ആഭരണപ്രേമികൾക്ക് ഇത് ബെസ്റ്റ് ടൈെ തന്നെ. ഇന്നും സംസ്ഥാനത്തെ സ്വർണ വില കുറഞ്ഞു. ഇന്ന് 880 രൂപ പവന് വീണ്ടും കുറഞ്ഞു. നവംബർ 9 മുതൽ സ്വർണവില താഴേക്ക് ഇടിയുന്നു. ഇതാദ്യമായിട്ടാണ് ഇത്രയും ദിവസത്തോളം സ്വർണവില ഇടിയുന്നത്. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് സ്വർണ വില കേരളത്തിലും കുറയുന്നത്. ഇന്നലെ പവന് 320 രൂപയോളം കുറഞ്ഞിരുന്നു. നവംബറിലെ സ്വർണ വില നോക്കിയാൽ ഇന്ന് വരെ 4160 രൂപയാണ് ഇതുവരെ കുറഞ്ഞത്.
ഇന്നത്തെ വില
ഇന്ന് സ്വർണ വില ഒരു ഗ്രാമിന് 110 രൂപ കുറഞ്ഞ് ഇന്ന് 6935 രൂപയായി. അതായത് ഗ്രാമിന്റെ വില 7000നു താഴേക്ക് എത്തി. പവന് 880 രൂപ കുറഞ്ഞ് ഇന്ന് 55,480 രൂപയായി. സ്വർണ വില വീണ്ടും താഴേക്ക് പതിക്കുന്നു. ഇതോടെ സ്വർണത്തിന് കനത്ത ഇടിവാണ് സംഭവിക്കുന്നത്. ഇതോടെ ആഭരണപ്രേമികൾക്ക് ആശ്വസിക്കാവുന്ന വാർത്തയാണ് വരുന്നത്. സ്വർണത്തിന്റെ കുതിപ്പ് നിലച്ചു താഴേക്ക് വീഴുന്നു. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 69350 രൂപയാവുന്നു.
ഒരു പവൻ ആഭരണം വാങ്ങാൻ എത്ര രൂപ വേണം.?
ഇന്നും സ്വർണവില ഇടിഞ്ഞതിനാൽ ആഭരണത്തിനും വില ഇടിയും. 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ), പണിക്കൂലി എന്നിവ കണക്കാക്കിയാൽ ഇന്ന് കേരളത്തിൽ നിന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ 60,056 രൂപ മതി. ഇതേ വിലയിൽ തന്നെ എല്ലാ ജ്വല്ലറികളിലും ആഭരണം വാങ്ങാം എന്നില്ല. കാരണം 5 മുതൽ 30 ശതമാനം വരെ പണിക്കൂലി കണക്കാക്കുന്നതിനാൽ ഓരോ ജ്വല്ലറിയിലും വ്യത്യസ്തമായിരിക്കും. നിലവിൽ 5% പണിക്കൂലി നോക്കിയാൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ 60,056 രൂപയും ഒരു ഗ്രാമിന് 7507 രൂപയുമാവുന്നു.

സ്വർണം വീഴുന്നു....
യു.എസ് തിരഞ്ഞെടുപ്പിനു ശേഷം ഡോളറും യീൽഡും യു എസ് ഓഹരികളും മുകളിലേക്ക് കുതിക്കുന്നു. മാത്രമല്ല ട്രംപിനൊപ്പം ഇലോൺ മസ്കും യു.എസിന്റെ ഭരണത്തിലെത്തുന്നതോടെ ക്രിപ്റ്റോകറൻസി മൂല്യം ഇനിയും ഉയരും. ഇതോടെ സ്വർണ ഇ.ടി.എഫുകൾ പോലുള്ള സ്വർണ നിക്ഷേപങ്ങളിൽ നിക്ഷേപിക്കുന്നവരുടെ എണ്ണത്തിൽ ഗണ്യമായി കുറവ് വരുന്നു.
സ്വർണ വിലയിൽ ഇടിവ് സംഭവിക്കാൻ ഏറ്റവും സുപ്രധാന കാര്യം ഇതാണ്. രാജ്യാന്തര സ്വർണവില ഔൺസിന് 2,559 ഡോളറിലേക്കാണ് ഇന്ന് വീണു. 50 ഡോളറിലധികമാണ് ഇന്നു മാത്രം കുറഞ്ഞത്. നിലവിൽ 2561 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്. രാജ്യാന്തര വിലയിലെ ഇടിവ് കേരളത്തിലും ഇടിയാൻ കാരണമായി.
ഇന്നത്തെ വിലക്ക് വാങ്ങിയാലോ..?
വിവാഹ ആവശ്യങ്ങൾക്കും ആഭരണപ്രേമികൾക്കും സന്തോഷിക്കാം. ഇന്നും സ്വർണ വില കുറഞ്ഞു. സ്വർണത്തിൻ്റെ വില താഴോട്ട് കുതിക്കുന്നു. ഇതാണ് ആഭരണം വാങ്ങാൻ ബെസ്റ്റ് ടൈം. വിവാഹങ്ങൾക്കും മറ്റു ആവശ്യങ്ങൾക്കും സ്വർണം എടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇതാണ് നല്ല അവസരം. ഇന്ന് തന്നെ ബുക്ക് ചെയ്യൂ.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം



Click it and Unblock the Notifications
