സ്വർണ വില ഇന്നും ഉയർന്നു. തുടർച്ചയായ മൂന്നാമത്തെ ദിവസമാണ് സ്വർണ വില ഉയരുന്നത്. ഇന്നത്തെ വിലക്കയറ്റം പ്രതീക്ഷകൾ ഉടച്ചു. ഇന്നും പവന് 200 രൂപ ഉയർന്നു. മൂന്ന് ദിവസം കൊണ്ട് പവന് 480 രൂപയും ഗ്രാമിന് 60 രൂപയുമാണ് വർദ്ധിച്ചത്. ഈ വിലക്കയറ്റം പുതിയ റെക്കോർഡുകൾ സൃഷ്ടിക്കുമോ? ഈ വർഷം അവസാനിക്കാൻ ഇനി വെറും 4 ദിവസം മാത്രം. മൂന്ന് ദിവസത്തെ വിപണിയിലെ ചലനം 60,000 എന്ന കണക്കിലേക്ക് സ്വർണ വിലയെ ഉയർത്തുമോ?
ഇന്നത്തെ വില
ഇന്ന് ഒരു ഗ്രാമിന് 25 രൂപ വർദ്ധിച്ച് 7150 രൂപയായി. പവന് 200 രൂപ വർദ്ധിച്ച് 57,200 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 71,500 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 7800 രൂപയും പവന് 62,400 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 5850 രൂപയും പവന് 46,800 രൂപയുമാണ്.

2025ൽ സ്വർണ വില എങ്ങോട്ട്?
2010ന് ശേഷം ഏറ്റവും അധികം സ്വർണവില ഉയർന്ന വർഷമാണ് 2024. കേരള ചരിത്രത്തിൻ്റെ റെക്കോർഡുകൾ തകർത്ത വർഷം എന്ന നിലയിൽ 2024 എന്നും സ്വർണ വിലയിൽ ഒരു നാഴികകല്ലാണ്. 2024 ജനുവരി ഒന്നിന് പവന് വില 46,840 രൂപയായിരുന്നു. എന്നാൽ 2025 ജനുവരി 1ന് 60,000ലേക്ക് ഉയരുമോ?
വർഷാന്ത്യത്തോടെ രാജ്യാന്തര വില 3,000 ഡോളർ കടന്നാൽ കേരളത്തിൽ ഒരു പവൻ സ്വർണം 65,000 രൂപയിലേക്ക് എത്തുമെന്നാണ് വിദഗ്ധർ പറയുന്നത്. ഇസ്രയേൽ-ഹമാസ്, റഷ്യ-യുക്രെയ്ൻ യുദ്ധങ്ങൾ ശക്തി പ്രാപിക്കുന്നതാണ് സ്വർണ വിലയ്ക്ക് ഡിമാൻഡ് കൂടുന്നത്.
ഒരു പവൻ ആഭരണത്തിന് എത്ര വേണം?
ഇന്നത്തെ സ്വർണ വില പ്രകാരം 5% പണിക്കൂലി നോക്കിയാൽ കേരളത്തിലെ ജ്വല്ലറിയിൽ നിന്നും ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 61,915 രൂപ വേണം. ഒരു ഗ്രാം ആഭരണത്തിന് ഏകദേശം 7787 രൂപയാവും. 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ), പണിക്കൂലി എന്നിവയാണ് സ്വർണാഭരണം വാങ്ങുമ്പോൾ വില കണക്കാക്കുന്നത്. പണിക്കൂലിയിലെ നേരിയ മാറ്റങ്ങളാണ് സ്വർണാഭരണ വിലയിൽ വ്യത്യാസം വരാൻ കാരണമാവുന്നത്. ഓരോ ജ്വല്ലറിയിലും വ്യത്യസ്ത പണിക്കൂലിയുള്ള ആഭരണങ്ങൾ ഉണ്ടാക്കുന്നതിനാൽ ഈ വിലയിൽ മാറ്റം വരും.
വില ഇന്നും ഉയരുന്നു... ഈ വർഷം വാങ്ങാൻ പ്ലാനുണ്ടോ
ഈ വർഷം സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? സ്വർണ വില വീണ്ടും ഉയർന്നതോടെ ആഭരണപ്രേമികൾക്കും വിവാഹ ആവശ്യങ്ങൾക്ക് സ്വർണം വാങ്ങുന്നവർക്ക് ഇത് തിരിച്ചടിയായി. ആഭരണം വാങ്ങുന്നവർ ഇന്ന് തന്നെ അഡ്വാൻസ് ബുക്ക് ചെയ്യുന്നതാണ് നല്ലത്. വർഷം ആവസാനിക്കുന്നതിനു മുന്നേ വില ഇനിയും ഉയർന്നാൽ സ്വർണം വാങ്ങുന്നത് പ്രയാസകരമാവും. ഇന്ന് തന്നെ അഡ്വാൻസ് ബുക്ക് ചെയ്യാം.
ഒക്ടോബർ മാസത്തിലെ റെക്കോർഡ് തകർത്താൽ ഡിസംബർ 31ന് വില 60,000ലേക്ക് ചാടാൻ സാധ്യതയുണ്ട്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications