സ്വർണ വില കുറഞ്ഞും കൂടിയും മാറി മറയുന്നു. കേരളത്തിൽ ഇന്നലെ പവന് 120 രൂപ കുറഞ്ഞപ്പോൾ ഇന്ന് ഒറ്റയടിക്ക് 560 രൂപ വർദ്ധിച്ചു. ഇന്നലെ ആശ്വാസമായ സ്വർണ വില ഇന്ന് മലക്കം മറിഞ്ഞ് 57,000 കടന്നു. അപ്രതീക്ഷിതമായ ഈ വില മാറ്റങ്ങൾ സാധാരണക്കാരെ പ്രതിസന്ധിയിലാഴ്ത്തുന്നു. നാളെയും വില കയറിയാൽ 58,000 രൂപയിലേക്ക് സ്വർണ വില ഉയരുമെന്നതിൽ സംശയമില്ല. വിലക്കയറ്റവും വിലയിടിവും പ്രവചനാതീതമാവുന്നു.
ഇന്നത്തെ വില
ഇന്ന് സ്വർണ വില ഉയർന്നു. ഒരു ഗ്രാമിന് 70 രൂപ വർദ്ധിച്ച് 7160 രൂപയായി. പവന് 560 രൂപ കയറി 57,280 രൂപയായി. ഇന്നലെ സ്വർണ വില കുറഞ്ഞപ്പോൾ ഇന്ന് സ്വർണ വില കയറി. സ്വർണ വില ഇനിയും കയറുമോ? ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 71,600 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 7811 രൂപയും പവന് 62,488 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 5858 രൂപയും പവന് 46,864 രൂപയുമാണ്.
സ്വർണ വിലയിലെ ചലനങ്ങൾ
രാജ്യാന്തര വിലയിലെ ചലനങ്ങളാണ് കേരളത്തിലെ ഈ ചാഞ്ചാട്ടത്തിന് കാരണം. യുദ്ധം അവസാനിക്കുന്നതുമായി ബന്ധപ്പെട്ടാണ് ഇന്നലെ സ്വർണ വില കുറഞ്ഞത്. എന്നാൽ അതിന് വിപരീതമായി വീണ്ടും ആക്രമണം നടത്തിയെന്ന് ഇസ്രായേൽ വ്യക്തിമാക്കി. ഇതോടെ യുദ്ധത്തിന് വഴി തുറന്നിരിക്കുന്നു. സ്വർണ വില ഉയരാനും ഇത് കാരണമായി.

യുദ്ധം വന്നാൽ സ്വർണ നിക്ഷേപങ്ങൾക്കും ഡിമാൻഡ് ഉയരും. അതും സ്വർണ വിലയ്ക്ക് അനുകൂലമായ വാർത്തയാണ്. അതിനാ യുദ്ധം നീണ്ടും പോയാൽ സ്വർണം ഇനിയും ഉയരും.
മാത്രമല്ല യു.എസിൽ പണപ്പെരുപ്പം, തൊഴിലില്ലായ്മ എന്നിവയിൽ ആശ്വാസകരമായ വാർത്തകൾ വരുന്നതിനാൽ ഡിസംബറിൽ അടിസ്ഥാന പലിശ നിരക്ക് കുറക്കാൻ സാധ്യതയുണ്ട്. അതും വരും ദിവസങ്ങളിലും വില വർദ്ധിക്കാൻ ഇടയാക്കാം.
സ്വർണ വില ഉയരുന്നു....
സ്വർണ വില വീണ്ടും ഉയർന്നു. ഇതിങ്ങനെ കുറഞ്ഞും കൂടിയും സാധാരണക്കാരെ പ്രതിസന്ധിയാലാഴ്ത്തുമോ? ഇന്നത്തെ സ്വർണ വില ഉയർന്നെങ്കിലും ഈ വിലയ്ക്ക് സ്വർണം വാങ്ങുന്നതാണ് നല്ലത്. നാളെയും സ്വർണ വില ഉയർന്നാൽ സാധാരണക്കാർക്ക് താങ്ങാവുന്നതിലും അപ്പുറമായേക്കാം. ഒക്ടോബർ അവസാനത്തെ സ്വർണ വിലയിലേക്ക് നാളെ വില ഉയർന്നാൽ വിവാഹ ആവശ്യങ്ങൾക്കും മറ്റുമായി ആഭരണങ്ങൾ വാങ്ങുന്നവർക്ക് വലിയ തിരിച്ചടിയാവും. അതിനാൽ ഇന്നത്തെ വിലയ്ക്ക് തന്നെ സ്വർണാഭരണം ബുക്ക് ചെയ്യൂ.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം



Click it and Unblock the Notifications
