മാറി മറിഞ്ഞ് സ്വർണ വില. സംസ്ഥാനത്തെ സ്വർണ വിലയിൽ ഇന്ന് നേരിയ ഇടിവ്. സ്വർണ വിലയിലെ ഈ കയറ്റിറക്കങ്ങൾ അപ്രതീക്ഷിതമാവുന്നു. ഇന്ന് പവന് 80 രൂപയാണ് കുറഞ്ഞത്. ഇന്നലെ ഒറ്റയടിയ്ക്ക് 560 രൂപയായിരുന്നു ഉയർന്നത്. അതിനാൽ ഇന്നത്തെ ഇറക്കം താത്കാലികമാണ്. വിവാഹം ആവശ്യങ്ങൾക്കും മറ്റുമായി സ്വർണം വാങ്ങാൻ പ്ലാൻ ചെയ്യുന്നവർക്ക് ഈ വിലയിറക്കം ആശ്വാസകരമല്ല. ഓരോ ദിവസവും വില കൂടിയും കുറഞ്ഞും മാറുന്ന ഈ ട്രെൻഡ് ഇനിയും തുടർന്നാൽ ഡിസംബർ ആദ്യ വാരം തന്നെ സ്വർണ വില 60,000 എന്ന റെക്കോർഡിലേക്ക് എത്തും.
ഇന്നത്തെ വില
ഇന്ന് ഒരു ഗ്രാമിന് 10 രൂപ കുറഞ്ഞ് 7150 രൂപയായി. പവന് 80 രൂപ കുറഞ്ഞ് 57,200 രൂപയായി. ഈ ആഴ്ചയിൽ ഓരോ ദിവസവും വില കൂടിയും കുറഞ്ഞും സാധാരണക്കാരെ പ്രതിസന്ധിയിലെത്തിച്ചു. ഈ മാസത്തെ അവസാന ദിവസമായ ഇന്ന് നേരിയ തോതിലാണെങ്കിലും വില കുറഞ്ഞിരിക്കുന്നു. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 71,500 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 7800 രൂപയും പവന് 62,400 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 5850 രൂപയും പവന് 46,800 രൂപയുമാണ്.

യുദ്ധം സ്വർണ വിലയ്ക്ക് ആശ്വാസകരം....
രാജ്യാന്തര വിലയിലെ വ്യതിയാനങ്ങൾ കേരളത്തിലും പ്രതിഫലിയ്ക്കുന്നു. യുദ്ധം വീണ്ടും ആരംഭിക്കുന്നതോടെ ഇന്നലെ പെട്ടെന്ന് വില കയറി. എന്നാൽ ഇന്ന് വീണ്ടും ചെറിയ ഇറക്കം. യു.എസ് സാമ്പദ് വ്യവസ്ഥയിലെ ചലനങ്ങൾ ഡിസംബറിൽ സ്വർണ വിലയ്ക്ക് ആശ്വസകരമാവുമോ എന്ന് കണ്ടറിയണം.
യുദ്ധം അവസാനിക്കാതെ തുടർന്നാൽ ഒക്ടോബറിലെ സ്വർണ വിലയുടെ റെക്കോർഡുകൾ ഭേദിക്കാൻ സാധ്യതയുണ്ട്. ഇത് സാധാരണക്കാരെ ഇരുട്ടിലാഴ്ത്തുന്ന വിലക്കയറ്റം ആവും.
സ്വർണ വില മലക്കം മറിയുന്നു...
ഇന്ന് സ്വർണ വിലയിൽ നേരിയ ഇടിവ്. ഇന്നലെ കനത്ത വിലക്കയറ്റവും രേഖപ്പെടുത്തിയിരുന്നു. ഈ ആഴ്ചയിൽ വില കൂടിയും കുറഞ്ഞും സാധാരണക്കാരെ പ്രതിസന്ധിയിലേക്ക് വീഴത്തുകയാണ് സ്വർണ വില. വിവാഹ ആവശ്യങ്ങൾക്കായി സ്വർണാഭരണം വാങ്ങുന്നവർക്ക് ഈ മാറ്റം ആശ്വാസകരമല്ല. രാജ്യാന്തര വിലയിലെ മാറ്റങ്ങളാണ് പ്രതിഫലിക്കുന്നതെങ്കിലും ഇന്നത്തെ വിലയ്ക്ക് ആഭരണം വാങ്ങിയാൽ നല്ലതാണോ? ഈ വില ഇനി വരും ദിവസങ്ങളിൽ താഴേക്ക് വീഴുമോ എന്ന് കണ്ടറിയണം.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം



Click it and Unblock the Notifications
