
2) ഇസ്രയേൽ-ഹമാസ്, റഷ്യ-യുക്രെയ്ൻ യുദ്ധങ്ങൾ ഈ പുതുവർഷത്തിലും അവസാനിച്ചില്ലെങ്കിലും സ്വർണം കൂടുതൽ കരുത്താർജ്ജിക്കും.
3) റിസർവ് ബാങ്ക് ഉൾപ്പെടെ കേന്ദ്രബാങ്കുകൾ സ്വർണം വാങ്ങിക്കൂട്ടിയാൽ 2025ൽ സ്വർണം കുതിക്കും. 2024ൽ ഈ രീതി പ്രകടമായിരുന്നു.
4) ഡോണൾഡ് ട്രംപ് യു.എസ് പ്രസിഡൻ്റായി ഈ മാസം ചുമതലയേൽക്കും. ഇതോടെ ആഗോ വ്യാപര യുദ്ധങ്ങൾക്ക് തുടക്കമിടും. ഇത് സ്വർണവിലയെ സ്വാധീനിക്കും.
2025ൽ സ്വർണം വാങ്ങാം....
പുതുവർഷത്തിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഡിസംബർ അവസാന ദിവസങ്ങളിൽ കാര്യമായ ചലനം സൃഷ്ടിക്കാൻ സ്വർണത്തിന് കഴിഞ്ഞിരുന്നില്ല. അതിനാൽ ഇന്നത്തെ വിലക്കയറ്റവും വലിയ ചലനം സൃഷ്ടിച്ചില്ല. സ്വർണം വാങ്ങാൻ ആഗ്രഹിക്കുന്നവർ ഇന്നത്തെ വിലയിൽ തന്നെ വേഗം ബുക്ക് ചെയ്തോളൂ... വരും ദിവസങ്ങളിൽ വനില കുതിച്ചുയരാനുള്ള സാധ്യതയുണ്ട്. വില ഇനിയും ഉയർന്നാൽ കൈ വിട്ടു പോകും.
More From GoodReturns

സ്വർണ്ണവിലയിൽ മാറ്റമില്ലാതെ തുടരുന്നു; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications