ആഭരണം വാങ്ങാൻ കാത്തിരുന്നവർക്ക് പ്രതീക്ഷ നൽകി സ്വർണവില തുടർച്ചയായി കുറയുകയാണ്. ഇന്ന് രാവിലെ കുറഞ്ഞ സ്വർണവില ഉച്ചയ്ക്ക് ശേഷം വീണ്ടും കുറഞ്ഞു. രാജ്യാന്തര വിപണിയിലെ വില ഇടിവാണ് പ്രാദേശിക വിപണിയിലും പ്രതിഫലിക്കുന്നത്. എന്തായാലും പവന് ഒരുലക്ഷം തൊട്ടു തൊട്ടില്ല എന്ന നിലയിൽ നിന്നാണ് സ്വർണം താഴേക്ക് വന്നത്. അതുകൊണ്ടുതന്നെ ആഭരണപ്രേമികൾ ഹാപ്പിയാണ്. എന്നാൽ വരും ദിവസങ്ങളിൽ സ്വർണവില കുറയുമോ എന്നത് പ്രവചനാതീതമാണ്.
ഇന്നത്തെ വില
ഇന്ന് ഉച്ചക്ക് സ്വര്‍ണം ഗ്രാമിന് 75 രൂപ കുറഞ്ഞ് 11,645 രൂപയും, പവന് 600 രൂപ കുറഞ്ഞ് 93,160 രൂപയുമായി. രാവിലെ 560 രൂപ കുറഞ്ഞ് 93,760 രൂപയായയിരുന്നു വില. ഇന്ന് ഗ്രാമിന് 145 രൂപയും പവന് 1,160 രൂപയുമാണ് ആകെ കുറഞ്ഞത്. നിലവിലെ വിലയിൽ ആഭരണം വാങ്ങുമ്പോൾ ഏകദേശം 1 ലക്ഷം നൽകേണ്ടി വരും. കാരണം സ്വർണാഭരണം വാങ്ങുമ്പോൾ പണിക്കൂലി, നികുതി, ഹാൾമാർക്കിംങ് നിരക്കുകൾ തുടങ്ങിയ കൂടി നൽകണം. ശരാശരി 5 ശതമാനമാണ് പണിക്കൂലി. 3 ശതമാനം ജിഎസ്ടിയും. അങ്ങനെ കണക്ക് കൂട്ടുമ്പോൾ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 1 ലക്ഷം രൂപയോളം നൽകേണ്ടി വരും.

വില താഴാൻ കാരണം
ആഗോള വിപണിയിൽ സ്വർണത്തിനുണ്ടാകുന്ന കുറവ് തന്നെയാണ് കേരള വിപണിയിലും വില കുറയാൻ കാരണം. രാജ്യാന്തര സ്വർണവില ഔൺസിന് 4150 രൂപയിൽ താഴെയാണ് നിലവിലെ വ്യാപാരം. 4,390 ഡോളറിനു മുകളിലുള്ള റെക്കോർഡ് ഉയരത്തിൽ നിന്ന് 10 ശതമാനം പിന്നോട്ട് പോയതിനുശേഷം, സ്വർണ്ണം തുടർച്ചയായ മൂന്നാമത്തെ ആഴ്ച നഷ്ടത്തിലേക്ക് നീങ്ങുകയാണ്. അമേരിക്കൻ ഫെഡ് ബാങ്ക് നിരക്ക് കുറച്ചതും, 2025 ൽ ഇതുവരെ 600 ടണ്ണിൽ കൂടുതലുള്ള സെൻട്രൽ ബാങ്ക് വാങ്ങലുകളുടെ തുടർച്ചയായ വർധനവും, സ്വർണ്ണ പിന്തുണയുള്ള എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ടുകളിലേക്കുള്ള സ്ഥിരമായ നിക്ഷേപവുമാണ് ഇതുവരെ സ്വർണവിലയെ ഉയർത്തിയ കാര്യങ്ങൾ.
എന്നാൽ ആഗോള പ്രതിസന്ധികൾ അയഞ്ഞതും അമേരിക്കയിലെ അടച്ച് പൂട്ടൽ അവസാനിച്ചതുമാണ് നിലവിൽ സ്വർണവിലയെ താഴേക്ക് വലിക്കുന്നത്. ആഗോള രാഷ്ട്രീയ പ്രതിസന്ധികൾ കുറഞ്ഞതോടെ നിക്ഷേപർ ഓഹരി വിപണിയിലേക്ക് തിരിച്ചെത്തുകയാണ്. അതുകൊണ്ടുതന്നെ നിക്ഷേപകർ സ്വർണം വിറ്റഴിക്കുന്നു.
കുറവ് നേട്ടമാക്കാൻ വഴിയുണ്ട്
സ്വർണവിലയിൽ നാളെ എന്ത് സംഭവിക്കും എന്ന് പറയാൻ സാധിക്കില്ല. അതുകൊണ്ടുതന്നെ വലിയ അളവിൽ സ്വർണം വാങ്ങാൻ ഉദ്ദേശിക്കുന്നവർ അഡ്വാന്‍സ് ബുക്കിംഗ് നടത്തുന്നത് നല്ലതാണ്. സ്വര്‍ണവിലയുടെ 10 ശതമാനം മുതല്‍അഡ്വാന്‍സ് നല്‍കി സ്വര്‍ണം ബുക്ക് ചെയ്യാം. സ്വര്‍ണ വില കൂടിയാല്‍ബുക്ക് ചെയ്ത വിലയിലും വില കുറഞ്ഞാല്‍കുറഞ്ഞ വിലയിലും സ്വര്‍ണം ലഭിക്കും എന്നതാണ് അഡ്വാൻസ് ബുക്കിംഗിന്റെ പ്രത്യേകത.
2025-ൽ ഇതുവരെ ഏകദേശം 45 ശതമാനത്തിന് മുകളിലാണ് സ്വർണവിലയിലുണ്ടായ വർദ്ധനവ്. ഒക്ടോബർ 17-ആം തീയ്യതി രേഖപ്പെടുത്തിയ 97,360 രൂപയാണ് ചരിത്രത്തിലെ ഏറ്റവും ഉർന്ന വില. നിലവിൽ സ്വർണവില ഇടിവിൽ തുടരുന്നുണ്ടെങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ സ്വർണവില ഉയരാൻ തന്നെയാണ് സാധ്യത.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം



Click it and Unblock the Notifications
