സ്വർണത്തിന് പൊള്ളുന്ന വില. ഇന്നും സ്വർണ വില മാറ്റമില്ലാതെ കുതിക്കുന്നു. ഇന്ന് പവന് 600 രൂപയാണ് ഒറ്റയടിയ്ക്ക് വർദ്ധിച്ചത്. ഈ കയറ്റം സാധാരണക്കാരെ പേടിപ്പെടുത്തുന്നു. നാളെയും വില കയറിയാൽ 58,000 കടന്നേക്കാം. ഒക്ടോബറിലെ റെക്കോർഡുകൾ ഡിസംബറിൽ തകർക്കുമോ? ഈ നിലയിൽ ഉയർന്നാൽ സ്വർണ വില ഇനിയും ഉയരും. സിറിയൻ ആഭ്യന്തര പ്രശ്നങ്ങൾ കടുക്കുന്നതും യു.എസിലെ നിരക്ക് കുറയാനുള്ള സാധ്യത ഉയരുന്നതുമെല്ലാം സ്വർണ വില ഉയരാൻ കാരണമാവുന്നു.
ഇന്നത്തെ വില
ഇന്ന് ഒരു ഗ്രാമിന് 75 രൂപ വർദ്ധിച്ച് 7205 രൂപയായി. പവന് 600 രൂപ വർദ്ധിച്ച് 57,640 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 72,050 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 7860 രൂപയും പവന് 62,880 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 5895 രൂപയും പവന് 47,160 രൂപയുമാണ്.

വില കയറാൻ കാരണം ചൈനയാണോ?
ലോകത്ത് സ്വർണ ഉപഭോഗത്തിലും ഇറക്കുമതിയിലും ഒന്നാം നമ്പർ ചൈനയാണ്. എന്നാൽ കഴിഞ്ഞ 18 മാസമായി സ്വർണം വാങ്ങുന്നത് താത്കാലികമായി നിർത്തി വെച്ചിരുന്നു. എന്നാൽ ചൈനീസ് കേന്ദ്രബാങ്കായ പീപ്പിൾസ് ബാങ്ക് ഓഫ് ചൈന 1,60,000 ട്രോയ് ഔൺസ് സ്വർണം നവംബറിൽ വാങ്ങിയിട്ടുണ്ടെന്ന് വിവരം പുറത്തായതോടെയാണ് ഇന്ന് സ്വർണ വില കുതിക്കാൻ കാരണമായത്. രാജ്യാന്തര വിലയിൽ ഇന്നു മാത്രം 40 ഡോളർ വർദ്ധിച്ചു. ഇപ്പോൾ വില 2,671 ഡോളറിലാണ്.
ഒരു പവൻ ആഭരണത്തിന് എത്ര വേണം?
ഇന്നത്തെ സ്വർണ വില ഉയർന്നുവെങ്കിൽ ആഭരണത്തിന് എത്ര രൂപ വേണം?. ഇന്നത്തെ സ്വർണ വില പ്രകാരം 5% പണിക്കൂലി നോക്കിയാൽ കേരളത്തിലെ ജ്വല്ലറിയിൽ നിന്നും ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ 62,392 രൂപ വേണം. ഒരു ഗ്രാം ആഭരണത്തിന് ഇന്ന് 7799 രൂപ കൊടുക്കണം. അതായത് 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ), പണിക്കൂലി എന്നിവയാണ് സ്വർണാഭരണം വാങ്ങുമ്പോൾ അധിക വില ഈടാക്കുന്നതിന് കാരണം. പണിക്കൂലിയിലെ നേരിയ മാറ്റങ്ങളാണ് സ്വർണാഭരണ വിലയിലും വ്യത്യാസം ഉണ്ടാവാൻ കാരണമാവുന്നത്.
വില ഉയരുന്നു, സ്വർണം വാങ്ങുന്നുണ്ടോ?
സ്വർണ വില ഉയരുന്നതിനാൽ ഇന്ന് അഡ്വാൻസ് ബുക്ക് ചെയ്യുന്നുണ്ടോ? നാളെയും വില കയറിയാൽ സ്വർണം വെറും സ്വപ്നമായേക്കാം. വിവാഹ ആവശ്യങ്ങൾക്കായി ആഭരണം വാങ്ങുന്നവർക്ക് ഇന്നത്തെ വിലയിൽ അഡ്വാൻസ് ബുക്ക് ചെയ്യുന്നതാണ് നല്ലത്. ഒരു പക്ഷേ അടുത്ത ദിവസങ്ങളിൽ വില വർദ്ധിച്ചേക്കാം, അതിനു മുന്നേ ആഭരണം ഇന്നത്തെ വിലയിൽ തന്നെ ബുക്ക് ചെയ്യാം.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം



Click it and Unblock the Notifications
