കേരളത്തെ നടുക്കി സ്വർണ വില പുതിയ റെക്കോർഡുമായി കുതിക്കുന്നു. അവസാനം ഇന്ന് 60,000 രൂപ കടന്നിരിക്കുന്നു. വമ്പൻ കുതിപ്പിനാണ് ഇന്ന് ജനുവരി 22ന് സാക്ഷ്യം വഹിച്ചിരിക്കുന്നത്. സ്വർണത്തിന്റെ അപ്രതീക്ഷിതമായ കുതിപ്പ് സാധാരണക്കാരെയും ആഭരണപ്രേമികളെയും തളർത്തുന്നു. ഇന്നലെ വരെ കാര്യമായ ചലനമില്ലാതെ വില കൂടിയും കുറഞ്ഞും മുന്നോട്ടു പോവുകയായിരുന്നു. എന്നാൽ ഇന്ന് ഒറ്റയടിക്ക് പവന് 600 രൂപ ഉയർന്നു. ഇതോടെ ആഭരണം വാങ്ങുന്നവർക്ക് സ്വർണം വെറും സ്വപ്നമായി മാറുമെന്നത് സത്യമാവുന്നു. 2025 ഒരു സ്വർണ വർഷം തന്നെയാവുന്നു.
ഇന്നത്തെ വില
ഇന്ന് ഒരു ഗ്രാമിന് 75 രൂപ വർദ്ധിച്ച് 7525 രൂപയായി. പവന് 600 രൂപ വർദ്ധിച്ച് 60,200 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 72,250 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 8209 രൂപയും പവന് 65,672 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 6157 രൂപയും പവന് 49,256 രൂപയുമാണ്.
ട്രംപ് വന്നതോടെ സ്വർണം കുതിക്കുന്നു
രാജ്യാന്തര വിപണിയിൽ സ്പോട്ട് സ്വർണ വില ഔൺസിന് 2751 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. ഡൊണാൾഡ് ട്രംപ് അധികാരമേറ്റതിനു പിന്നാലെ ചൈന, കാനഡ, മെക്സികോ എന്നീ രാജ്യങ്ങൾക്ക് കനത്ത ഇറക്കുമതി തീരുവ ചുമത്തുമെന്ന് പ്രഖ്യാപിച്ചു, ഇത് ഏറെ ആശങ്കയുണർത്തുന്നു. ഈ പുതിയ തീരുമാനം ഒരു വ്യാപാര യുദ്ധത്തിന് കാരണമായേക്കാം. ഈ സാഹചര്യം സ്വർണത്തിന് കരുത്തേകി. വില ഉയർന്നു. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇന്ന് രണ്ടു പൈസ ഇടിഞ്ഞതും സ്വർണവിലയെ സ്വാധീനിച്ചു.

ഇന്നത്തെ വിലക്കയറ്റം ചരിത്രത്തിലെ ഏറ്റവും ഉയർന്നതാണ്. 2024 ഒക്ടോബർ 31ന് 59,640 രൂപയിലായിരുന്നു വ്യാപാരം നടന്നത്. ഇന്നലെ വരെ ചരിത്രത്തിലെ ഏറ്റവും വലിയ വിലയായിരുന്നു അത്. ഇന്ന് ഒറ്റയടിക്ക് 60,000 കടന്നതോടെ വിവാഹ ആവശ്യങ്ങൾക്ക് ഒരുങ്ങുന്നുവർക്ക് ഇത് വലിയ തിരിച്ചടിയായി മാറി. 2024 ജനുവരി 22ന് സ്വർണ വില പവന് 46240 രൂപയായിരുന്നു. ഇന്ന് വില ഉയർന്നതോടെ കൃത്യം ഒരു വർഷം കൊണ്ട് 13,960 രൂപയാണ് പവന് ഉയർന്നത് എന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
ഒരു പവൻ ആഭരണത്തിന് എത്ര വേണം?
സ്വർണം റെക്കോർഡ് വിലയിൽ. സ്വർണാഭരണങ്ങളുടെ വിലയും കയറി. പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നിവയും ചേർന്നാൽ കേരളത്തിലെ ജ്വല്ലറിയിൽ നിന്നും ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഇന്ന് ഏകദേശം 65,161 രൂപ വേണം. ഒരു ഗ്രാം ആഭരണത്തിന് ഇന്ന് ഏകദേശം 8,145 രൂപ കൊടുക്കണം. ഓരോ ജ്വല്ലറിയിലും ഈ സ്വർണ വിലയിൽ നേരിയ മാറ്റം വന്നേക്കാം. അത് പണിക്കൂലിയിലെ മാറ്റങ്ങൾ മൂലമായിരിക്കും.
സ്വർണം വെറും സ്വപ്നമാവും
സ്വർണ വില 60,000 കടന്നിരിക്കുന്നു. ഇനി സാധാരണക്കാർക്കും ആഭരണപ്രേമികൾക്കും സ്വർണം വെറും സ്വപ്നമായേക്കും. 60,000 രൂപയും കടന്നു കുതിക്കുന്ന സ്വർണത്തിൽ നിക്ഷേപിക്കുന്നതാവും ഭാവി നേട്ടങ്ങൾക്ക് ഉചിതം. 22 കാരറ്റ് സ്വർണത്തിന് പകരം 18 കാരറ്റ് സ്വർണാഭരണങ്ങൾ വാങ്ങി കൂട്ടുന്നോ? ഇന്നത്തെ വിലക്കയറ്റത്തിലൂടെ സ്വർണം ഇനി താഴെ ഇറങ്ങില്ലെന്ന സൂചനയാണ് വ്യക്തമാക്കുന്നത്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications