വമ്പൻ ട്വിസ്റ്റോടെ സ്വർണ വില ഇന്നും ഇടിയുന്നു. സംസ്ഥാനത്തെ സ്വർണ വില ഇന്ന് പവന് 960 രൂപയാണ് കുറഞ്ഞത്. ആഭരണപ്രേമികൾക്ക് ആശ്വസിക്കാം. രണ്ട് ദിവസം കൊണ്ട് 1760 രൂപയാണ് കുറഞ്ഞത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇപ്പോഴാണ് സ്വർണ വില താഴേക്ക് വീഴുന്നത്. ഇന്നലെ 800 രൂപയായിരുന്നു കുറഞ്ഞത്. രാജ്യാന്തര വിപണയിലെ വിലക്കുറവാണ് സംസ്ഥാനത്തെ സ്വർണ വിലയേയും ബാധിച്ചത്. ഇസ്രായേൽ- ഹിസ്ബുല്ല യുദ്ധം അവസാനിച്ചേക്കാം എന്ന വാർത്ത വന്നതോടെയാണ് ഇന്ന് സ്വർണ വിലയിൽ ഇടിവുണ്ടായത്.
ഇന്നത്തെ വില
ഇന്ന് ഒരു ഗ്രാമിന് 120 രൂപ കുറഞ്ഞ് 7080 രൂപയായി. പവന് 960 രൂപ കുറഞ്ഞ് 56,640 രൂപയായി. രണ്ട് ദിവസം കൊണ്ട് സ്വർണ വില കുറഞ്ഞത് വിവാഹ ആവശ്യങ്ങൾക്ക് സ്വർണാഭരണം വാങ്ങിക്കുന്നവർക്ക് അനുഗ്രഹമായി. നവംബറിൽ സ്വർണ വില കഴിഞ്ഞയാഴ്ചയിലെ പ്രകടനം അപ്രതീക്ഷിതമായിരുന്നു. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 70,800 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 7724 രൂപയും പവന് 61,792 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 5793 രൂപയും പവന് 46,344 രൂപയുമാണ്.
യുദ്ധം അവസാനിക്കുന്നു....
ഒരാഴ്ചയ്ക്കിടെ ഇന്നലെയും ഇന്നും സ്വർണ വിലയ്ക്ക് കനത്ത തിരിച്ചടിയുണ്ടായി. ഇസ്രയേൽ-ഹിസ്ബുല്ല യുദ്ധം ഉടൻ അവസാനിക്കുമെന്ന വിവരം പുറത്ത് വന്നതോടെയാണ് രാജ്യാന്തര വില ഇന്നും കുറഞ്ഞത്. നിലവിൽ ഔൺസിന് 2615 ഡോളറിലേക്കാണ് വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞയാഴ്ച ഇത് 2700 നു മുകളിൽ വില കയറിയിരുന്നു.

യുദ്ധം അവസാനിക്കുമ്പോൾ സ്വാഭാവികമായും സ്വർണത്തിൻ്റെ ഡിമാൻഡ് കുറയും. അത് വിലയേയും ബാധിക്കും. കഴിഞ്ഞ ഒരാഴ്ച ഉണ്ടായിരുന്ന വിലക്കയറ്റം മൂലം സ്വർണ നിക്ഷേപങ്ങളിലേക്ക് ആളുകൾ ഒരുപാട് എത്തിയിരുന്നു. എന്നാൽ മണിക്കൂറുകൾ കൊണ്ടാണ് സ്വർണ വില മലക്കം മറിഞ്ഞത്.
ഒരു പവൻ ആഭരണത്തിന് എത്ര വേണം?
ഇന്ന് സ്വർണം പവന് 56,640 രൂപയാണ്. എങ്കിൽ ഇന്നത്തെ വില പ്രകാരം 5% പണിക്കൂലി നോക്കിയാൽ കേരളത്തിലെ ജ്വല്ലറിയിൽ നിന്നും ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ 61,310 രൂപ വേണം. ഒരു ഗ്രാം ആഭരണത്തിന് ഇന്ന് 7664 രൂപ കൊടുക്കണം. 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ), പണിക്കൂലി എന്നീ ചാർജുകൾ ഈടാക്കുന്നതിനാലാണ് സ്വർണാഭരണം വാങ്ങുമ്പോൾ അധിക വില കൊടുക്കേണ്ടി വരുന്നത്. പണിക്കൂലിയിലെ നേരിയ മാറ്റങ്ങളാണ് സ്വർണാഭരണ വിലയിലും വ്യത്യാസം ഉണ്ടാവാൻ കാരണമാവുന്നത്. സാധാരണയായി 5 മുതൽ 30% വരെയാണ് പണിക്കൂലി ഈടാക്കുന്നത്.
സ്വർണം ബുക്ക് ചെയ്തോളൂ....
സ്വർണ വില ഇന്നും ഇടിഞ്ഞു. സാധാരണക്കാർക്കും ആഭരണപ്രേമികൾക്കും വിവാഹ ആവശ്യമുള്ളവർക്കും ഇതാണ് നല്ല സമയം. ഈ വിലയിൽ തന്നെ സ്വർണം ബുക്ക് ചെയ്താൽ ഇന്നത്തെ വിലയിൽ തന്നെ ആഭരണം വാങ്ങാം. ഒരാഴ്ചയ്ക്കിടെ കനത്ത ഇടിവാണ് ഈ രണ്ട് ദിവസങ്ങളിലായി നടന്നത്. സമയം കളയാതെ ഇന്ന് തന്നെ ബുക്ക് ചെയ്തോളൂ. വരും ദിവസങ്ങളിൽ സ്വർണ വില മലക്കം മറിയാൻ സാധ്യതയും ഉണ്ട്.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications