ഇന്നും വില കുത്തനെ ഉയരുന്നു. തുടരെ തുടരെ വില കുതിക്കുന്നു. സ്വർണ വിലയുടെ ഈ പോക്ക് ഭയപ്പെടുത്തുന്നു. ഇന്ന് പവന് 480 രൂപ ഉയർന്നു. നാളെയും വില ഉയർന്നാൽ 60,000 ഭേദിക്കും. ഇത് പുതിയ ചരിത്രം കുറിക്കും. ഒക്ടോബർ 31ന് 59,640 രൂപയായിരുന്നു, ഇന്നു വരെ ഏറ്റവും ഉയർന്ന വില നിരക്കും അതാണ്. ഇന്നിപ്പോൾ പവന് 59,600 രൂപയിലാണ് വ്യാപാരം നക്കുന്നത്. ഇന്നലെ പവന് 400 രൂപയാണ് ഉയർന്നത്. ഈ വിലക്കയറ്റം സാധാരണക്കാരെ ആശങ്കയിലാഴ്ത്തുന്നു.
ഇന്നത്തെ വില
ഇന്ന് ഒരു ഗ്രാമിന് 60 രൂപ വർദ്ധിച്ച് 7450 രൂപയായി. പവന് 480 രൂപ വർദ്ധിച്ച് 59,600 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 74,500 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 8127 രൂപയും പവന് 65,016 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 6096 രൂപയും പവന് 48,768 രൂപയുമാണ്.
ഒക്ടോബർ 31നായിരുന്നു ഇതുവരെയുള്ള ഏറ്റവും ഉയർന്ന സ്വർണ വില രേഖപ്പെടുത്തിയത്. ഇന്നത്തെ വില നോക്കിയാൽ ഒക്ടോബറിലെ വിലയുമായി നേരിയ വ്യത്യാസമാണുള്ളത്. അതായത് ഉടൻ തന്നെ 60,000ലേക്ക് സ്വർണ വില ഉയരുമെന്നതിൽ സംശയമില്ല. ഇനി 400 രൂപ വീണ്ടും വർദ്ധിച്ചാൽ ഇത് സംഭവിക്കും.

സ്വർണ നിക്ഷേപങ്ങളിൽ ആളുകൾ നിക്ഷേപം വർദ്ധിപ്പിക്കുന്നത് സ്വർണ വിലയെ സ്വാധീനിക്കുന്നുണ്ട്. നിലവിൽ രാജ്യാന്തര വില ഔൺസിന് 2,713 ഡോളറിലാണ് വ്യാപാരം നടക്കുന്നത്.
ഒരു പവൻ ആഭരണത്തിന് എത്ര വേണം?
സ്വർണ വില കുതിക്കുന്നു. ആഭരണത്തിൻ്റെ വിലക്കൊപ്പം പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നിവയും ചേർന്നാൽ കേരളത്തിൽ നിന്നും ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 62,630 രൂപ നൽകേണ്ടി വരും. ഒരു ഗ്രാം ആഭരണത്തിന് ഇന്ന് ഏകദേശം 8110 രൂപ കൊടുക്കണം. എല്ലാ ജ്വല്ലറികളിലും ഇതേ വിലയിൽ ആയിരിക്കില്ല ആഭരണത്തിൻ്റെ വില. പണിക്കൂലി മാറുന്നതിന് അനുസരിച്ച് സ്വർണ വിലയിൽ മാറ്റം വന്നേക്കാം. എങ്കിലും വില ഉയരുന്നത് സാധാരണക്കാർക്ക് നിരാശയുണ്ടാക്കുന്നു.
സ്വർണം വാങ്ങുന്നുണ്ടോ?
സ്വർണ വില കുത്തനെ ഉയരുന്നു. ഇന്നും വിലക്കയറ്റമാണ്. നാളെയും വില ഇതേ ട്രെൻഡിൽ തുടർന്നാൽ 60,000 ഭേദിക്കും. ഇതോടെ സ്വർണം വാങ്ങാൻ സാധിക്കാതെ വന്നേക്കാം. സാധാരണക്കാർക്കാണ് ഇത് വലിയ രീതിയിൽ ബാധിക്കുന്നത്. സ്വർണം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ആശ്വാസകരമായി വാങ്ങാവുന്ന ഓപ്ഷൻ 18 കാരറ്റിന്റെ സ്വർണാഭരണങ്ങളാവും. താരതമ്യേന 18 കാരറ്റിന് വില കുറവാണ്.
18 കാരറ്റിന് ഡിമാൻഡ് വർദ്ധിക്കുന്നുണ്ട്. പ്രത്യേകിച്ചും യുവാക്കൾക്കിടയിൽ ഇത്തരം ആഭരണങ്ങളുടെ ഉപയോഗം വർദ്ധിക്കുന്നു. മാത്രമല്ല ജ്വല്ലറികളിലും 18 കാരറ്റ് ആഭരണങ്ങൾ വ്യാപകമായി സ്ഥാനം പിടിക്കുന്നുണ്ട്. വില ഉയരുന്നതോടെ സ്വർണ നിക്ഷേപങ്ങളിലും ആളുകൾ കൂടുതൽ നിക്ഷേപിക്കാൻ ശ്രദ്ധിക്കുന്നുണ്ട്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications