2024ന്റെ അവസാനത്തിൽ എത്തിയിരിക്കുന്നു. സ്വർണ വില പിന്നെയും ഉയർന്നു. ഇന്ന് പവന് 120 രൂപയാണ് വർദ്ധിച്ചത്. സ്വർണ വിലയിലെ ഈ കയറ്റിറക്കങ്ങൾ പ്രതീക്ഷകൾക്കപ്പുറമാണ്. ശനിയാഴ്ച സ്വർണ വില പവന് 120 രൂപ കുറഞ്ഞിരുന്നു. അതിനു മുന്നേ 200 രൂപ പവന് ഉയർന്നിരുന്നു. ഇന്ന് പിന്നെയും 120 രൂപ വർദ്ധിച്ചതോടെ ഡിസംബർ 27ന് അവസാനിച്ച അതേ വിലയിലാണ് ഇന്നും വിപണി ആരംഭിച്ചത്.
ഇന്നത്തെ വില
ഇന്ന് ഒരു ഗ്രാമിന് 15 രൂപ വർദ്ധിച്ച് 7150 രൂപയായി. പവന് 120 രൂപ വർദ്ധിച്ച് 57,200 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 71,500 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 7800 രൂപയും പവന് 62,400 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 5850 രൂപയും പവന് 46,800 രൂപയുമാണ്.
2025ൽ സ്വർണ വില പുതിയ ചരിത്രം കുറിക്കുമോ?
സ്വർണ വിലയുടെ ചരിത്രം പരിശോധിച്ചാൽ 2024 ഒരു നാഴികക്കല്ലായിരിക്കും. 2024 ജനുവരി 1ന് 46,840 രൂപയായിരുന്ന പവൻ വില ഇന്ന് 57,200 രൂപയിലെത്തി. എന്നാൽ 2025ൽ വില 65,000 ഭേദിക്കുമെന്നാണ് കണക്കുകൾ പറയുന്നത്.
യുഎസ് പ്രസിഡൻ്റായി ഡോണൾഡ് ട്രംപ് ജനുവരിയിൽ ചുമതലയേൽക്കുന്നതോടെ സ്വർണ വില ഇനിയും കുതിക്കാനുള്ള സാധ്യത വർദ്ധിക്കും. കാരണം അദ്ദേഹത്തിൻ്റെ സാമ്പത്തിക നയങ്ങൾ ആഗോള വ്യാപാരയുദ്ധത്തിന് ശക്തിയേകാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. യുദ്ധങ്ങൾ വരുന്നതോടെ സ്വർണ വില ഉയരാനുള്ള സാഹചര്യവും വരുന്നു.
എന്നാൽ യു.എസ് ഫെഡ് റിസർവ് പലിശ നിരക്കിൽ കാര്യമായ കുറവ് വരുത്തില്ലെന്ന് പറയുന്നുണ്ട്. ഇത് സ്വർണ വിലയുടെ കുതിപ്പിനെ നിയന്ത്രിച്ചേക്കാം.

ഒരു പവൻ ആഭരണത്തിന് എത്ര വേണം?
ഇന്നത്തെ സ്വർണ വില പ്രകാരം കേരളത്തിൽ നിന്നും ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 61,915 രൂപ വേണം. ഒരു ഗ്രാം ആഭരണത്തിന് ഏകദേശം 7787 രൂപയാവും. 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ), പണിക്കൂലി എന്നിവയാണ് സ്വർണാഭരണം വാങ്ങുമ്പോൾ വില കണക്കാക്കുന്നത്. പണിക്കൂലിയിലെ നേരിയ മാറ്റങ്ങളാണ് സ്വർണാഭരണ വിലയിൽ വ്യത്യാസം വരാൻ കാരണമാവുന്നത്. ഓരോ ജ്വല്ലറിയിലും വ്യത്യസ്ത പണിക്കൂലിയുള്ള ആഭരണങ്ങൾ ഉണ്ടാക്കുന്നതിനാൽ ഈ വിലയിൽ മാറ്റം വരും.
വില ഇന്നും ഉയർന്നു
ഈ വർഷം സ്വർണം വാങ്ങുന്നവർ ഇന്നു തന്നെ വാങ്ങിക്കോളൂ. ഇന്ന് വലിയ കയറ്റം ഉണ്ടായില്ലെങ്കിലും വീണ്ടും 57,000 കടന്നിരിക്കുന്നു. ഇത് നേരിയ ആശ്വാസം നൽകുന്നു. വില ഇനിയും കുറയുമെന്ന് കാത്തിരിക്കേണ്ട, ഇന്നത്തെ വിലയിൽ തന്നെ അഡ്വാൻസ് ബുക്ക് ചെയ്യുന്നതാണ് നല്ല തീരുമാനം. വർഷം ആവസാനിക്കുന്നതിനു മുന്നേ വില ഇനിയും ഉയർന്നാൽ സ്വർണം വാങ്ങുന്നത് വെറും സ്വപ്നമായി മാറാം.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications