കുതിപ്പിനൊടുവിൽ നേരിയ ഇടിവ്. 6 ദിവസത്തെ വിലക്കയറ്റത്തിനൊടുവിലാണ് ഇന്ന് സ്വർണ വില കുറഞ്ഞത്. ഇന്ന് പവന് 80 രൂപയാണ് ഇടിഞ്ഞത്. 6 ദിവസം കൊണ്ട് പവന് 1000 രൂപയാണ് വർദ്ധിച്ചത്. അതിനാൽ ഇന്നത്തെ 80 രൂപ ഇടിവ് സാധാരണക്കാർക്ക് നിരാശ തന്നെയാണ്. എന്നാൽ വരും ദിവസങ്ങളിൽ വില ഇടിഞ്ഞാൽ ആശ്വസിക്കാം. 2025 ലെ പ്രവചനം സത്യമാവും എന്നതിനുള്ള ലക്ഷണങ്ങളാണ് സ്വർണ വിലയുടെ ഈ ഉയർച്ച. ആഭരണപ്രേമികൾക്കും വിവാഹാഘോഷങ്ങൾക്ക് ആഭരണം എടുക്കുന്നവർക്കും നിരാശ കുറയുന്നില്ല.
ഇന്നത്തെ വില
ഇന്ന് ഒരു ഗ്രാമിന് 10 രൂപ കുറഞ്ഞ് 7330 രൂപയായി. പവന് 80 രൂപ കുറഞ്ഞ് 58,640 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 73,300 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 7996 രൂപയും പവന് 63,968 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 5997 രൂപയും പവന് 47,976 രൂപയുമാണ്.
ഇന്ന് രാജ്യാന്തര വില ഔൺസിന് 2673 ഡോളറിലാണ് വ്യാപാരം നടത്തുന്നത്. ഈ നേരിയ ചലനമാണ് കേരളത്തിലെ സ്വർണ വിലയേയും വീഴ്ത്താൻ ഇടയാക്കിയത്. സ്വർണ വില ഉയർന്നതോടെ സ്വർണ നിക്ഷേപങ്ങളിലും ആളുകൾ ധാരാളമായി നിക്ഷേപിക്കുന്നുണ്ടായിരുന്നു. ഇന്നത്തെ വിലക്കുറവ് താത്കാലികമാണ്. അതിനാൽ നാളെ വില ഉയരാനും സാധ്യതയുണ്ട്.

സ്വർണ വില ഇനിയും ഉയരും. ഒക്ടോബറിലെ റെക്കോർഡ് തകർത്ത് പുതിയ റെക്കോർഡ് സൃഷ്ടിക്കാനുള്ള ഓട്ടത്തിലാണ് സ്വർണ വില. ഇന്നലെ വരെയുണ്ടായിരുന്ന ട്രെൻഡിൽ ഇന്നും വില ഉയർന്നാൽ 59000ലേക്ക് പെട്ടെന്ന് എത്താൻ സാധിച്ചേനെ. അതായത് 60000 എന്ന സംഖ്യ വിദൂരമല്ല. എപ്പോൾ വേണമെങ്കിലും ആ വിലയിലേക്ക് സ്വർണം എത്തും.
ഒരു പവൻ ആഭരണത്തിന് എത്ര വേണം?
സ്വർണ വില ഉയരുമ്പോൾ ആഭരണത്തിൻ്റെ വിലയും ഉയരുന്നു. ഇന്നത്തെ വിലയിൽ പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നിവ നോക്കിയാൽ കേരളത്തിൽ നിന്നും ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 63,470 രൂപ വേണം. ഒരു ഗ്രാം ആഭരണത്തിന് ഇന്ന് ഏകദേശം 7,980 രൂപ കൊടുക്കണം. പണിക്കൂലി ഒരിക്കലും ഒരേ പോലെയാവില്ല. അതിനാൽ ഈ വില കൃത്യമായ കണക്കല്ല. ഓരോ ജ്വല്ലറിയിലും പണിക്കൂലി മാറുന്നതിന് അനുസരിച്ച് ഈ വിലയിൽ നേരിയ മാറ്റങ്ങൾ വന്നേക്കാം.
ബുക്ക് ചെയ്യുന്നുണ്ടോ?
ഇന്ന് വിലയിൽ നേരിയ ഇടിവുണ്ടായി. പക്ഷേ ആശ്വാസകരമായ വിലക്കുറവ് ഉണ്ടായിട്ടില്ല. ഇന്നും വില 58000 തന്നെ ശക്തമായി നിലകൊള്ളുന്നു. വരും ദിവസങ്ങളിൽ വില ഇടിഞ്ഞാൽ ആശ്വാസകരമാവും. എന്നാൽ നാളെ ഇതിൽ ശക്തമായി വില ഉയർന്നാൽ എന്തു ചെയ്യും? ഇന്നത്തെ വിലക്കുറവിൽ ആഭരണം വാങ്ങാൻ പ്ലാനുണ്ടോ? എങ്കിൽ വേഗം തന്നെ ബുക്ക് ചെയ്തോളൂ...
More From GoodReturns

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക: സിൽക്ക് ബോർഡിൽ ഗതാഗതക്കുരുക്ക് രൂക്ഷം, ഈ വഴികൾ ഒഴിവാക്കൂ!

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

ആർബിഐ പണനയ യോഗം വരുന്നു; നിഫ്റ്റി ഓട്ടോ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ



Click it and Unblock the Notifications