സംസ്ഥാനത്തെ സ്വർണവില റെക്കോർഡ് ഉയരത്തിൽ തന്നെ തുടരുകയാണ്. കഴിഞ്ഞ 10 ദിവസത്തിനിടെ 3400 രൂപയാണ് ഒരുപൻ സ്വർണത്തിന് കൂടിയത്. പശ്ചിമേഷ്യയിലെ സംഘര്‍ഷ സാഹചര്യം വിപണി അന്തരീക്ഷം വഷളാക്കുന്നുണ്ട്. അതുകൊണ്ടുതന്നെ വരും ദിവസങ്ങളിലും വില മുകളിലേക്ക് ഉയരാൻ തന്നെയാണ് സാധ്യത. അതേസമയം സ്വർണവിലയിലെ കുതിപ്പ് ആഭരണവിൽപ്പനയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഓണം സീസണിൽ ആഭരണവിൽപ്പന കുത്തനെ ഇടിഞ്ഞു എന്നാണ് ജ്വല്ലറി ഉടമകൾ പറയുന്നത്. ദേശീയ വിപണിയിലും ആഘോഷ സീസണ്‍ മികച്ചതായിരുന്നില്ല. 28 ശതമാനം ഇടിവാണ് ആഭരണ വിപണിയില്‍.
ഇന്നത്തെ സ്വർണവില
സ്വർണവില ഇന്ന് മാറ്റമില്ലാതെ തുടരുകയാണ്. ഇന്നലത്തെ അതേവിലയിൽ തന്നെയാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇന്ന് ഒരു ഗ്രാമിന് 10,130 രൂപയാണ് വില. പവന് 81,040 രൂപയും.വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 1,01,300 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 11,051 രൂപയും പവന് 88,407.20 രൂപയുമാണ്. 18 കാരറ്റിന് ഒരു ഗ്രാമിന് 8288 രൂപയും പവന് 66,304 രൂപയുമാണ്.
ഒരുപവൻ വാങ്ങാൻ
ഇന്നത്തെ നിരക്കിൽ ഒരു പവൻ സ്വർണ്ണം വാങ്ങാൻ എത്ര രൂപ നൽകേണ്ടി വരും എന്ന് നോക്കാം. കാരണം സ്വർണാഭരണം വാങ്ങുമ്പോൾ പവന്‍റെ വിലയോടൊപ്പം പണിക്കൂലി, നികുതി, ഹാൾമാർക്കിംങ് നിരക്കുകൾ തുടങ്ങിയ കൂടി നൽകണം. ശരാശരി 5 ശതമാനമാണ് പണിക്കൂലി. 3 ശതമാനം ജിഎസ്ടിയും. അങ്ങനെ കണക്ക് കൂട്ടുമ്പോൾ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 90,000 രൂപ നൽകേണ്ടി വരും.

വില വർദ്ധന തുടർന്നേക്കും
താരിഫുകളും മറ്റ് ഭൗമരാഷ്ട്രീയ അപകടസാധ്യതകളും സംബന്ധിച്ച പിരിമുറുക്കങ്ങൾ തുടരുകയും അത് ആഗോള വളർച്ചയെ ബാധിക്കുകയും ചെയ്താൽ, സ്വർണ്ണം കൂടുതൽ ശക്തമാവുകയും വില മുകളിലേക്ക് ഉയരുകയും ചെയ്യും. മാത്രമല്ല, ട്രംപിന്‍റെ സമ്മർദ്ദത്തിന് വഴങ്ങി യുഎസ് ഫെഡറൽ റിസർവ് ഭാവിയിൽ പലിശനിരക്കുകൾ കുറച്ചാൽ പിന്നെ സ്വർണത്തെ പിടിച്ചാൽ കിട്ടില്ല. കേന്ദ്ര ബാങ്കുകൾ സ്വർണം വാങ്ങുന്നത് വർദ്ധിപ്പിച്ചാലും സ്വർണവിലയെ സ്വാധീനിക്കും. കാരണം ഉയർന്ന താരിഫുകൾ, ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ, പണപ്പെരുപ്പം, ചില സമ്പദ്‌വ്യവസ്ഥകളുടെ ഉയർന്ന കടം-ജിഡിപി അനുപാതം, ആഗോള സാമ്പത്തിക മാന്ദ്യത്തിന്‍റെ സാധ്യത എന്നിവ മൂലമുണ്ടാകുന്ന അപകടസാധ്യതകൾ തിരിച്ചറിഞ്ഞാണ് കേന്ദ്ര ബാങ്കുകൾ സ്വർണം വാങ്ങുന്നത് .
ഈവർഷം കൂടിയത് 20,000 രൂപ
ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. ജനുവരി 22നാണ് സ്വര്‍ണവില ആദ്യമായി 60,000 കടന്നത്. തുടര്‍ന്ന് ഫെബ്രുവരി 11ന് പവന്‍ വില 64,000 കടന്നിരുന്നു. മാര്‍ച്ച് 14ന് 65,000 കടന്ന വില ഏപ്രില്‍ 12നാണ് ആദ്യമായി 70,000 കടന്നത്. തുടര്‍ന്ന് ഏപ്രില്‍ 17ന് പവന്‍ വില 71,000 രൂപയും ഏപ്രില്‍ 22ന് വില 74,000 രൂപയും കടന്നു. പിന്നീട് ഏറിയും കുറഞ്ഞും മുന്നോട്ട് പോയ പവന്‍റെ വില സെപ്റ്റംബർ 9-ആം തീയ്യതി ചരിത്രത്തിൽ ആദ്യമായി 80,000 രൂപയും കടന്നു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications