സ്വർണ വില വീണ്ടും ഉയർന്നു. നീണ്ട 5 ദിവസത്തിനു ശേഷമാണ് കേരളത്തിലെ സ്വർണ വില ഇന്ന് കയറിയത്. ഇന്നത്തെ വിലക്കയറ്റം നേരിയതാണെങ്കിലും അപ്രതീക്ഷിതമായിരുന്നില്ല. ഇപ്പോഴത്തെ ട്രെൻഡ് അനുസരിച്ച് ഒരു ദിവസം വില മാറ്റമില്ലാതെ തുടർന്നാൽ തൊട്ടടുത്ത ദിവസം വില കയറുന്നു. ഇന്നും അതേ ട്രെൻഡ് തുടരുന്നു. ഇന്ന് 80 രൂപയാണ് പവന് വർദ്ധിച്ചത്. ഈ വിലക്കയറ്റം രാജ്യാന്തര വിപണിയിലെ ചലനങ്ങളുടെ ഭാഗമായാണ്.
ഇന്നത്തെ വില
ഇന്ന് ഒരു ഗ്രാമിന് 10 രൂപ വർദ്ധിച്ച് 7150 രൂപയായി. പവന് 80 രൂപ വർദ്ധിച്ച് 57,200 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 71,500 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 7800 രൂപയും പവന് 62,400 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 5850 രൂപയും പവന് 46,800 രൂപയുമാണ്.

വില ഇനിയും ഉയരുമോ?
യു.എസ് പണനയത്തെ കുറിച്ചുള്ള തീരുമാനങ്ങൾ നാളെയാണ് പ്രഖ്യാപിക്കുന്നത്. നിലവിലെ റിപ്പോർട്ടുകൾ അനുസരിച്ച് പലിശ കുറക്കുമെന്ന് പ്രഖ്യാപിച്ചാൽ അതോടെ സ്വർണ വില ഉയരും എന്നർത്ഥം. മാത്രമല്ല ഇത് സ്വർണ നിക്ഷേപങ്ങളിലേയ്ക്ക് ആളുകളെ വ്യാപകമായി ആകർഷിക്കുകയും ചെയ്യും. എന്നാൽ 2025ൽ പലിശയിൽ മാറ്റമുണ്ടാകില്ലെന്നും പറയുന്നുണ്ട്. ഇത് സ്വർണത്തിന്റെ കുതിപ്പിനെ തളർത്താൻ കാരണമാക്കും.
യു.എസിന്റെ സമ്പദ് വ്യവസ്ഥ മാത്രമല്ല സ്വർണവില ഉയരാൻ കാരണമാവുന്നത്. ഇസ്രയേൽ-ഹമാസ്, റഷ്യ-യുക്രെയ്ൻ സംഘർഷങ്ങൾ, ചൈനയുടെ അപ്രതീക്ഷിതമായ സ്വർണം വാങ്ങൽ എന്നിവയെല്ലാം സ്വർണ വില ഉയരാൻ ഇടയാക്കുന്നു. ഡിസംബറിൽ ഇനിയും വില കയറുമോ?
വില ഉയരുന്നു, സ്വർണം അഡ്വാൻസ് ബുക്ക് ചെയ്യാം....
സ്വർണ വില ഇന്ന് വീണ്ടും ഉയരുന്നതിനാൽ ഇന്നത്തെ വിലയിൽ അഡ്വാൻസ് ബുക്ക് ചെയ്യാം. നാളെയും വില കയറിയാൽ സ്വർണാഭരണങ്ങൾ നിങ്ങൾക്ക് വെറും സ്വപ്നമായേക്കാം. വിവാഹ ആവശ്യങ്ങൾക്കായി ആഭരണം വാങ്ങുന്നവർക്ക് ഇന്നത്തെ വിലയിൽ അഡ്വാൻസ് ബുക്ക് ചെയ്യുന്നതാണ് നല്ലത്. വരും ദിവസങ്ങളിലെ വിലക്കയറ്റത്തിനു മുന്നേ ആഭരണം ഇന്നത്തെ വിലയിൽ തന്നെ ബുക്ക് ചെയ്യാവുന്നതാണ്.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ



Click it and Unblock the Notifications
