പൊന്നും വില കൊടുക്കേണ്ടി വരുമോ? സ്വർണ വില ഇന്നും മാറ്റമില്ലാതെ ഉയരുന്നു. ഇതെങ്ങോട്ടാണ് ഈ സ്വർണ വില കുതിക്കുന്നത്? ഇന്ന് പവന് 640 രൂപ വർദ്ധിച്ചു. ഇന്നലെ 240 രൂപയായിരുന്നു വർദ്ധിച്ചത്. നവംബർ 18 മുതൽ ഇന്ന് വരെ സ്വർണം അതിന്റെ തേരോട്ടം തുടർന്നു കൊണ്ടിരിക്കുന്നു. ഇനിയും ഉയർന്നാൽ സാധാരണക്കാർക്ക് അത് താങ്ങാവുന്നതിലും വലുതാവും. സ്വർണ വില 60,000 കടക്കുമോ? ഇന്ന് പവന് 57,800 രൂപയായി.
ഒക്ടോബർ അവസാന ദിവസങ്ങളിലെ അതേ കുതിപ്പാണ് നവംബറിലും പ്രതിഫലിക്കുന്നത്. കേരള ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്വർണ വിലയാണ് ഒക്ടോബർ 31ന് രേഖപ്പെടുത്തിയത്. അന്ന് 59640 രൂപയായിരുന്നു. നവംബറിലെ കുതിപ്പ് കാണുമ്പോൾ ഒക്ടോബറിലെ റെക്കോർഡും ഭേദിക്കാൻ സാധ്യതയുണ്ട്.
ഇന്നത്തെ വില
ഇന്ന് ഒരു ഗ്രാമിന് 80 രൂപ വർദ്ധിച്ച് 7225 രൂപയായി. പവന് 640 രൂപ വർദ്ധിച്ച് ഇന്ന് 57,800 രൂപയായി. തുടർച്ചയായ അഞ്ച് ദിവസം കൊണ്ട് 2320 രൂപ പവനും, ഗ്രാമിന് 290 രൂപയും കയറി. നാളെയും വില കയറിയാൽ വിവാഹ ആവശ്യങ്ങൾ ഉള്ളവർക്ക് അത് കനത്ത് തിരിച്ചടിയാവും. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 72,250 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 7882 രൂപയും പവന് 63,056 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 5912 രൂപയും പവന് 47,296 രൂപയുമാണ്.

ഒരു പവൻ ആഭരണത്തിന് എത്ര രൂപയാവും....
3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ), പണിക്കൂലി എന്നീ ചാർജുകളാണ് സ്വർണാഭരണം വാങ്ങുമ്പോൾ അധിക വില ഈടാക്കാൻ കാരണം. ഇന്നത്തെ സ്വർണ വില പ്രകാരം 5% പണിക്കൂലി നോക്കിയാൽ കേരളത്തിലെ ജ്വല്ലറിയിൽ നിന്നും ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ 62,565 രൂപ വേണം. ഒരു ഗ്രാം ആഭരണത്തിന് ഇന്ന് 7820 രൂപ കൊടുക്കണം. ഓരോ ജ്വല്ലറിയിലും ഈ വിലയിൽ ചില വ്യത്യാസങ്ങൾ വന്നേക്കാം. സാധാരണയായി 5 മുതൽ 30 ശതമാനം വരെയാണ് ആഭരണത്തിന്റെ പണിക്കൂലി കണക്കാക്കുന്നത്.
സ്വർണം വില ഉയരുന്നത് എങ്ങനെ?
ഉക്രൈന് യു.എസ് ആയുധങ്ങൾ നൽകി റഷ്യയെ ആക്രമിക്കാനുള്ള അനുമതി ജോ ബൈഡൻ നൽകിയത് യുദ്ധം ആരംഭിക്കാൻ ഇടയായി. ഇത് സ്വർണ വില ഉയരാൻ കാരണമായി. യുദ്ധങ്ങൾ എല്ലാ കാലത്തും സ്വർണ വിലയെ സ്വാധീനിക്കാറുണ്ട്. യുദ്ധം പ്രഖ്യാപിക്കുമ്പോൾ ആളുകൾ സ്വർണ നിക്ഷേപങ്ങളിലേക്ക് ചേക്കേറും. ഇത് സ്വർണത്തിന്റെ ഡിമാൻഡ് വർദ്ധിപ്പിക്കാൻ ഇടയാക്കും. ഈ പ്രതിസന്ധികൾ മാറുമ്പോൾ സ്വർണ നിക്ഷേപങ്ങളിൽ നിന്നും ആളുകൾ മാറി മറ്റു നിക്ഷേപങ്ങളിലേക്ക് പോവും. ഇത് സ്വർണ വില കുറയാനും കാരണമാവും.
രാജ്യാന്തര വില കുതിക്കുന്നുണ്ട്. ഇന്ന് ഔൺസിന് 2685 ഡോളറാണ്. എന്നാൽ ഇത് 2700 കടന്നാൽ കേരളത്തിൽ 60,000 രൂപ കടക്കുമെന്നതിൽ സംശയമില്ല.
വില താഴേക്കില്ല.... ബുക്ക് ചെയ്യാം...
സ്വർണ വില മുന്നോട്ടേക്ക് തന്നെ. ഇപ്പോൾ സ്വർണം വാങ്ങാൻ സാധിക്കുമോ. സത്യത്തിൽ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യിൽ ഇപ്പോൾ സ്വർണം വാങ്ങാം. എന്നിരുന്നാലും സാധാരണക്കാരന് ഈ വിലക്കയറ്റം അൽപം പ്രയാസമേറിയതാണ്. ഇന്നത്തെ വിലയിൽ ബുക്ക് ചെയ്താൽ 60,000 ലേക്ക് എത്തുന്നതിനു മുന്നേ വാങ്ങാം. വേഗം ഇന്ന് തന്നെ ബുക്ക് ചെയ്യാം. വിവാഹ ആവശ്യങ്ങൾ ഉള്ളവർക്കും നേരത്തെ ബുക്ക് ചെയ്യുന്നത് ആശ്വാസമായേക്കാം.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications