ഇന്ന് സ്വർണത്തിന് വില കുറഞ്ഞു. ദീർഘ നാളത്തെ കാത്തിരിപ്പിനൊടുവിൽ ഇന്നാണ് സ്വർണത്തിന് അൽപം വില ഇറങ്ങിയത്. ഇന്ന് സ്വർണം വാങ്ങുന്നുണ്ടോ? സ്വർണ വില ഇന്ന് പവന് 560 രൂപ കുറഞ്ഞു. ഇന്നത്തെ വിലയിറക്കം ആശ്വാസകരമല്ല. ഇന്നലെ 64,000 രൂപ പവന് കടന്നിരുന്നു, എന്നാൽ ഇന്ന് വീണ്ടും 63,000ലേക്ക് കയറിയിരിക്കുന്നു. വിവാഹത്തിനായി ആഭരണങ്ങൾ വാങ്ങുന്നവർക്ക് ഇത് സന്തോഷ വാർത്തയാണ്.
ഇന്നത്തെ സ്വർണ വില
ഇന്ന് ഒരു ഗ്രാമിന് 70 രൂപ കുറഞ്ഞ് 7940 രൂപയായി. പവന് 560 രൂപ കുറഞ്ഞ് 63,520 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 79,400 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 8667 രൂപയും പവന് 69,336 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 6497 രൂപയും പവന് 51,976 രൂപയുമാണ്.
രാജ്യാന്തര വിപണിയിൽ സ്വർണത്തിന് നേരിയ ഇടിവ്. ഇന്ന് സ്പോട്ട് സ്വർണ വില ഔൺസിന് 2,886 ഡോളറിലാണ് വ്യാപാരം നടത്തുന്നത്. ഇതാണ് ആഭ്യന്തര വിലയിലെ വീഴ്ചക്കു കാരണം. ഈ വിലയിടിവ് ആശ്വാസകരമല്ല, വില ഇനിയും ശക്തിയാർജ്ജിച്ചേക്കാം. ഫെബ്രുവരിയിലെ രണ്ടാമത്തെ വില ഇടിവാണ് ഇന്ന്.

സ്വർണ നിക്ഷേപങ്ങളാണോ ചതിച്ചത്?
സ്വർണം ഒരു സുരക്ഷിത നിക്ഷേപം എന്ന നിലയിൽ ജനപ്രിയമാണ്. ഇതോടെ സ്വർണത്തിൻ്റെ ഡിമാൻഡും ഉയർന്നു. മാത്രമല്ല ഇറക്കുമതി തീരുവ നയത്തിൻ്റെ പേരിലും സ്വർണ വില കുതിക്കാൻ കാരണമായി. എന്നാൽ സ്വർണത്തിന് വില കുതിച്ചതോടെ സ്വർണ നിക്ഷേപങ്ങളിൽ നിന്ന് വ്യാപകമായി ആളുകൾ ലാഭം എടുക്കാൻ തുടങ്ങി. ലാഭമെടുപ്പിനെ തുടർന്ന് രാജ്യാന്തരവില 2,887 ഡോളറിലേക്ക് വീണു. മാത്രമല്ല രൂപയുടെ കയറ്റവും സ്വർണ വില ഇടിയാൻ കാരണമായി.
മാത്രമല്ല യു.എസ് ഫെഡ് റിസർവ് പലിശ നിരക്ക് കുറക്കുന്നില്ലെന്ന തീരുമാനവും കൈകൊണ്ടതോടെ സ്വർണത്തിന് വില ഇടിഞ്ഞു.
ഇന്ന് സ്വർണാഭരണം വാങ്ങാൻ എത്ര രൂപ വേണം?
സ്വർണ വിലയിൽ നേരിയ ആശ്വാസമുണ്ടെങ്കിലും ആഭരണം വാങ്ങുമ്പോൾ ആശ്വാസമുണ്ടോ? ഇന്ന് ഒരു പവൻ ആഭരണം വാങ്ങാൻ പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നിവയും ചേർന്നാൽ ഏകദേശം 69,780 രൂപ വേണം. ഒരു ഗ്രാം ആഭരണത്തിന് ഇന്ന് ഏകദേശം 8,724 രൂപ കൊടുക്കണം. പണിക്കൂലിയിൽ വ്യത്യാസം വരുന്നതിന് അനുസരിച്ച് ഈ വിലയിൽ മാറ്റം വന്നേക്കും. ഈ വിലയിൽ നേരിയ മാറ്റങ്ങൾ വന്നേക്കാം. എങ്കിലും കണക്ക് പ്രകാരം 69,000 രൂപക്ക് മുകളിൽ ഒരു പവന് ചിലവഴിക്കണം.
സാധാരണക്കാർക്ക് ഇപ്പോഴത്തെ ട്രെൻഡ് താങ്ങാവുന്നതിലും അപ്പുറമാണ്. ഇന്ന് വില കുറഞ്ഞെങ്കിലും ആഭരണം വാങ്ങാൻ വീണ്ടും തുക അധികം നൽകണം. സത്യത്തിൽ ആഭരണം വാങ്ങുന്നതിലും മികച്ചത് സ്വർണത്തിൽ നിക്ഷേപിക്കുന്നതാണോ?. സ്വർണ നിക്ഷേപത്തിലൂടെ മികച്ച നേട്ടം ഉറപ്പാക്കാം. ഇപ്പോഴുള്ള ഈ വിലക്കയറ്റവും സ്വർണ നിക്ഷേപകർക്ക് ആശ്വാസകരമാണ്.
സ്വർണ വില ഇനിയും എങ്ങോട്ടേക്കാ....
2024 ഫെബ്രുവരി 12ന് കേരളത്തിൽ ഒരു പവന് 46160 രൂപയായിരുന്നു വില. അതായത് കൃത്യം ഒരു വർഷം കൊണ്ട് 17,360 രൂപയാണ് സ്വർണത്തിന് വർദ്ധിച്ചത്. ഈ വിലക്കയറ്റം മൂലം 2025ൽ ഏറ്റവും അധികം ചർച്ചാ വിഷയമായതും സ്വർണം തന്നെയാണ്.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം



Click it and Unblock the Notifications
