സംസ്ഥാനത്തെ സ്വർണ വില മാറ്റമില്ലാതെ തുടരുന്നു. ഇന്നലെ പവന് 320 രൂപ വർദ്ധിച്ച് 57,040 രൂപയായിലാണ് വ്യാപാരം നടന്നത്. ഇന്നും അതേ വിലയിലാണ് സംസ്ഥാനത്തെ സ്വർണ വില. ഇന്നത്തെ മാറ്റമില്ലാത്ത മാറ്റം ഏറെ സംശയങ്ങൾ ഉണ്ടാക്കുന്നു. ഇന്ന് വില കുറയാതിരുന്നതോടെ സാധാരണക്കാർക്ക് നിരാശയുണ്ടാക്കുന്നു. ഡിസംബർ 2ന് 480 രൂപ കുറഞ്ഞ് 56720 രൂപയിലേക്ക് സ്വർണ വില ഇടിഞ്ഞിരുന്നു.
ഇന്നത്തെ സ്വർണ വില
ഇന്ന് ഒരു ഗ്രാമിന് 7130 രൂപയും പവന് 57,040 രൂപയുമാണ് വില. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 71,300 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 7778 രൂപയും പവന് 62,224 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 5834 രൂപയും പവന് 46,672 രൂപയുമാണ്.

സ്വർണാഭരണം വാങ്ങാൻ എത്ര?
സ്വർണ വിലയിൽ മാറ്റമില്ലാത്തതിനാൽ ഇന്നലെ വിൽപ്പന നടന്ന അതേ വിലയ്ക്ക് ഇന്നും ആഭരണം വാങ്ങാം. അതായത് ഏകദേശ കണക്ക് പ്രകാരം ഇന്നും കേരളത്തിലെ ജ്വല്ലറിയിൽ നിന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ 61,744 രൂപ വേണം. ഒരു ഗ്രാം ആഭരണത്തിന് 7718 രൂപയാണ് ഇന്ന് കൊടുക്കേണ്ടത്. 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ), പണിക്കൂലി എന്നീ ചാർജുകളാണ് സ്വർണാഭരണം വാങ്ങുമ്പോൾ അധിക വില ഈടാക്കുന്നതിനു കാരണം. 5 മുതൽ 30% വരെയാണ് സാധാരണയായി പണിക്കൂലി കണക്കാക്കുന്നത്.
മാറ്റമില്ലാത്തതിന് കാരണം....
യു.എസ് അടിസ്ഥാന പലിശ നിരക്ക് കുറക്കുന്നതിൽ ഇപ്പോഴും പ്രതിസന്ധികൾ നിലനിൽക്കുന്നു. ഇത് രാജ്യാന്തര വിലയെയും ബാധിച്ചു. ഔൺസിന് 2,645 ഡോളറിലാണ് ഇന്നും രാജ്യാന്തരവില തുടരുന്നത്. ഇത് കേരളത്തിലെ സ്വർണ വിലയിലും മാറ്റമില്ലാതെ നിലനിർത്താൻ കാരണമായി.
ഉടൻ തന്നെ പലിശ നിരക്ക് കുറക്കാൻ സാധ്യതയുണ്ട്. കാൽ ശതമാനത്തോളം കുറച്ചാൽ അടുത്ത വർഷത്തേക്കും അതേ പലിശ നിലനിർത്തിയേക്കാം. എങ്കിൽ സ്വർണ വിലയിൽ കുറവ് വന്നേക്കാം. എന്നാൽ യുദ്ധങ്ങൾ സംഭവിച്ചാൽ അത് സ്വർണ വിലയ്ക്ക് അനുകൂല സാഹചര്യമാവും. വില ഉയരാനും ഇടയാക്കും.
സ്വർണാഭരണം ബുക്ക് ചെയ്യാം....
ഇന്നലെ വ്യാപാരം പുരോഗമിച്ച അതേ വിലയിലാണ് ഇന്നും വ്യാപാരം നടക്കുന്നത്. അതിനാൽ സ്വർണ വിലയിൽ യാതൊരു മാറ്റവുമില്ല. ആഭരണങ്ങൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഇന്ന് തന്നെ ബുക്ക് ചെയ്യാം. ഇന്ന് തന്നെ അഡ്വാൻസ് ബുക്ക് ചെയ്യുന്നതാണ് നല്ലത്. ഒരുപക്ഷേ നാളേക്ക് വില മുന്നോട്ട് കുതിച്ചാൽ സാധാരണക്കാർക്ക് താങ്ങാവുന്നതിലും വലുതാവും. സ്വർണം കൂടുതൽ സ്വരൂപിക്കാൻ ആഗ്രഹമുള്ളവർക്ക് വിവിധ സ്വർണ നിക്ഷേപങ്ങളിൽ നിക്ഷേപിക്കുന്നതാണ് ഉചിതം. അതിലൂടെ വലിയ നേട്ടങ്ങൾ ഉറപ്പാണ്.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം



Click it and Unblock the Notifications
