മലയാളികൾക്ക് എളുപ്പത്തിൽ ജോലി ലഭിക്കുന്നൊരു തൊഴിൽ വിപണി ഇന്നും ഗൾഫ് നാടുകളാണ്. യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള തൊഴിലന്വേഷണം വർധിച്ചിട്ടുണ്ടെങ്കിലും, യൂറോപ്പിലേക്ക് എത്തിച്ചേരാനുള്ള നിയമ നടപടികളും ഭാഷ പ്രശ്നങ്ങളും പോലുള്ള തടസങ്ങൾ ഗൾഫ് നാടുകളില്ല. ശക്തമായ മലയാളി സമൂഹത്തിന്റെ സാന്നിധ്യം തന്നൊണ് മലയാളി രണ്ടാം വീടൊരു പോലൊരു സ്ഥാനം ഗൾഫ് നാടുകൾക്ക് നൽകാൻ കാരണം. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് യുഎഇയിൽ ചില മികച്ച അവസരങ്ങൾ തുറന്നിട്ടുണ്ട്.
കേരള സർക്കാറിന് കീഴിലുള്ള ആദ്യത്തെ റിക്രൂട്ട്‌മെന്റ് ഏജൻസികളിലൊന്നാണ് ഓവർസീസ് ഡെവലപ്‌മെന്റ് ആൻഡ് എംപ്ലോയ്‌മെന്റ് പ്രൊമോഷൻ കൺസൾട്ടന്റ്സ് (ഒഡിഇപിസി) വഴി നിരവധി റിക്രൂട്ട്മെന്റുകൾ വിദേശ രാജ്യങ്ങളിലേക്ക് നടക്കുന്നുണ്ട്. ഇത്തരത്തിൽ ഒഡിഇപിസി നടക്കുന്ന മൂന്ന് റിക്രൂട്ട്മെന്റുകളുടെ വിശദാംശങ്ങളാണ് ചുവടെ കൊടുക്കുന്നത്. പത്താം ക്ലാസ് അല്ലെങ്കില്‍ പ്ലസ്ടു ആണ് മൂന്ന് ജോലിയുടെയും പൊതുവായ വിദ്യാഭ്യാസ യോഗ്യത. ജോലിയുടെ വിശദാശങ്ങളും എങ്ങനെ അപേക്ഷിക്കമെന്നും നോക്കാം.
ഐടിവി ഡ്രൈവര്‍
യുഎഇയിലേക്കാണ് ഐടിവി ഡ്രൈവര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നത്. പോര്‍ട്ടില്‍ ജോലി ചെയ്ത് പരിചയമുള്ള യുഎഇ ലൈസന്‍സുള്ളവരെയാണ് ഈ ഒഴിവിലേക്ക് തിരയുന്നത്. പോര്‍ട്ടില്‍ ജോലി ചെയ്യാത്ത ടെയ്‌ലര്‍ ഓടിച്ച് പരിചയമുള്ള യുഎഇ ലൈസന്‍സുള്ളവര്‍ക്കും അപേക്ഷിക്കാം. ജിസിസി ലൈസന്‍സ് കയ്യിലുള്ളവര്‍ക്കും അപേക്ഷിക്കാം. ലെവല്‍1 ഇംഗ്ലീഷ് കൈകാര്യം ചെയ്യാനുള്ള കഴിവ് ആവശ്യമാണ്.

പ്രായ പരിധി 25 വയസിനും 41 വയസിനും ഇടയിലാണ്. മാസത്തില്‍ 1950 യുഎഇ ദിര്‍ഹമാണ് ഐടിവി ഡ്രൈവർ തസ്തികയുടെ ശമ്പളം. ഇന്ത്യന്‍ രൂപയിലേക്ക് മാറ്റിയല്‍ ഇന്നത്തെ വിനിമയ നിരക്ക് പ്രകാരം 43,670 രൂപ വരും. താമസ സൗകര്യം, യാത്ര മെഡിക്കല്‍, വിസ, യുഎഇ തൊഴില്‍ നിയമവുമായി ബന്ധപ്പെട്ട മറ്റ് ആനുകൂല്യങ്ങൾ എന്നിവ തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ലഭിക്കും.
2 വര്‍ഷത്തിലൊരിക്കല്‍ വിമാന ടിക്കറ്റും തൊഴിലാളിക്ക് കമ്പനി നൽകും. ഒറിജിനൽ പാസ്‌പോര്‍ട്ട്, ലൈസന്‍സ്, പാസ്പോർട്ട് ഫോട്ടോ, ജോലി പരിചയമുണ്ടെങ്കിൽ ഇതിന്റെ രേഖ എന്നിവ അപേക്ഷകന് ആവശ്യമാണ്.
ക്ലീനര്‍- പുരുഷന്മാര്‍
ക്ലീനർ തസ്തികയിലേക്ക് പുരുഷന്മാർക്ക് മാത്രമാണ് അപേക്ഷിക്കാൻ സാധിക്കുക. 50 ഓളം ഒഴിവുകളുണ്ട്. ഹൈസ്കൂൾ വിദ്യാഭ്യാസമാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗത. ഇംഗ്ലീഷ് അടിസ്ഥാന അറിവ് ആവശ്യമാണ്. 11 മണിക്കൂറും ജോലിയും 1 മണിക്കൂര്‍ ഇടവേള എന്ന തരത്തിലാണ് ജോലി സമയം ക്രമീകരിച്ചിരിക്കുന്നത്.
ആഴ്ചയിൽ 6 ദിവസം ജോലി ചെയ്യണം. 850 ദിര്‍ഹമാണ് മാസ ശമ്പളം. 19,035 രൂപ മാസം ലഭിക്കും.
താമസ സൗകര്യം, യാത്ര മെഡിക്കല്‍, വിസ, യുഎഇ തൊഴില്‍ നിയമവുമായി ബന്ധപ്പെട്ട മറ്റ് ആനുകൂല്യങ്ങൾ എന്നിവ തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ലഭിക്കും. 2 വര്‍ഷത്തിലൊരിക്കല്‍ വിമാന ടിക്കറ്റും തൊഴിലാളിക്ക് കമ്പനി നൽകും.
ടാലി ക്ലര്‍ക്ക്
വെയര്‍ഹൗസില്‍ സുരക്ഷിതമായ രീതിയില്‍ ചരക്ക് കൈകാര്യം ചെയ്യുന്നതിനും അളക്കുന്നതിനും പാക്കിംഗ് തുടങ്ങിയ ജോലിയാണ് ടാലി ക്ലർക്കിന്റെ ഉത്തരവാദിത്വം. വെയര്‍ഹൗസുകളില്‍ 2-3 വര്‍ഷം ടാലി ക്ലര്‍ക്കായി ജോലി ചെയ്തവര്‍ക്ക് അപേക്ഷിക്കാം. ജോലിയെ പറ്റിയുള്ള അറിവ്, മികച്ച ആശയ വിനിമയ കിഴിന് എന്നിവയാണ് ഉദ്യോഗാർഥിക്ക് ആവശ്യം. മാസത്തിൽ 2,000 ദിർഹം അതായത് 44,790 രൂപ ശമ്പളം ലഭിക്കും. 11 മണിക്കൂര്‍ ജോലി + 1 മണിക്കൂർ ഇടവേള എന്നതാണ് ജോലിയുടെ സമയക്രമം.
6 ദിവസം ആഴ്ചയിൽ ജോലി ചെയ്യണം.താമസ സൗകര്യം, യാത്ര മെഡിക്കല്‍, വിസ, യുഎഇ തൊഴില്‍ നിയമവുമായി ബന്ധപ്പെട്ട മറ്റ് ആനുകൂല്യങ്ങൾ എന്നിവ തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ലഭിക്കും. 2 വര്‍ഷത്തിലൊരിക്കല്‍ വിമാന ടിക്കറ്റും തൊഴിലാളിക്ക് കമ്പനി നൽകും.
എങ്ങനെ അപേക്ഷിക്കാം
താല്‍പ്പര്യമുള്ളവര്‍, ബയോഡാറ്റയും പാസ്പോര്‍ട്ടിന്റെ പകര്‍പ്പും jobsodepc.in എന്ന വിലാസത്തില്‍ 2023 ഓഗസ്റ്റ് 3-നോ അതിന് മുൻപോ അപേക്ഷിക്കണം. വിശദവിവരങ്ങൾക്ക് odepc.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കാം.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications