2025 സ്വർണ വർഷമാവും എന്ന പ്രവചനം സത്യമാവുമോ? കേരളത്തിലെ സ്വർണ വില ഇന്നും കുതിച്ചുയരുന്നു. 2 ദിവസമായി വില ഉയരുന്നുണ്ട്. ഇന്ന് പവന് 200 രൂപ ഉയർന്നു. ആഭരണപ്രേമികൾക്ക് ഈ വിലക്കയറ്റം നിരാശയുണ്ടാക്കുന്നു. വരും ദിവസങ്ങളിലും വില കയറിയാൽ 59000ലേക്ക് എത്താൻ സാധ്യതയുണ്ട്. രാജ്യാന്തര വിപണിയിലെ മാറ്റങ്ങൾ തന്നെയാണ് കേരളത്തിലും പ്രതിഫലിക്കുന്നത്. വെള്ളി വിലയും മുന്നോട്ട് കുതിക്കുന്നു.
ഇന്നത്തെ വില
ഇന്ന് ഒരു ഗ്രാമിന് 25 രൂപ വർദ്ധിച്ച് 7285 രൂപയായി. പവന് 200 രൂപ വർദ്ധിച്ച് 58,280 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 72,850 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 7947 രൂപയും പവന് 63,576 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 5961 രൂപയും പവന് 47,688 രൂപയുമാണ്.
തുടർച്ചയായ മൂന്നാമത്തെ ദിവസമാണ് വില കുതിക്കുന്നത്. ഓരോ ദിവസവും നേരിയ കയറ്റമാണെങ്കിലും വില മുന്നോട്ട് തന്നെയാണ്. അടുത്ത രണ്ട് ദിവസവും തുടർച്ചയായി വില കയറിയാൽ ഈ ആഴ്ചയിൽ തന്നെ 59000 എന്ന സംഖ്യ ഭേദിക്കും.
സ്വർണം കുതിക്കുന്നു
ഇന്നും രാജ്യാന്തര വില കുതിക്കുന്നു. ഇന്ന് ഔൺസിന് 2672 ഡോളറിലേക്ക് ഉയർന്നിരിക്കുന്നു. ഇന്നത്തെ വിലക്കയറ്റം നിരാശയുണ്ടാക്കുന്നു. 2025 ജനുവരിയിലെ ഏറ്റവും ഉയർന്ന വിലയാണ് ഇന്ന് രേഖപ്പെടുത്തിയത്.

ഒരു പവൻ ആഭരണത്തിന് എത്ര വേണം?
ഇന്നത്തെ സ്വർണ വിലയ്ക്ക് പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ)എന്നിവ നോക്കിയാൽ കേരളത്തിലെ ജ്വല്ലറിയിൽ നിന്നും ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ 63,050 രൂപ വേണം. ഒരു ഗ്രാം ആഭരണത്തിന് ഇന്ന് 7,930 രൂപ കൊടുക്കണം. ഏകദേശം 5% പണിക്കൂലി കണക്കാക്കുമ്പോൾ ഈ തുക വരും. എങ്കിലും ഓരോ ജ്വല്ലറികശും ആഭരണങ്ങളുടെ പണിക്കൂലി വ്യത്യാസപ്പെടുന്നതിനാൽ ഈ തുകയിലും നേരിയ മാറ്റങ്ങൾ വന്നേക്കാം.
സ്വർണാഭരണങ്ങൾ വാങ്ങുന്നുണ്ടോ?
ഇന്നത്തെ വിലക്കയറ്റം നിങ്ങളെ തളർത്തുന്നുണ്ടോ. 2025ലെ സ്വർണ വിലയെ കുറിച്ച് പ്രവചിച്ചതു പോലെ വില ഇനിയും ഉയരാൻ സാധ്യതയുണ്ട്. വരും ദിവസങ്ങളിലും വില കയറിയാൽ പവൻ വില 60000ലേക്ക് എത്താൻ അധിക സമയം വേണ്ടി വരില്ല. രാജ്യാന്തര വിപണിയിലെ മാറ്റങ്ങൾ കേരളത്തിൽ പ്രതിഫലിക്കുന്നതാണ് ഈ വിലക്കയറത്തിന് കാരണം. ആഭരണം വാങ്ങുന്നവർ ഇന്നത്തെ വിലയിൽ തന്നെ അഡ്വാൻസ് ബുക്ക് ചെയ്യുന്നതാണ് കൂടുതൽ ഉചിതം.
സ്വർണാഭരണം വാങ്ങുന്നതു പോലെ സ്വർണത്തെ സുരക്ഷിത നിക്ഷേപമായി കാണുന്നവർക്ക് സ്വർണത്തിൽ നിക്ഷേപിക്കാം. ഇപ്പോൾ സ്വർണ വില ഉയരുന്നത് സ്വർണ നിക്ഷേപകർക്ക് അനുയോജ്യമായ സമയമാണ്.
More From GoodReturns

ആർബിഐയുടെ പുതിയ പണനയം: നിങ്ങളുടെ ഹോം ലോൺ ഇഎംഐയിൽ വരാൻ പോകുന്ന മാറ്റങ്ങൾ അറിയാമോ?

സ്വർണ്ണവിലയിൽ കുതിപ്പ്: ഇന്ന് സ്വർണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: സുരക്ഷാ പരിശോധന ഇന്ന്; ഉദ്ഘാടനം വൈകുമോ?

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

ആർബിഐ റിപ്പോ നിരക്ക് മാറ്റമില്ല; ഷാഡോ ബാങ്കുകളുടെ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: മലയോര പാതയിലെ നിർണ്ണായക പരീക്ഷണ ഓട്ടം ഓഗസ്റ്റ് 11-ന്

യുഎസ് സിപിഐ ഡാറ്റ വരുന്നു: ഇന്ത്യൻ ഐടി ഓഹരികളിലും രൂപയിലും വൻ മാറ്റങ്ങൾക്ക് സാധ്യത; നിക്ഷേപകർ ജാഗ്രത!

ആർബിഐയുടെ നിർണായക തീരുമാനം; കേരളത്തിൽ സ്വർണവില കുതിച്ചുയരുന്നു, അറിയേണ്ടതെല്ലാം

എൽഐസി ഒഎഫ്എസ്: കുറഞ്ഞ വിലയിൽ ഓഹരികൾ സ്വന്തമാക്കാൻ ഇതാ ഒരു സുവർണ്ണാവസരം!



Click it and Unblock the Notifications