സ്വർണ വിലയിൽ കുതിപ്പ് തുടരുന്നു. ഇന്നും സ്വർണ വില ഉയർന്നു. ഇനി തുടർച്ചയായ വിലക്കയറ്റം പ്രതീക്ഷാമോ? ഇന്ന് പവന് 280 രൂപയാണ് ഉയർന്നത്. ഇതോടെ വീണ്ടും ജനുവരിയിൽ സ്വർണ വില 58000 കടന്നു. ഇത് ആഭരണപ്രേമികൾക്കും വിവാഹ പർച്ചേസുകാർക്കും നിരാശയുണ്ടാക്കുന്നു. ഈ വിവാഹ സീസണിൽ സ്വർണ വില ഉയർന്നാൽ സാധാരണക്കാർ എന്തു ചെയ്യും? രാജ്യാന്തര വിപണിയിലും സ്വർണ വിലയിൽ വർദ്ധനവാണ്. എന്നാൽ വെള്ളി വില താഴേക്ക് പതിക്കുന്നു.
ഇന്നത്തെ വില
ഇന്ന് ഒരു ഗ്രാമിന് 35 രൂപ വർദ്ധിച്ച് 7260 രൂപയായി. പവന് 280 രൂപ വർദ്ധിച്ച് 58,080 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 72,600 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 7920 രൂപയും പവന് 63,360 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 5940 രൂപയും പവന് 47,520 രൂപയുമാണ്.
ജനുവരി 3ന് വ്യാപാരം നടന്ന അതേ വിലയിലാണ് ഇന്നത്തെ സ്വർണ വിലയും വ്യാപാരം നടത്തുന്നത് എന്നത് ശ്രദ്ധേയമാണ്. കണക്ക് പ്രകാരം ജനുവരി 3നു ശേഷം ഉയർന്ന വില കാണിക്കുന്നത് ഇന്നാണ്. നാളെയും വില ഉയർന്നാൽ നിലവിലെ ജനുവരിയിലെ റെക്കോർഡ് ഭേദിക്കും.
രാജ്യാന്തര വിപണിയും സ്വർണവും
രാജ്യാന്തര വിപണിയിലെ ചാഞ്ചാട്ടമാണ് കേരളത്തിലെ സ്വർണ വിലയേയും ബാധിക്കുന്നത്. ഇന്നത് രാജ്യാന്തര വില ഔൺസിന് 2659 ലേക്ക് എത്തി. ഇന്നലെ 2647ലായിരുന്നു. നേരിയ കുതിപ്പാണെങ്കിലും കേരളത്തിൽ അത് ശക്തമായി അലയടിച്ചു. അടിസ്ഥാന പലിശ നിരക്ക് കുറക്കില്ലെന്നാണ് യു.എസ് കേന്ദ്ര ബാങ്ക് വ്യക്തമാക്കിയത്. അതിനാൽ ഇപ്പോൾ ഡോളറും ബോണ്ടും മുന്നേറുന്നതിനാൽ സ്വർണ വിലയിൽ ചാഞ്ചാട്ടം പ്രകടമാവുന്നു.

2024 ജനുവരിയിൽ സ്വർണ വില 46000ൽ ആയിരുന്നു. 2024 ജനുവരി 9ന് 46,160 എന്ന കുറഞ്ഞ വില നിരക്കായിരുന്നു. അതായത് കൃത്യം 1 വർഷം കൊണ്ട് 11,920 രൂപയാണ് സ്വർണ വില വർദ്ധിച്ചത്.
ഒരു പവൻ ആഭരണത്തിന് എത്ര വേണം?
ഇന്നത്തെ സ്വർണ വിലയിൽ കേരളത്തിൽ നിന്ന് ഒരു പവൻ ആഭരണം വാങ്ങാൻ പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ)എന്നിവ നോക്കിയാൽ ഏകദേശം 62,865 രൂപ നൽകണം. ഒരു ഗ്രാം ആഭരണത്തിന് ഇന്ന് ഏകദേശം 7,900 രൂപ കൊടുക്കണം. ഏകദേശം 5% പണിക്കൂലി കണക്കാക്കുമ്പോൾ ഈ തുക വരും. ഓരോ ആഭരണത്തിന്റെയും പണിക്കൂലി വ്യത്യാസ്തമാണ്. അതിനാൽ എല്ലാ ജ്വല്ലറിയിലും ഇതേ വിലയിൽ ആഭരണം വാങ്ങാൻ സാധിക്കില്ല. വിലയിൽ വ്യത്യാസം വന്നേക്കാം.
സ്വർണം വാങ്ങുന്നുണ്ടോ?
ഇന്ന് സ്വർണ വില കുത്തനെ ഉയർന്നു. ഈ വിവാഹ സീസണിൽ ആഭരണങ്ങൾ വാങ്ങുന്നവരാണോ നിങ്ങൾ? ഇന്നത്തെ വിലയിൽ അഡ്വാൻസ് ബുക്ക് ചെയ്യുന്നുണ്ടോ? വരും ദിവസങ്ങളിൽ വില ഉയർന്നാൽ സാധാരണക്കാരെ സംബന്ധിച്ച് അത് പ്രയാസകരമാവാം. ഭാവിയിലേക്ക് ഒരു സ്വത്തായി സ്വർണം വാങ്ങുന്നവരാണെങ്കിൽ സ്വർണ നിക്ഷേപങ്ങളിൽ ഇൻവെസ്റ്റ് ചെയ്യുന്നതാവും കൂടുതൽ ഉചിതം.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications