തിരുവനന്തപുരം: പ്രതിരോധ മേഖലയ്ക്ക് വേണ്ടി മാത്രമായുള്ള രാജ്യത്തെ ആദ്യ വ്യവസായ പാര്‍ക്ക് കേരളത്തില്‍ സജ്ജമായി. പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്താണ് 130.84 കോടി രൂപ ചെലവില്‍ കിന്‍ഫ്രയുടെ നേതൃത്വത്തില്‍ പ്രതിരോധ പാര്‍ക്ക് ഒരുങ്ങിയത്. 60 ഏക്കറിലുള്ള പാര്‍ക്കില്‍ പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട നിര്‍മ്മാണം, റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ടെസ്റ്റിങ് , സര്ട്ടിഫിക്കേഷന് എന്നിവയ്ക്കാണ് ഊന്നല്‍ നല്‍കുന്നത് വ്യവസായ വകുപ്പ് മന്ത്രി ഇപി ജയരാജന് അറിയിച്ചു.
പ്രതിരോധ മേഖലയിലെ ഉൽപ്പാദനത്തിൽ സ്വയംപര്യാപ്തമാകാനുള്ള പ്രഖ്യാപനത്തിന്റെ ചുവടുപിടിച്ചാണ് പദ്ധതി. ആഭ്യന്തര ആവശ്യങ്ങള്‍ക്കായുള്ള നിര്‍മ്മാണങ്ങൾക്ക് പുറമെ കയറ്റുമതിയും ലാമിടുന്നുണ്ട്. 50 കോടിരൂപയാണ് കേന്ദ്ര സഹായം.പ്രതിരോധ നിര്‍മ്മാണം, പ്രതിരോധ ഗതിനിര്‍ണയ ഉത്പന്നങ്ങള്‍, വ്യോമയാന -നാവിക സംവിധാനങ്ങള്‍, കമ്പ്യൂട്ടര്‍ ഹാര്ഡ്വെയര് ആന്‍ഡ് ഇലക്ട്രോണിക്സ്, തന്ത്രപരമായ ആശയവിനിമയ സംവിധാനങ്ങള്‍, വ്യക്തിഗത ഉപകരണങ്ങള്‍ , സുരക്ഷാ വസ്ത്രങ്ങള്‍ തുടങ്ങിയവയ്ക്കാണ് മുന്‍ഗണന.

വ്യവസായ ഭൂമി, കെട്ടിട സമുച്ചയം, സംഭരണശാല, കോമണ്‍ ഫെസിലിറ്റി സെന്റര്‍ തുടങ്ങിയവ സംരംഭകര്‍ക്കായി ഒരുക്കിയിട്ടുണ്ട്. ജലം, വൈദ്യുതി, റോഡ്, ട്രെയിനിംഗ് റൂം, തുടങ്ങി അടിസ്ഥാന സൗകര്യവും തയ്യാറാണ്. 30 വര്‍ഷത്തേക്കാണ് ലീസ് കാലാവധി. കിന്‍ഫ്ര വഴി യോഗ്യരായവര്‍ക്ക് പാര്‍ക്കില്‍ ഭൂമിയും മറ്റ് സൗകര്യങ്ങളും അനുവദിക്കുമെന്നും മന്ത്രി വാര്‍ത്താ കുറിപ്പിലൂടെ ആറിയിച്ചു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
