കേരളത്തിൽ കുതിച്ചുയർന്ന് സ്വർണ വില; 400 രൂപ ഇന്നും വർദ്ധിച്ചു, വില 60,000 ഭേദിക്കുമോ?

വീണ്ടും നിരാശ. സ്വർണ വില മുകളിലേക്ക് കുതിക്കുന്നു. ഇന്നും സംസ്ഥാനത്തെ സ്വർണ വില ഉയർന്നു. ഇന്ന് പവന് 400 രൂപ വർദ്ധിച്ച് 56920 രൂപയായി. ഈ കുതിപ്പ് മുന്നോട്ട് പോയാൽ സ്വർണ വില ഓക്ടോബർ മാസത്തെ വിലയിലേക്ക് എത്തും. രണ്ട് ദിവസമായി സ്വർണ ഉയരുന്നു. പൊതുവേ നവംബറിൽ കാര്യമായ ഉയർച്ച ഉണ്ടായിരുന്നില്ല. നവംബർ 1നായിരുന്നു ഈ മാസത്തെ ഏറ്റവും വലിയ തുക. നവംബർ 1 ന് 59080 രൂപയായിരുന്നു.

ഇന്നലെ പവന് 560 രൂപയും ​ഗ്രാമിന് 70 രൂപയുമായിരുന്നു വർദ്ധിച്ചത്. വരും ദിവസങ്ങളിലും സ്വർണ വില കുതിച്ചാൽ 60,000 ലേക്ക് പെട്ടെന്ന് തന്നെ എത്തും. മൂന്ന് ദിവസം കൊണ്ട് സ്വർണം മുന്നോട്ട് കുതിച്ചതോടെ ആഭരണപ്രേമികൾക്കും വിവാഹ ആവശ്യങ്ങൾക്കായി സ്വർണം വാങ്ങുന്നവർക്കും കനത്ത തിരച്ചടിയായി.

ഇന്നത്തെ വില

ഇന്ന് സ്വർണ വില ഒരു ​ഗ്രാമിന് 50 രൂപ വർദ്ധിച്ച് 7115 രൂപയായി. പവന് 400 രൂപ വർദ്ധിച്ച് ഇന്ന് 56920 രൂപയുമായി. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലെ സ്വർണ വില ഉയരാൻ കാരണമാവുന്നത്. ഇന്നലെ 560 രൂപ വർദ്ധിച്ചപ്പോൾ ഇന്ന് വീണ്ടും 400 രൂപ വർ​ദ്ധിച്ചു. മൂന്ന് ദിവസം കൊണ്ട് 1440 രൂപ വർദ്ധിച്ചു. ഇന്നത്തെ വിലപ്രകാരം 10 ​ഗ്രാം സ്വർണം വാങ്ങാൻ 71150 രൂപയാവുന്നു.

24 കാരറ്റ് സ്വർണത്തിന് ഒരു ​ഗ്രാമിന് 7762 രൂപയും പവന് 62,096 രൂപയുമാവുന്നു. 18 ​കാരറ്റിന് ഒരു ​ഗ്രാമിന് 5822 രൂപയും പവന് 46576 രൂപയുമാണ്.

 

കേരളത്തിൽ കുതിച്ചുയർന്ന് സ്വർണ വില; 400 രൂപ ഇന്നും വർദ്ധിച്ചു, വില 60,000 ഭേദിക്കുമോ?

ഒരു പവൻ ആഭരണം വാങ്ങാൻ ?

3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ), പണിക്കൂലി എന്നീ ചാർജുകൾ വരുമ്പോൾ സ്വർണാഭരണത്തിന്റെ വില വർദ്ധിക്കും. പണിക്കൂലിയ്ക്കാണ് പലപ്പോഴും ചാർജ് വർദ്ധിക്കുന്നത്. സാധാരണയായി 5 മുതൽ 30 ശതമാനം വരെയാണ് പണിക്കൂലി കണക്കാക്കുന്നത്. ഇന്നത്തെ സ്വർണ വില പ്രകാരം 5% പണിക്കൂലി നോക്കിയാൽ കേരളത്തിൽ നിന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ 61,668 രൂപ മതി.

ഒരു ​ഗ്രാം ആഭരണത്തിന് ഇന്ന് 7708 രൂപ കൊടുക്കണം. എല്ലാ ജ്വല്ലറിയിലും ഇതേ വിലയിൽ വിൽപ്പന നടക്കണമെന്നില്ല. പണിക്കൂലി വ്യത്യാസപ്പെടുമ്പോൾ വിലയിൽ നേരിയ മാറ്റം ഉണ്ടാവും.

സ്വർണം കുതിച്ചുയരുന്നു

യുദ്ധം വീണ്ടും വന്നതോടെയാണ് സ്വർണ വില കാര്യമായി ഉയരാൻ കാരണമായത്. യു.എസ് ആയുധങ്ങൾ ഉപയോഗിച്ച്, റഷ്യക്കുള്ളിൽ ആക്രമണം നടത്താൻ യുക്രെയ്ന് ബൈഡൻ അനുവാദം നൽകിയിരുന്നു. യുദ്ധം വരുന്നതോടെ ആ​ഗോള സമ്പദ് വ്യവസ്ഥയിൽ കാര്യമായി ക്ഷീണം നേരിടും. മാത്രമല്ല നിക്ഷേപങ്ങളെയും ഇത് ബാധിക്കും. ഇതോടെ ഓഹരിയും നഷ്ടത്തിലേക്ക് വീഴും. സ്വാഭാവികമായും ഇതോടെ സ്വർണ നിക്ഷേപത്തിന് ഡിമാൻഡ് വർദ്ധിക്കുകയും വില ഉയരാനും കാരണമാവും. ഡോളറിന്റെ വീഴ്ചയും സ്വർണ വിലയെ സ്വാധീനിക്കുന്നുണ്ട്.

ഇനിയും വില കയറുമോ?

സ്വർണ വില കുതിക്കുന്നു. ഇന്നും മാറ്റമില്ലാതെ സ്വർണ വില മുന്നോട്ട് ഉയരുന്നു. സ്വർണാഭരണം വാങ്ങാൻ ആ​ഗ്രഹിക്കുന്നവർക്ക് ഇത് വലിയ തിരിച്ചടിയാണ്. ഇനിയും വില വർദ്ധിക്കുന്നതിനു മുന്നേ ഇന്നത്തെ വിലയ്ക്ക് തന്നെ ബുക്ക് ചെയ്യാം. വരും ദിവസങ്ങളിൽ വില കുതിച്ചാൽ കനത്ത തിരിച്ചടിയാവും. ഇന്നത്തെ വിലയിൽ ആഭരണം ബുക്ക് ചെയ്യാം. വിവാഹ ആവശ്യങ്ങൾക്കായി വാങ്ങുന്നവരും ഇന്ന് തന്നെ ബുക്ക് ചെയ്തോളൂ....

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X