ഇന്നലെ വില കുറഞ്ഞെങ്കിൽ ഇന്ന് സ്വർണത്തിന് വമ്പൻ വിലക്കയറ്റം. റെക്കോർഡ് വിലയിലേക്കാണ് സ്വർണം എത്തിയത്. ഇന്ന് പവന് 840 രൂപയാണ് വർദ്ധിച്ചത്. ഇതോടെ സ്വർണം പവന് 62,000 കടന്നു. ഇതേ ട്രെൻഡ് തുടർന്നാൽ 63,000ലേക്ക് എത്താനും അതിലൂടെ 65,000 കടക്കാനും വലിയ താമസമില്ല. സ്വർണാഭരണങ്ങൾ വാങ്ങാൻ സാധാരാണക്കാർക്ക് പ്രയാസമേറും. ബജറ്റിൽ ആഭരണത്തിന്റെ കസ്റ്റംസ് തീരുമ കുറച്ചിട്ടു പോലും സ്വർണത്തിന് രക്ഷയില്ല.
ഇന്നത്തെ സ്വർണ വില
ഇന്ന് ഒരു ഗ്രാമിന് 105 രൂപ വർദ്ധിച്ച് 7810 രൂപയായി. പവന് 840 രൂപ വർദ്ധിച്ച് 62,480 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 78,100 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 8520 രൂപയും പവന് 68,160 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 6390 രൂപയും പവന് 51,120 രൂപയുമാണ്.
ഇന്ന് സ്പോട്ട് സ്വർണ വില 2,817 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. രാജ്യാന്തര വിപണിയിലും സ്വർണ വില ഉയർന്നു. എന്നാൽ ഡോളറിൻ്റെ മൂല്യം ഉയർന്നതോടെ രൂപയ്ക്ക് സർവകാലത്തകർച്ചയാണ്.
രാജ്യാന്തര വ്യാപാരം...
ഇറക്കുമതി തീരുവയുമായി ബന്ധപ്പെട്ട് ഡൊണാൾഡ് ട്രംപിൻ്റെ നയങ്ങൾ ആഗോളതലത്തിൽ പരിഭ്രാന്തി പരത്തിയിട്ടുണ്ട്. ഇത് സ്വർണ വില ഉയരാനുള്ള വഴിയൊരുക്കും. മാത്രമല്ല യു.എസ് ഫെഡറൽ ബാങ്ക് പലിശ നിരക്ക് കുറച്ചാൽ അതും സ്വർണ വില വർദ്ധിക്കാൻ കാരണമാവും.

സ്വർണ വിലയുടെ കയറ്റം
2024 ഫെബ്രുവരി 4 ന് 22 കാരറ്റ് സ്വർണത്തിന് 46,480 രൂപയായിരുന്നു വില. 16,000 രൂപയാണ് കൃത്യം ഒരു വർഷം കൊണ്ട് ഉയർന്നിരിക്കുന്നത്. വെറും ഒരു വർഷത്തെ വിലക്കയറ്റമാണിത്. 10 വർഷം മുന്നേ 2015 ഫെബ്രുവരി 4ന് സ്വർണത്തിന് 20,800 രൂപയായിരുന്നു വില. അതായത് 10 വർഷം കൊണ്ട് 22 കാരറ്റ് സ്വർണത്തിന് 41,680 രൂപയാണ് ഉയർന്നത്.
ഇന്ന് സ്വർണാഭരണം വാങ്ങാൻ എത്ര രൂപ വേണം?
സ്വർണാഭരണം വാങ്ങാൻ പ്ലാനുണ്ടോ? പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നിവയും ചേർന്നാൽ കേരളത്തിൽ നിന്നും ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 67,626 രൂപ വേണം. ഒരു ഗ്രാം ആഭരണത്തിന് ഇന്ന് ഏകദേശം 8,453 രൂപ കൊടുക്കണം. പണിക്കൂലിയിൽ വ്യത്യാസം വരുന്നതിന് അനുസരിച്ച് ഈ വിലയിൽ മാറ്റം വന്നേക്കും. ഇന്നത്തെ വില അനുസരിച്ച് നോക്കുമ്പോൾ ഏകദേശം ആഭരണത്തിന് ഇത്രയും രൂപ നൽകേണം.
ഇത്രയും വില ഉയരുന്നത് സാധാരണക്കാർക്ക് താങ്ങാവുന്നതിലും അപ്പുറമാണ്. ആഭരണം വാങ്ങുന്നതിലും മികച്ചത് സ്വർണത്തിൽ നിക്ഷേപിക്കുന്നതാവും. സ്വർണ നിക്ഷേപത്തിലൂടെ വമ്പൻ ലാഭം ഉറപ്പാക്കാം. സ്വർണത്തിൻ്റെ ഈ അപ്രതീക്ഷിത വളർച്ച നിക്ഷേപകർക്ക് ഏറെ ആവേശം നൽകുന്നുണ്ട്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications