ക്രിസ്മസ് ആഘോഷങ്ങൾക്കൊടുവിൽ സ്വർണ വിലയിൽ നിരാശ. ഇന്ന് സ്വർണ വില വീണ്ടും ഉയർന്നു. ഇന്ന് പവന് 200 രൂപയാണ് ഒറ്റയടിയ്ക്ക് വർദ്ധിച്ചത്. പവന്റെ വില 57,000 എന്ന മാന്ത്രിക നമ്പറിലേക്ക് എത്തിയിരിക്കുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്ക് ശേഷമാണ് 57000ലേക്ക് സ്വർണ വില ഉയർന്നത്. രാജ്യാന്തര വിപണിയിലെ ചലനം കേരളത്തിലും അലയടിക്കുന്നു.
ഇന്നത്തെ വില
ഇന്ന് ഒരു ഗ്രാമിന് 25 രൂപ വർദ്ധിച്ച് 7125 രൂപയായി. പവന് 200 രൂപ വർദ്ധിച്ച് 57,000 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 71,250 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 7773 രൂപയും പവന് 62,184 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 5830 രൂപയും പവന് 46,640 രൂപയുമാണ്.

ഒരു പവൻ ആഭരണത്തിന് എത്ര വേണം?
ഇന്നത്തെ സ്വർണ വിലയ്ക്ക് കേരളത്തിലെ ജ്വല്ലറിയിൽ നിന്നും ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 61,695 രൂപ നൽകണം. ഒരു ഗ്രാം ആഭരണത്തിന് ഏകദേശം 7750 രൂപ കൊടുക്കണം. അതായത് 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (45 രൂപ), പണിക്കൂലി എന്നിവയാണ് സ്വർണാഭരണം വാങ്ങുമ്പോൾ അധിക വില ഈടാക്കുന്നതിന് കാരണം.
ഇവിടെ 5% പണിക്കൂലിയിലാണ് ആഭരണത്തിൻ്റെ വില കണക്കാക്കിയത്. അതിനാൽ ഓരോ ജ്വല്ലറികളിലും ഈ വിലയിൽ നേരിയ മാറ്റങ്ങൾ വന്നേക്കാം. 5 മുതൽ 30 ശതമാനം വരെയാണ് സാധാരണയായി പണിക്കൂലി കണക്കാക്കുന്നത്.
വില വീണ്ടും ഉയർന്നു
സ്വർണ വില വീണ്നാടും ഉയർന്നു. ഇന്ന് 57000ലേക്ക് വില കുതിച്ചെങ്കിലും ഇന്ന് തന്നെ അഡ്വാൻസ് ബുക്ക് ചെയ്യുന്നതാണ് നല്ലത്. എങ്കിൽ ഇന്നത്തെ വിലയിൽ നിങ്ങൾക്ക് ആഭരണം സ്വന്തമാക്കാം. വരും ദിവസങ്ങളിൽ വില ഇനിയും ഉയരാൻ സാധ്യതയുണ്ട്. വർഷാവസാനം എത്തുമ്പോഴേക്കും ഒരു വലിയ കയറ്റം പ്രതീക്ഷിക്കാം. ഇത്തവണ ഒക്ടോബറിലെ റെക്കോർഡ് ഭേദിച്ചാൽ സ്വർണാഭരണം വാങ്ങുന്നത് വെറും സ്വപ്നമായി മാറും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications