സംസ്ഥാനത്തെ സ്വർണ വില മൂന്ന് ദിവസത്തിനു ശേഷം ഇന്ന് താഴേക്ക്. ഇന്ന് പവന് 200 രൂപയാണ് കുറഞ്ഞത്. നേരിയ ഇടിവാണെങ്കിലും ആശ്വസിക്കാം. കഴിഞ്ഞ മൂന്ന് ദിവസമായി സ്വർണ വില കയറിയിരുന്നു. 400 രൂപയായിരുന്നു മുന്ന് ദിവസം കൊണ്ട് സ്വർണം പവന് ഉയർന്നത്. ഇന്ന് വില താഴ്ന്നതോടെ പവൻ 57,000ൽ നിന്നും 56,000 ലേക്ക് വീണു. രാജ്യാന്തര വിലിയിൽ വരുന്ന മാറ്റങ്ങളാണ് സംസ്ഥാനത്തെ സ്വർണ വിലയെ ബാധിക്കുന്നത്.
ഇന്നത്തെ വില
ഇന്ന് ഒരു ഗ്രാമിന് 25 രൂപ കുറഞ്ഞ് 7115 രൂപയായി. പവന് 200 രൂപ കുറഞ്ഞ് 56,920 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 71,150 രൂപ നൽകണം. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 7762 രൂപയും പവന് 62,096 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 5822 രൂപയും പവന് 46,576 രൂപയുമാണ്.
രാജ്യാന്തര സ്വർണ്ണ വ്യാപാരവും ഇന്ന് രാവിലെ നഷ്ടം നേരിടുന്നു. ഔൺസിന് 10.09 ഡോളർ താഴ്ന്ന് 2,642.30 ഡോളറിലേക്ക് എത്തിയിരിക്കുന്നു. മുൻപ് 2,700 ൽ എത്തിയിരുന്ന വില ഇപ്പോൾ താഴേയ്ക്ക് വീണു. ഇതാണ് കേരളത്തിലും വില ഇടിയാൻ കാരണമായത്.
സ്വർണ്ണത്തെ സംബന്ധിച്ച് അതിൻ്റെ വില കുറയാൻ നിരവധി കാരണങ്ങളുണ്ട്. ഡോളർ സൂചിക പിന്തുണ നേടി ഉയരുന്നത് സ്വർണ വിലയെ ബാധിക്കും. മാത്രമല്ല ആഗോള തലത്തിൽ നടക്കുന്ന യുദ്ധങ്ങൾ അല്ലെങ്കിൽ സംഘർഷങ്ങൾ അവസാനിക്കുന്നതും സ്വർണ്ണ വില ഇടിയുന്നതിന് കാരണമാവും.

സ്വർണ വില ഇറങ്ങി...
ഇന്ന് കേരളത്തിൽ സ്വർണ വില താഴേക്ക് വീഴുന്നു. മൂന്ന് ദിവസത്തെ കുതിപ്പിന് ശേഷം സ്വർണ വിലയിൽ നേരിയ ഇടിവുണ്ടായി. അതിനാൽ ഇന്നത്തെ സ്വർണ വില അൽപം ആശ്വാസം നൽകുന്നു. വിവാഹമോ ആവശ്യങ്ങളോ ഉള്ളവർ ഇന്നത്തെ വിലയിൽ തന്നെ സ്വർണാഭരണം ബുക്ക് ചെയ്യാം. ഒരു പക്ഷേ അടുത്ത ദിവസങ്ങളിൽ വില വർദ്ധിച്ചേക്കാം. ഇന്ന് ബുക്ക് ചെയ്താൽ ഇന്നത്തെ വിലയിൽ തന്നെ പർച്ചേസ് ചെയ്യാം. സ്വർണ വില കുറയുമോ കയറുമോ എന്നത് പ്രവചനാതീതമാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications