ഇന്ന് സ്വർണ വിലയിൽ മാറ്റമില്ലാതെ തുടരുന്നു. രാജ്യാന്തര വിലയിൽ ഇന്നലെ കുതിച്ചതോടെ കേരളത്തിലെ സ്വർണ വില ഇന്നലെ പവന് 120 രൂപ ഉയർന്ന് 59,600 രൂപയിൽ എത്തിയിരുന്നു. ഇന്നും അതേ വിലയിലാണ് വ്യാപാരം നടക്കുന്നത്. ഇന്നലെയായിരുന്നു യു.എസ് പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് അധികാരമേറ്റത്. അത് സ്വർണ വില ഉയരാൻ കാരണമായി. ഇന്നത്തെ മാറ്റമില്ലാത്ത വില ഒട്ടും ആശ്വാസകരമല്ല.
ഇന്നത്തെ വില
ഇന്ന് ഒരു ഗ്രാമിന് 7450 രൂപയും, പവന് 59,600 രൂപയുമാണ്. ഇന്ന് 22 കാരറ്റിന്റെ 10 ഗ്രാം സ്വർണം വാങ്ങാൻ 74,500 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 8127 രൂപയും പവന് 64,984 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 6100 രൂപയും പവന് 48,800 രൂപയുമാണ്.
2024ൽ ജനുവരിയിൽ ഇത്രയും വില ഉണ്ടായിരുന്നില്ല. കൃത്യമായി പറഞ്ഞാൽ 2024 ജനുവരി 21 ന് പവന് 46240 രൂപയായിരുന്നു. ഇന്ന് 18 കാരറ്റ് സ്വർണം പോലും ഈ വിലയിൽ കിട്ടില്ല. ഇത് സ്വർണത്തിൻ്റെ കുതിപ്പിനെ കാണിക്കുന്നു.

സ്വർണത്തിന് തളർച്ചയാണോ?
ഡോളർ ശക്തമാവുന്നുണ്ട്. ഇന്ന് രാജ്യാന്തര വില ഔൺസിന് 2725 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. ഡോളർ ശക്തമാവുമ്പോൾ സ്വർണ വില തളരാൻ സാധ്യതയുണ്ട്. ഇസ്രായേൽ ഗാസ പ്രതിസന്ധി അവസാനിപ്പിച്ചത് വരും ദിവസങ്ങളിൽ സ്വർണ വിലയെ സ്വാധീനിച്ചേക്കാം. വില ഇടിയാനും സാധ്യതയുണ്ട്. 59,600ൽ എത്തിയെങ്കിലും അതിൽ നിന്ന് മുന്നോട്ട് കുതിക്കാൻ സാധിച്ചിട്ടില്ല. ഇന്നലെ ട്രംപ് അധികാരമേൽക്കാനിരിക്കെ വില ഉയർന്നിരുന്നു. പക്ഷേ ഇന്ന് മാറ്റമില്ലാതെ തുടരുന്നു.
ഒരു പവൻ ആഭരണത്തിന് എത്ര വേണം?
പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നിവയും ചേർന്നാൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 62,630 രൂപ നൽകേണ്ടി വരും. ഒരു ഗ്രാം ആഭരണത്തിന് ഇന്ന് ഏകദേശം 8110 രൂപ കൊടുക്കണം. ഇന്നും സ്വർണ വിലയിൽ മാറ്റമില്ലാത്തിതനാൽ ഇന്നലെ വ്യാപാരം നടന്ന അതേ വിലയിലാണ് ജ്വല്ലറികളിലും സ്വർണാഭരണങ്ങളുടെ വില ഈടാക്കുന്നത്.
മാറ്റമില്ലാതെ സ്വർണം
സ്വർണ വിലയിൽ ഇന്ന് മാറ്റമില്ലാതെ തുടരുന്നുവെങ്കിലും വില ആശ്വാസകരമല്ല. ഇന്നും 59,600 രൂപയിലാണ് വ്യാപാരം നടക്കുന്നത്. 400 രൂപ ഒറ്റയടിക്ക് വർദ്ധിച്ചാൽ ഒക്ടോബറിലെ റെക്കോർഡ് ഭേദിക്കും. 22 കാരറ്റ് ആഭരണങ്ങൾ വാങ്ങാൻ പ്ലാനുണ്ടെങ്കിൽ ഇന്നത്തെ വിലയിൽ തന്നെ ബുക്ക് ചെയ്യാം. മാത്രമല്ല 18 കാരറ്റ് സ്വർണാഭരണങ്ങളും വാങ്ങിക്കൂട്ടാം. വിവിധ ഡിസൈനിലുള്ള 18 കാരറ്റ് ആഭരണങ്ങൾ ജ്വല്ലറികളിൽ നിറയുന്നുണ്ട്.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം



Click it and Unblock the Notifications
